KARICKAM INTERNATIONAL PUBLIC SCHOOL (KIPS)
Wednesday, 15 July 2020
Tuesday, 14 July 2020
Monday, 24 February 2020
എന്റെ ജീവിത
യാത്രകൾ . എപ്പിസോഡ്
- 38
യാത്രാപഥത്തിലെ താരകങ്ങൾ
ലോകമെമ്പാടുമുള്ള
എന്റെ യാത്രകളെപ്പറ്റിയാണ് കഴിഞ്ഞ ലക്കങ്ങളിൽ ഞാൻ
എഴുതി വന്നത്. 1975 ൽ എം.എ വിദ്യാർത്ഥി
ആയിരിക്കുമ്പോൾ ആരംഭിച്ച പ്രയാണമാണ്. അതിനു
15 വർഷം
വീതമുള്ള മൂന്നു ഘട്ടങ്ങൾ ഉണ്ടായിരുന്നു
എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
എന്റെ പന്ഥാവിൽ എനിക്ക് താങ്ങും
തണലുമായി നിന്ന കുടുംബാംഗങ്ങളും മറ്റു
നിരവധിപേരുമുണ്ട്. എന്നാൽ എന്നെ വളരെയേറെ
സ്വാധീനിച്ച ഇന്ത്യക്കു പുറത്തുള്ള നാലുപേരേപ്പറ്റിക്കൂടി
ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട്
തൽക്കാലം ഈ പംക്തി
ഞാൻ അവസാനിപ്പിക്കാം എന്നു
വിചാരിക്കുന്നു. മറ്റൊരു ഘട്ടത്തിൽ വീണ്ടും തുടരാം.
ആദ്യത്തേത്
ഒന്നാം ഘട്ടത്തിലെ നായകൻ ഫ്രാൻസിലെ
തെസെ കമ്മ്യൂണിറ്റിയുടെ സ്ഥാപകൻ
ബ്രദർ റോജർ തന്നെ. സ്വിറ്റ്സർലൻഡിൽ
ജനിച്ചു ഒരു പ്രൊട്ടസ്റ്റന്റ്
പട്ടക്കാരനായി വളർന്നശേഷം ഫ്രാൻസിലെ ഒരു
കുന്നിൻ മുകളിലെത്തി രണ്ടാം ലോക മഹായുദ്ധത്തിൽ
മുറിവേറ്റുകിടന്ന പട്ടാളക്കാരെ
ശുശ്രുഷിച്ചുകൊണ്ടു തുടങ്ങിയ ഒരു ദൗത്യം.
ഏഴു സഹോദരന്മാർ കൂടെകൂടിയപ്പോൾ
അത് തെസെ കമ്യൂണിറ്റിയായി.
ഇന്നു ലോകമെമ്പാടും തണൽ വിരിച്ചു
നിൽക്കുന്ന ഒരു വൻ
വൃക്ഷമായി അതു വളർന്നിരിക്കുന്നു.
ഞങ്ങളൊന്നിച്ചു ഒരുപാടു യാത്രകൾ ചെയ്തു.
ഒരുപാടു കാര്യങ്ങൾ പഠിച്ചു. തെസെയിലെ
ഒരു സന്ധ്യാ മീറ്റിംഗിൽ
ഞാൻ അദ്ദേഹത്തോട് ഇപ്രകാരം
ചോദിച്ചു.
“Why can’t broaden the base
of the community to include members from other
religions also..?”.
(എല്ലാ മതക്കാരെയും ഉൾകൊള്ളുന്ന വിധത്തിൽ എന്തുകൊണ്ട് തെസെ
കമ്മ്യൂണിറ്റിയുടെ ഘടന വികസിപ്പിച്ചുകൂടാ..
?.)
ഏറെ നേരം അദ്ദേഹം ചിന്താമഗ്നനായി ഇരുന്നു.
എന്നിട്ടിങ്ങനെ മറുപടി നൽകി.
"I have done
this much . You do
the rest "
(ഞാൻ ഇത്രയൊക്കെ ചെയ്തു ബാക്കി
നിങ്ങൾ ചെയ്യണം). അതു വ്യക്തിപരമായ
ഒരു വെല്ലുവിളിയായി ഞാൻ
പിലാകാലത്തു ഏറ്റെടുത്തു. അങ്ങനെയാണ് ലോക മതങ്ങളോടൊപ്പം
യാത്ര തുടങ്ങിയത്.
1996 ൽ മാരാമൺ കൺവൻഷനിൽ മുഖ്യ
പ്രസംഗകനായി വന്ന കാലിഫോർണിയയിലെ എപ്പിസ്കോപ്പൽ ബിഷപ്പ് ബിൽ
സ്വിoഗിനൊപ്പമായിരുന്നു രണ്ടായിരാമാണ്ടുമുതലുള്ള എന്റെ ഇരുപതു വർഷത്തെ
യാത്രകൾ. കാരണം രണ്ടായിരത്തിലാണ് യുണൈറ്റഡ്
റിലീജിയൻസ് ഇനിഷ്യേറ്റീവ് (യു. ആർ
ഐ) എന്ന പ്രസ്ഥാനം
ആരംഭിക്കുന്നത്. യു. എൻ
നിർദ്ദേശ പ്രകാരമായിരുന്നു അദ്ദേഹം ഈ ഉദ്യമത്തിന്
ഇറങ്ങി പുറപ്പെട്ടത്. പരസ്പരം വാളോങ്ങി നിൽക്കുന്ന
ലോകമതങ്ങളെ സമാധാന പാതയിലേക്കു വഴിതെളിക്കാൻ.
യുദ്ധങ്ങൾ ഒഴിവാക്കാൻ. ഭൂമിയെ സംരക്ഷിക്കാൻ. ആദിവാസി ഗോത്ര വർഗങ്ങളെ വംശനാശത്തിൽ നിന്ന് കരകയറ്റാൻ. ഇന്ന് 110 രാജ്യങ്ങളിൽ
യു.ആർ.ഐ പ്രവർത്തിക്കുന്നു. കഴിഞ്ഞ 12 വർഷങ്ങൾ
ഏഷ്യയിലെ അമരക്കാരിൽ ഒരാളായി ഞാൻ ഒപ്പമുണ്ടായിരുന്നു. ആദ്യ ആറു വർഷം എക്സിക്യുട്ടീവ്
സെക്രട്ടറിയായും പിന്നീട് ആറു വർഷം സെക്രട്ടറി
ജനറലായും. ബംഗ്ലാദേശിൽ നടക്കുന്ന ഏഷ്യാ അസ്സംബ്ലിയിൽ വച്ച് എന്റെ ചുമതല മറ്റൊരാൾക്കു കൈമാറും. എങ്കിലും
ബിഷപ്പ് സ്വിoഗിനോടൊപ്പമുള്ള ജീവിത യാത്രകൾ ഏറ്റവും ധന്യമായ ഒരദ്ധ്യായമായി എന്നും നിലനിൽക്കും.
അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങൾ ഏറെ വിശാലവും അതുല്യവുമാണ്.
ഇന്ന് എന്നെ ഏറെ സ്വാധീനിക്കുന്ന
രണ്ടു പേരെ കുറിച്ച് കുടി
പറയാനുണ്ട്. രണ്ടു പേരെയും കഴിഞ്ഞ
ജൂണിൽ അമേരിക്കയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലാണ് കണ്ടു
മുട്ടിയത്. ആദ്യത്തെയാൾ മുൻ അമേരിക്കൻ
സ്റ്റേറ്റ് സെക്രട്ടറി ദോ. ജോർജ്
ഷുൾസ്. ഇന്ന് നമ്മുടെ ലോകം
ഇങ്ങനെ നിലനിൽക്കുന്നതിൽ അദ്ദേഹത്തിന് വലിയ ഒരു പങ്കുണ്ട്.
കാരണം 1985 ലോകചരിത്രത്തിലെ
ഒരു വഴിത്തിരിവാക്കി മാറ്റിയതിൽ
ഒരാൾ ഇദ്ദേഹമായിരുന്നു. അമേരിക്കൻ പ്രസിഡന്റ്
റൊണാൾഡ് റീഗനും റഷ്യൻ പ്രസിഡന്റ്
ഗോർബച്ചേവും ഒപ്പിട്ട ഉടമ്പടിയാണ് 1945 മുതലുള്ള
40 വർഷത്തെ ആണവായുധ വ്യാപനം അവസാനിപ്പിച്ചത്.
ലോകത്തിനു മുമ്പിൽ സോവിയറ്റ് യൂണിയൻ
തങ്ങളെ തന്നെ തുറന്നു കാട്ടിയത് അന്നത്തെ
" ഗ്ലാസ്നോസ്റ്റ്", പെരിസ്ട്രോയിക്ക" സംരംഭങ്ങളിലൂടെയാണ്.
ഒരു റൊട്ടി കഷണത്തിനു
വേണ്ടി വലിയ ക്യുവിൽ നിൽക്കുന്ന
റഷ്യക്കാരെ അന്ന് ലോകം കണ്ടു.
അങ്ങനെയൊരു ദേശമാണ് അണുവായുധങ്ങൾക്കായി കോടിക്കണക്കിനു
ഡോളറുകൾ ചെലവഴിച്ചു കൊണ്ടിരുന്നത്. എന്തായാലും
റൊണാൾഡ് റീഗന്റെ കീഴിൽ സ്റ്റേറ്റ്
സെക്രട്ടറിയായിരുന്ന ജോർജ് ഷുൾസ് എന്ന
മഹാൻ ലോകത്തിന്റെ ഭ്രാന്തമായ
ഈ പോക്കിന് തടയിടാൻ
ഏറെ അധ്വാനിച്ചു. ഇ
വർഷം അദ്ദേഹം നൂറാം
ജന്മദിനം ആഘോഷിക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ടാവും. നിരായുധീകരണത്തിന്റെ മുന്നണി പോരാളികളിൽ ഒരാളാണദ്ദേഹം
ഇന്ന്.
നൂറാം വയസ്സുകാരനെ പറ്റി പറയുമ്പോൾ ഒരു
പതിനെട്ടു വയസുകാരിയെ കുറിച്ച് കുടി
പറഞ്ഞു നിർത്താം. കാനഡയിൽ ജീവിക്കുന്ന
ഇന്ത്യക്കാരിയാണ് ബംഗാളിൽ നിന്നുള്ള കെഹ്
കഷാൻ ബാസു. ഭൗമ
ദിനത്തിലാണ് ജനനം. എട്ടാം വയസ്സിൽ
ഭൂമിയെ സംരക്ഷിക്കാം "ഗ്രീൻ ഹോപ്പ് ഫൗണ്ടേഷൻ
" എന്ന സ്വന്തം സംഘടന തുടങ്ങി.
ഇന്നത് ഒരു ആഗോള
പ്രസ്ഥാനമായി വളർന്നിരിക്കുന്നു. ലോക വേദികളിൽ
ഈ പെൺകൊടിയുടെ ശബ്ദം
ഉയർന്നു കേൾക്കുന്നു. നദീ തീരങ്ങളിലും
കടൽത്തീരങ്ങളിലും ചാക്കുകളുമായി ഇവരുടെ വോളന്റീർമാർ അലഞ്ഞു
നടക്കുന്നു. പ്ലാസ്റ്റിക് കഷണങ്ങൾ ശേഖരിക്കാൻ. പിന്നെ
മരങ്ങൾ വച്ച് പിടിപ്പിക്കാൻ.
സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽ യു
ആർ ഐ നടത്തിയ
"ആക്സിലറേറ്റ് പീസ് "കോൺഫറൻസിൽ കെഹ്
കഷാൻ നടത്തിയ പ്രസംഗം
എന്നെ വല്ലാതെ സ്വാധീനിച്ചു. ഈയിടെ
അഞ്ചൽ സെന്റ്. ജോൺസ് സ്കൂളിലും
കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിലുമായി ഞങ്ങൾ
നടത്തിയ വിദ്യാർത്ഥികളുടെ ലോക മത
കമ്മറ്റിയിൽ കെഹ് കഷാൻ മുഖ്യ
പ്രസംഗികയായിരുന്നു.
പതിനായിരക്കണക്കിന്
ചെറുപ്പക്കാരെ സമാധാനത്തിന്റെ പാതയിൽ അണിനിരത്താൻ കരിക്കം
കോസ്മിക് കമ്മ്യൂണിറ്റി സെന്റർ ആരംഭിച്ച പ്രസ്ഥാനമാണ്
" One Billion Youth for Peace " എന്ന
ആഗോള പ്രചാരണ പദ്ധതി.
ഇന്ന് അതിന്റെ മുന്നണിയിൽ യു
ആർ ഐ, സർവോദയ
ശാന്തി സേന, എർത്ത് ചാർട്ടർ തുടങ്ങി
നിരവധി പ്രസ്ഥാനങ്ങളുണ്ട്. അതിനെ മുന്നിൽ നിന്ന്
നയിക്കാൻ കെഹ് കഷാൻ ബാസുവിനെ
പോലെയുള്ള യുവനേതാക്കൾ ഉണ്ടല്ലോ എന്നതാണ് എനിക്കേറ്റവും
വലിയ ആശ്വാസം. നിരാശപ്പെടേണ്ട
കാര്യമില്ല. നമ്മൾ വിജയിക്കും.
(N.B. മുൻ ലക്കങ്ങൾ
എന്റെ ഫേസ് ബുക്ക് പേജിലും http://kipskarickam.blogspot.com/ എന്ന ബ്ലോഗിലും വായിക്കാവുന്നതാണ്)
Sunday, 23 February 2020
എന്റെ ജീവിത യാത്രകൾ : എപ്പിസോഡ്-- ( 36 - 37)
വിശുദ്ധ നാടുകളിൽ ഒരു പഠന തീർത്ഥാടനം .
മീറ്റിംഗുകൾക്കായി ഇസ്രായേലിലും ജോർദാനിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ടൂറിസ്റ്റുകൾ പോകുന്നതുപോലെ ഓരോ മുക്കും മൂലയും പോയി കാണാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല അമേരിക്കൻ കോളേജിലെ പീസ് ബിൽഡിംഗ് വകുപ്പ് മേധാവിയായ ഡോ. അബു നിമർ രണ്ടു വർഷത്തിലൊരിക്കൽ തന്റെ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും വിശുദ്ധ നാടുകളിലെ സംഘർഷ മേഖലകൾ സന്ദർശിക്കാൻ കൊണ്ട് പോകാറുള്ളതായി എനിക്കറിയാം. അതൊരു നല്ല ആശയമാണെന്ന് എനിക്കും തോന്നി. യു. ആർ. ഐ പീസ് ബിൽഡിംഗ് പദ്ധതികൾക്കു നല്ല ഉപദേശം അദ്ദേഹം നൽകിയിട്ടുണ്ട്.
അങ്ങനെയാണ് യു. ആർ . ഐ സൗത്ത് ഇൻഡ്യാ റീജിയനും ഡോ.അലക്സാണ്ടർ മാർത്തോമാ ഡയലോഗ് സെന്ററും ചേർന്ന് വിശുദ്ധ നാടുകളിലേക്ക് ഒരു തീർത്ഥയാത്ര സംഘടിപ്പിച്ചത്. ദുബായിലുള്ള എബി കുമ്പനാടിന്റെ ടീമിനെ ക്രമീകരണങ്ങൾ ഏൽപിച്ചപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമായി.
അമ്പത്തഞ്ചു പേരുള്ള ഞങ്ങളുടെ ടീമിൽ ഹൈന്ദവരും മുസ്ലിങ്ങളും എല്ലാമുണ്ടായിരുന്നു. ഞങ്ങളെക്കാൾ കൂടുതൽ താൽപ്പര്യം അവർക്കായിരുന്നു എന്നതാണ് സത്യം.
പത്തു ദിവസത്തെ ആ യാത്ര എന്ത് കൊണ്ടും അവിസ്മരണീയമായിരുന്നു. ആദ്യത്തെ രണ്ടു ദിവസം ജോർഡാനിലായിരുന്നു പരിപാടി . യു. ആർ. ഐ മിഡിൽ ഈസ്റ്റ് കൊ - ഓർഡിനേറ്ററും എന്റെ ആത്മ സുഹൃത്തുമായ മമൗൺ ഞങ്ങളെ അവിടെ സ്വീകരിച്ചു. ചിലരെല്ലാം കൂടി യു ആർ ഐ ഓഫീസിലേക്കും ഇടയ്ക്കു ഒരു യാത്ര പോയി.

ഇസ്രായേലിൽ കാല് കുത്തിയ നിമിഷം മുതൽ എല്ലാവരും ആവേശത്തിലായി. എല്ലാവരും പ്രായം മറന്നോട്ടമായി. ഐക് അച്ചനും ജോൺ ഫിലിപ് അച്ചനും ഞങ്ങളുടെ കൂട്ടത്തിൽ വന്നു ചേർന്നതിനാൽ അവർ കാര്യങ്ങൾ ഏറ്റവും ഭംഗിയായി വിവരിച്ചു തന്നു. കോട്ടയം സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള സംഘവും ഞങ്ങളും മിക്കപ്പോഴും ഒന്നിച്ചാണ് സഞ്ചരിച്ചത്.
അങ്ങനെ ബേത്ലഹേമിലും, കാനായിലും, കഫർന്ന ഹ്യൂമിലും, നസറേത്തിലും ക്രിസ്തുവിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു. ഗലീല തടാകത്തിലെ ബോട്ടു യാത്രയും വലിയ കടൽ മീൻ കൂട്ടിയുള്ള ഇസ്രായേൽ ഭക്ഷണവും
"അക്കരയ്ക്കു യാത്ര ചെയ്യും സിയോൺ സഞ്ചാരി"
എന്ന ഇസ്രായേലി നാവികരുടെ പാട്ടും ആരും ഒരു നാളും മറക്കില്ല.
യരുശലേമിലെത്തിയാൽ പിന്നെ ഡോം ഓഫ് ദി റോക്ക്, വിലാപ ഭിത്തി, ക്രൂശിന്റെ വഴികൾ, തലയോടിടം, ഒലിവു പർവതം, ടെംപിൾ മൗണ്ട്, ഇസ്രായേൽ മ്യുസിയം തുടങ്ങി അതി വിശിഷ്ടമായ കാഴ്ചകൾ ഏറെയുണ്ട്. ഇതെല്ലാം എല്ലാവരും വിശദമായി പലകുറി എഴുതിയിട്ടുള്ളതിനാൽ അതിന്റെ വർണ്ണനയിലേക്കൊന്നും കടക്കുന്നില്ല. ഞങ്ങളുടെ കൂട്ടത്തിൽ വന്ന എലിസബത്ത് മാത്യു തന്നെ മനോഹരമായ ഒരു യാത്ര വിവരണം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി.

എന്നാൽ ഈ യാത്രയിൽ എന്നെ ഏറെ ആകർഷിച്ചത് സീനായ് പർവ്വതത്തിലുടെ ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിലേക്കുള്ള പന്ത്രണ്ടു മണിക്കൂർ നീളുന്ന ബസ് യാത്രയായിരുന്നു. മുന്നിലും പിന്നിലും കാമാൻഡോകളുണ്ടായിരുന്നു.
ബേത്ലഹേമിൽ ഞങ്ങൾ രണ്ടു ദിവസം താമസിച്ചു. യു. ആർ. ഐ മീറ്റിംഗുകളിൽ പലപ്പോഴും പാലസ്തീൻ പ്രശ്നം പൊന്തി വരാറുണ്ട്. ഇസ്രായേൽക്കാരും പാലസ്തീൻകാരും ഒന്നിച്ചു വരുമ്പോഴുള്ള സംഘർഷങ്ങൾക്കെല്ലാംപലകുറി ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. എങ്കിലും ആത്യന്തികമായ നമ്മുടെ ലക്ഷ്യം ഏവരുടെയും നന്മയും സൗഹൃദവും ആണെന്ന തിരിച്ചറിവ് എപ്പോഴും എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കും.

സമാധാനത്തിന്റെ ചക്രവർത്തിയായ യേശു ക്രിസ്തു പിറന്ന മണ്ണിലാണ് ഏറ്റവും കൂടുതൽ വെടിയുണ്ടകൾ ചീറിപ്പായുന്നത്. അതുപോലെ യെരുശലേം യഹൂദന്മാർക്കും, ക്രിസ്ത്യാനികൾക്കും, മുസ്ലിങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലമായതിനാൽ സങ്കീർണ്ണമായ ഒരു പ്രഹേളികയായി അത് നിലനിൽക്കുന്നു. എങ്കിലും അതിന്റെ പേരിൽ ഇനി ഒരു യുദ്ധം കുടി ഈ ഭൂമിയ്ക്ക് താങ്ങാനാവില്ല.
വിമാനത്തിൽ പോകുമ്പോൾ പലപ്പോഴും സീനായ് മരുഭൂമിയുടെ അപാരത നോക്കി ഞാൻ അമ്പരന്നിരുന്നിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ മലകളെ കീറി മുറിച്ചു ബസിൽ പായുന്നു. ഇടയ്ക്കെവിടെയോ മലമടക്കുകളിൽ നിന്നോടി വന്ന കുറെ അറബിക്കുട്ടികളുമായി ചങ്ങാത്തം കൂടാനും എനിക്കവസരം ലഭിച്ചു.
പിരമിഡുകളായിരുന്നു ഈജിപ്തിലെ വലിയ ആകർഷണം. അത്ഭുതത്തോടെ മാത്രമേ പഴയ കാലത്തിന്റെ സ്മൃതി ഉണർത്തുന്ന ആ മഹാ സൃഷ്ട്ടികൾ നമുക്ക് കാണാൻ കഴിയു. ആദ്യമായി ഒട്ടക പുറത്തെ യാത്രയും പിരമിഡുകൾക്കു താഴെ തരപ്പെട്ടു കിട്ടി.
എല്ലാം കൊണ്ടും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു യാത്രയായി അതു മാറി. എല്ലാ മതക്കാരും ഒരുപോലെ അതാസ്വദിച്ചു എന്നതാണ് ഏറെ സന്തോഷം നൽകിയ കാര്യം. ബാംഗളൂരിൽ നിന്ന് വന്ന ഞങ്ങളുടെ യോഗാചാര്യന്മാർ പറഞ്ഞു
" ജീവിതം സഫലമായി". അതു തന്നെയായിരുന്നു ഞങ്ങളുടെ സാക്ഷ്യവും
എന്റെ ജീവിത യാത്രകൾ : എപ്പിസോഡ് - 37
ടൊറോന്റോ ലോക മത സമ്മേളനം.
1893 - ൽ അമേരിക്കയിലെ ഷിക്കാഗോയിൽ
വച്ചാണ് ആദ്യ മത സമ്മേളനം നടന്നത്. സത്യത്തിൽ ലോക സഭകളൊക്കെ ഒന്നിച്ചൊരു
സമ്മേളനത്തെ പറ്റി ആലോചിക്കുന്നതിനു
വളരെ മുമ്പേ ആയിരുന്നു ഇത്തരമൊരു സംരംഭം. 1910 - ലാണ് ഒന്നാമത് ലോക മിഷനറി സമ്മേളനം എഡിൻബറോയിൽ കൂടിയത്. അതാണ് 1948 - .ൽ അഖില ലോക സഭ കൗൺസിലിലേക്ക്
നയിച്ചത്. 1962 - ലെ രണ്ടാം വത്തിക്കാൻ കൗണ്സിലിലൂടെ സഭയ്ക്കും മതങ്ങൾക്കും തമ്മിലുള്ള ബന്ധങ്ങൾക്ക്
ഒരു തെളിച്ചവും വെളിച്ചവുമൊക്കെ
ഉണ്ടായി എന്ന് പറയാം.
ഏതായാലും ഇതിന്റെയെല്ലാം മുന്നമെ സത്യത്തിൽ ലോക മതങ്ങൾ തമ്മിൽ ഐക്യതയുണ്ടായി. അതാണ് 1893 ലെ ഒന്നാം ലോക മത സമ്മേളനം. അതിനു വഴിതെളിച്ചതാകട്ടെ കൊളംബസിന്റെ ആഗമനത്തിന്റെ
നാനൂറാം വാർഷികവും.
1492. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നാണ് നമ്മൾ ചരിത്രത്താളുകളിൽ വായിച്ചു പഠിച്ചിട്ടുള്ളത്. പക്ഷെ അമേരിക്കൻ ആദിവാസികൾ പറയുന്നത് മറിച്ചാണ്. കപ്പൽ തകർന്നു കടലിൽ മുങ്ങി താഴാൻ പോയ കൊളംബസ്സിനെ ഞങ്ങൾ കണ്ടുപിടിച്ചു. അതുകൊണ്ടു അദ്ദേഹം രക്ഷപ്പെട്ടു.
എന്തായാലും അതിന്റെ നാലു നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ രാജ്യം നിരവധി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അതിൽ ഒന്ന് മാത്രമായിരുന്നു ആദ്യത്തെ ലോകമത സമ്മേളനം. സ്വാമി വിവേകാനന്ദന്റെ വരവോടെ അത് ലോക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

കന്യാകുമാരിയിലെ
ധ്യാനത്തിനു ശേഷം പല തുറമുഖങ്ങൾ താണ്ടിയാണ് സ്വാമികൾ ബോസ്റ്റണിൽ ചെന്നുപെട്ടത്. കൈയിൽ ചില്ലിക്കാശില്ല. സുഹൃത്തുക്കളാണ് കപ്പലിൽ ടിക്കറ്റ് എടുത്തു നൽകിയത്. വിശന്നു തളർന്നു വഴിയരികിൽ ഇരിക്കുന്ന സ്വാമിയെ ഒരു മദാമ്മ കണ്ടുപിടിച്ചു. കൊളംബസ്സിനെപ്പോലെ. മദാമ്മ അദ്ദേഹത്തെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോൺ റൈറ്റിനടുത്തെത്തിച്ചു. യൂണിവേഴ്സിറ്റിയിൽ ഒരു പ്രസംഗത്തിന്
അദ്ദേഹം സ്വാമിയെ ക്ഷണിച്ചു. അതോടെ ചരിത്രം വിവേകാനന്ദനൊപ്പമായി.
മതങ്ങളുടെ പാർലമെന്റിൽ സ്വാമി പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹമാണ്. തനിക്ക് ഒരു മതത്തിന്റെയും ആധികാരിക രേഖകളില്ല എന്നു സ്വാമി പറഞ്ഞപ്പോൾ പ്രൊഫസർ ഇപ്രകാരമാണ് പറഞ്ഞത്:
"സ്വാമിയോട് ആധികാരികത ചോദിക്കുന്നെങ്കിൽ സൂര്യൻ പ്രകാശിക്കാൻ നാം അനുമതി നൽകുന്നതുപോലെയായിരിക്കും."
ബാക്കിയെല്ലാം ചരിത്രമാണ്.

രണ്ടാമതൊരു പാർലമെന്റു സമ്മേളിക്കാൻ പിന്നെയും നൂറു വർഷങ്ങൾ വേണ്ടിവന്നു.
1993 ൽ നൂറാം വാർഷികത്തിനായി മതങ്ങൾ സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിൽ ഒത്തുകൂടി. അതിനു ശേഷം ആറോ ഏഴോ വർഷത്തെ ഇടവേളകളിൽ ക്രമമായി ലോകമത സമ്മേളനം നടന്നുവരുന്നു.
ഏഴാമത് ലോക പാർലമെൻറിൽ സംബന്ധിക്കാനാണ് 2018 നവംബറിൽ ഞാൻ കാനഡയിലെ ടൊറന്റോയിലെത്തിയത്. കാനഡ തണുത്തുറഞ്ഞു കിടക്കുമ്പോൾ എന്തിനിങ്ങനെ ഒരു സമ്മേളനം എന്നാണു ഞാൻ ആദ്യമേ ചിന്തിച്ചത്. അവർക്കു ന്യായങ്ങൾ പലതു കാണും. ടിക്കറ്റ് ചാർജ് കുറവായിരിക്കും. താമസവും ഭക്ഷണവും വിലക്കുറവിൽ ലഭിക്കും. പിന്നെ പൊതുവെ പടിഞ്ഞാറുകാർക്കു തണുപ്പ് ഇഷ്ട്ടവുമാണല്ലോ.

ചെന്നപ്പോൾ മാരാമൺ കൺവൻഷനാണോ എന്നു തോന്നിപോയി. 208 മത വിഭാഗങ്ങളിൽ
നിന്ന് പതിനായിരം പ്രതിനിധികൾ.
ഭൂമിയുടെ നിരപ്പിൽ നിന്ന് ഏഴുനില താഴോട്ടും ഏഴുനില മുകളിലോട്ടും ഉള്ള ടൊറോന്റോ കൺവൻഷൻ സെന്റർ തന്നെ ഒരു അത്ഭുതമായി തോന്നി. രണ്ടു പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് എനിക്കവിടെ ലഭിച്ചത്എന്നതു ഒരു ഭാഗ്യമായി കണക്കാക്കുന്നു.
എല്ലാ മതങ്ങൾക്കും സംഘടനയ്ക്കും പ്രേത്യേക സ്റ്റാളുകൾ സംഘടിപ്പിച്ചിട്ടുള്ളതിനാൽ മീറ്റിങ്ങിന്റെ ഇടവേളകളിൽ ലോക മതങ്ങളെ ഒന്നൊന്നായി കണ്ടു പഠിക്കാനും അവരുടെ ഗ്രന്ഥങ്ങൾ സ്വന്തമാക്കാനും എല്ലാം അവസരമുണ്ട്. ലോകത്തെ ഏറ്റവും വലിയ ബുക്ക് ഫെയർ ഇവിടെയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. പ്രഭാഷണങ്ങളും ഗാന സന്ധ്യകളും എല്ലാമായി പരിപാടികൾ അങ്ങനെ ക്രമമായി പല വേദികളിൽ മുന്നേറിക്കൊണ്ടിരിക്കും.

എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യമുണ്ട്.
അവിടെ വന്നവർക്കെല്ലാം സൗജന്യമായി ഭക്ഷണം നൽകിയത് ടോറോന്റയിലെ
സിക്ക് ഗുരുദ്വാരയിലെ അംഗങ്ങളാണ്. ലോകത്തെ ഏതു ഗുരുദ്വാരയിലും
എപ്പോഴും സൗജന്യ ഭക്ഷണം ലഭിക്കും എന്നത് ഏവർക്കും അറിവുള്ളതാണല്ലോ. പള്ളി ആയാൽ ഇങ്ങനെ വേണം. അവിടെ ചെല്ലുന്ന ആരും വിശന്നു പോവാറില്ല. സേവനം ചെയ്യുന്നതാകട്ടെ പള്ളിയിലെ അബാലവൃദ്ധo ജനങ്ങളും. ലങ്കാർ വിരുന്നു പലയിടങ്ങളിലും ഞാൻ അനുഭവിച്ചിട്ടുണ്ട്.
താമസം എന്റെ സഹോദരന്റെ മകൻ ഷിനോജ് ജോർജിനോടും കുടുംബത്തോടും ഒപ്പം ആയിരുന്നതിനാൽ അവരോടൊപ്പം നയാഗ്രയിലേക്കു ഒരു വട്ടം കുടി ഒരു യാത്ര നടത്തി. കൊടും തണുപ്പിനെ വക വെക്കാതെ ഒഴുകി കൊണ്ടിരിക്കുന്ന ആ ജല പ്രവാഹം എന്നും ഒരു വിസ്മയ കാഴ്ചയാണ്. നിത്യതയുടെ പ്രതീകമായി അതങ്ങനെ പരിലസിക്കുന്നു. ഇംഗ്ലീഷ് കവി ടെന്നിസൺ പാടിയപോലെ:
“Men may come and men may go,
But I go on for ever”.

ടോറോന്റയിലെ
പുതിയ മാർത്തോമ്മാ പള്ളി അതിമനോഹരമായിരിക്കുന്നു. സുനിൽ മാത്യു അച്ചനോടൊപ്പം ആരാധനയിൽ സംബന്ധിക്കുന്നതിനും വീണ്ടും ടൊറോന്റോ ഇടവകയിൽ പ്രസംഗിക്കുന്നത്തിനും അവസരം ലഭിച്ചു.
പാർലമെന്റ് ഓഫ് വേൾഡ് റിലീജിയൻസും
യു ആർ ഐയും ഇപ്പോൾ പല മേഖലകളിലും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഹിരോഷിമ ബോംബിന്റെ എഴുപത്തിയഞ്ചാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്.
ആഗസ്ത് -6 നു നാല് ലോക മത സംഘടനകൾ അവിടെ ഒത്തു ചേരുന്നുണ്ട്.
ലോകത്തിന്റെ ഭ്രാന്തമായ പോക്കിന് കടിഞ്ഞാണിടണം എന്ന് അഭ്യർത്ഥിക്കാൻ.
ലോകത്തു ശാശ്വത സമാധാനം കൈവരുന്നതിനായി നമുക്ക് ഒന്നിക്കാം. ദൈവ രാജ്യത്തിന് പുറത്തു ആരും ഇല്ല. ദൈവത്തിന്റെ
ലോകം നശിക്കാൻ പാടില്ല.
Subscribe to:
Posts (Atom)