Monday, 6 January 2020


എന്റെ ചില വിദേശ യാത്രകൾ -- എപ്പിസോഡ് 1 - 2             ( Dr. Abraham Karickam)

ഇത് എന്റെ വിദേശ യാത്രകളുടെ നാല്പത്തഞ്ചാം വര്ഷം. ചില കാര്യങ്ങൾ
ഒന്നോർത്തെടുക്കാൻ ശ്രമിക്കുകയാണ്. 1975- കൊല്ലം Fatima കോളേജിൽ M.A.
ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാൻ ആദ്യം
യൂറോപ്പിലേക്കു പോകുന്നത്. യാത്രയിൽ നേരിട്ട ദുരനുഭവങ്ങൾ ഓർത്താൽ
പിന്നീടൊരിക്കലും ആരും അതിനു തുനിയില്ല. പക്ഷെ പ്രതിബന്ധങ്ങൾ വിജയ
വഴികളാക്കാൻ നമുക്ക് കഴിഞ്ഞില്ലങ്കിൽ മുന്നോട്ടുള്ള പ്രയാണം
അസാധ്യമാകും.
ഫ്രാൻസിൽ തെയ്സെ കമ്മ്യൂണിറ്റി എന്നൊരു പ്രസ്ഥാനമുണ്ടെന്നു ആദ്യം
എന്നോട് പറഞ്ഞത് എന്റെ ഗുരുനാഥൻ K. C. Mathew സാറായിരുന്നു . അവിടെ
പോയ അനുഭവങ്ങൾ സാർ വർണിച്ചപ്പോൾ എനിക്കാവേശമായി. ഞാൻ
അവിടുത്തേക്ക്ഒരു കത്തെഴുതി. 1974- ആണ് യുവജനങ്ങളെ അവർ
ക്ഷണിക്കാൻ തുടങ്ങിയത്. കൊല്ലത്തു എന്റെ B. A. ക്ലാസ്സ്മറ്റ് ആയിരുന്ന
ബ്രൂണോ ഡിക്രൂസ് കത്തോലിക്കാ പ്രതിനിധിയായി അവിടെ പോയിരുന്നു.
(BRUNO IPS.
നേടി യുപി കേഡറിൽ DGP. ആയി അവിടെ വച്ച് മരിച്ചു ). അവന്റെ
വീട്ടിൽ തേസിയിലെ ഒരു ബ്രദർ വന്നപ്പോൾ ഞങ്ങൾ അവിടെ കണ്ടുമുട്ടി.
തങ്കശ്ശേരി ലൈറ്റ് HOUSE ലേകു നടക്കുമ്പോൾ ബാലജന സഖ്യത്തിലും, യുവജന
സഖ്യത്തിലും എല്ലാം ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹം
ചോദിച്ചറിഞ്ഞു.റോഡുവെട്ടു, പുരമേയൽ , മദ്യവർജനം, ബസ് സ്റ്റാൻഡ് ക്ലീനിങ്
തുടങ്ങിയ കലാ പരിപാടികൾ.
മുന്ന് മാസം കഴിഞ്ഞപ്പോൾ എന്റെ ആദ്യ വിദേശ യാത്രയുടെ ക്ഷണം വന്നു.
മുന്ന് മാസം ഫ്രാൻസിൽ താമസിക്കാൻ. പോണ്ടിച്ചേരിയിൽ പോയി വിസ
എടുത്തു. ചേട്ടൻ M. Y. Thomas. കോട്ടും സ്യൂട്ടും തയ്പ്പിച്ചു തന്നു. ബോംബയിൽ
ചെന്ന് ആംസ്റ്റർഡാമിലേക്കു വിമാനം പിടിക്കണം. 250 രൂപക്ക്
ബോംബെയിലേക്ക് ഇന്ത്യൻ എയർലൈൻസ് സ്ടുടെന്റ്റ് ടിക്കറ്റും എടുത്തു
തന്നു. അത്രയും കുഴപ്പമില്ലായിരുന്നു.
കൊച്ചിയിൽ ചെന്നാണ് ആംസ്റ്റർഡാമിലേക്കുള്ള എയർ ഇന്ത്യ ടിക്കറ്റ്
ഏറ്റുവാങ്ങിയത്. അവർ പറഞ്ഞു ഇത് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് മാത്രമാണ്. Bombay
ഓഫിസിൽ ചെന്ന് ഒറിജിനൽ വാങ്ങണമെന്ന്. ശരിയെന്നു ഞാൻ. കസിൻ Koshy
ജോർജ് എന്നെ Nariman പോയിന്റിൽ എയർ ഇന്ത്യ ഓഫീസിലെത്തിച്ചു.
ഒറിജിനൽ ടിക്കറ്റ് വാങ്ങി. വിമാനത്തിൽ കയറാൻ ചെന്നപ്പോൾ അവർ
തട്ടിക്കയറി. ടിക്കറ്റിൽ എന്തോ പിശകുണ്ട്. കൊച്ചിയിൽ പോയി അത്
ശരിയാക്കി വന്നാൽ അടുത്താഴ്ച പോകാം. അന്നത്തെ എയർ ഇന്ത്യ
എന്നൊക്കെ പറഞ്ഞാൽ ശരിക്കും മഹാരാജാക്കന്മാർ തന്നെയായിരുന്നെ. ഞാൻ
നിന്ന് വിറച്ചു. വിമാനത്തിൽ കൊച്ചിയിൽ നിന്ന് ഗമയിൽ വന്ന ഞാൻ ഇനി
ട്രെയിനിൽ മടങ്ങിപ്പോയി വീണ്ടും ട്രെയിനിൽ തിരിച്ചുവരണം. അറിയാവുന്ന
ഭാഷയിൽ എല്ലാം ഞാൻ തർക്കിച്ചു നോക്കി. ഫലമില്ല. ഒടുവിൽ ഞാൻ പറഞ്ഞു
എനിക്ക് മാനേജരെ കാണണമെന്ന്. അപ്പോൾ അവന്മാർ ഒന്ന് തണുത്തു. ഞാൻ
മാനേജരെ കണ്ടു. ടിക്കറ്റ് ഓക്കേ.
ആംസ്റ്റർഡാമിൽ എത്തിയപ്പോൾ അടുത്ത പുകിൽ. കയ്യിൽ എത്ര
കാശുണ്ടെന്നായി immigration ഓഫീസർ. എട്ടു ഡോളർ എന്ന് ഞാൻ. അന്ന് ദരിദ്ര
രാജ്യമായ ഇന്ത്യയിൽ നിന്ന് അത്രമാത്രമേ കൊണ്ട് പോകാൻ പറ്റുകയുള്ളു.
അവിടെ വച്ച് അയാൾ എന്റെ Holland വിസ റദ്ദാക്കി. വന്ന വിമാനത്തിൽ
തിരിച്ചു പൊയ്ക്കൊള്ളാൻ കല്പിച്ചു. തെറ്റ് എന്റേതായിരുന്നു.
ഫ്രാൻസിലേക്ക് ട്രെയിനിൽ പോകാൻ ഒരു ട്രാൻസിറ്റ് വിസ മതിയായിരുന്നു.
ഞാൻ വെറുതെ കാശു കൊടുത്തു രണ്ടാഴ്ചത്തെ വിസ വാങ്ങിയിരുന്നു.
അതിനു ഒരു ദിവസം മുപ്പതു ഡോളർ എന്ന കണക്കിൽ കയ്യിൽ വേണം.
ഞാൻ പറഞ്ഞു എനിക്ക് ഫ്രാൻസിൽ പോകാനാണ് പരിപാടിയെന്ന്.
അങ്ങോട്ട് ഫ്ലൈറ്റിൽ പൊയ്ക്കൊള്ളാൻ അദ്ദേഹം ആജ്ഞാപിച്ചു. അതിനു മുപ്പതു ഡോളർ വേണം. ആര് തരും?
തിരികെ അതെ വിമാനത്തിൽ നാട്ടിൽ ചെന്നാലുള്ള അവസ്ഥ
ആലോചിച്ചപ്പോൾ തല കറക്കം വന്നു. എന്റെ ക്ലാസിൽ പന്ത്രണ്ടു
ആൺപിള്ളേരും അത്രയും പെണ്പിള്ളേരുമായിരുന്നു. ഗമയിൽ
സെൻഡോഫ് വാങ്ങി വന്ന ഞാൻ എങ്ങനെ അവരുടെ മുഖത്ത് നോക്കും?
സ്ഥലകാല ബോധം വരൻ കുറെ നേരമെടുത്തു. ഒടുവിൽ ഓർത്തു .
എന്നെ കാത്തു പുറത്തു ആരെങ്കിലും കാണുമല്ലോ. വിവരം
പറഞ്ഞപ്പോൾ ഓഫീസർ എന്നെ കൂട്ടി വെളിയിൽ വന്നു. അതാ
നില്കുന്നു ദൈവ ദൂതൻ.
എന്നെ കാത്തു ഒരു സുഹൃത്തു അവിടെ നില്പുണ്ടായിരുന്നു.
വിവരങ്ങൾ അറിഞ്ഞപ്പോൾ അദ്ദേഹം ഫ്രാൻസിലേക്ക് വിളിച്ചു. ഏതു
വിധേനയും എന്നെ ഫ്രാൻസിൽ എത്തിക്കണം എന്ന് അവർ പറഞ്ഞു.
അദ്ദേഹം ഉടനെ ബാങ്കിലേക്ക് ഓടി. മുപ്പതു ഡോളറുമായി തിരികെ
വന്നു. പാരിസിലേക്കുള്ള ടിക്കറ്റ് ഞങ്ങൾ വാങ്ങി. രാത്രി ഫ്ലൈറ്റിനു
പോകത്തക്കവിധം എന്നെ തിരികെ കൊണ്ടുവരണം എന്ന് പറഞ്ഞു
ഞങ്ങളെ പുറത്തേക്കു വിട്ടു.
അങ്ങനെ ആംസ്റ്റർഡാമിൽ ഇറങ്ങേണ്ടിയിരുന്ന ഞാൻ അവിചാരിതമായി
പാരിസിലെത്തി. മുന്ന് ദിവസം കൂട്ടുകാരോടൊപ്പം കറങ്ങിയടിച്ചു
പാരീസ് മുഴുവൻ കണ്ടു. പിന്നെ ട്രെയിനിൽ തെസ്എയിലേക്കു
യാത്രയായി.
Dr. Abraham Karickam

എന്റെ വിദേശ യാത്രകൾ - Episode. 2.
ഇത്ര കഷ്ടപെട്ട് ഞാൻ ഫ്രാൻസിൽ എത്തിയതിന്റെ പ്രയോജനo ആർക്കൊക്കെ ലഭിച്ചു എന്ന് പിന്നാലെ പറയാം. ഇതൊക്കെ സമചിത്തതയോടെ നേരിടാൻ എങ്ങനെ കഴിഞ്ഞു? ഉത്തരം ഒന്നേ ഉള്ളു: ബാലജനസഖ്യം, യുവജനസഖ്യം, SCM. (സ്ടുടെന്റ്റ് ക്രിസ്ത്യൻ മൂവേമെന്റ് .) SCM സ്റ്റേറ്റ് കമ്മിറ്റയിൽ ഞാൻ അംഗമായിരുന്നപ്പോൾ ചെയർമാൻ ജസ്റ്റിൻ യേശുദാസ് IAS ആയിരുന്നു. സെക്രട്ടറിമാർ oommen K, തോമസും നമ്മുടെ ജോൺ സാമുവൽ സാറും. പിന്നെ സൂസൻ ബെഞ്ചമിൻ (ഐഎസ് കിട്ടി തമിഴ് നാട് സെക്രട്ടറിയായി ), ജോൺ ജോഷുവ (ഫാത്തിമയിൽ എന്റെ സീനിയർ- IAS കിട്ടി നാഗാലാൻഡിൽ വച്ച് വാഹനാപകടത്തിൽ മരിച്ചുപോയി ), Koshy മാത്യു കരിഞ്ഞപ്പള്ളി (Sunny, Bangalore- പല പ്രസ്ഥാനങ്ങളെ നയിക്കുന്നു .), വിൽസൺ കെ വര്ഗീസ് (ഫെഡറൽ ബാങ്ക് ഓഫീസർ), ജോയ് ഉമ്മൻ (സിവിൽ സർവീസ് കിട്ടി സെക്രട്ടറിയായി). ഡിജിപി Jacob പുന്നൂസ് സാറും അന്ന് SCM നേതാവായിരുന്നു. മുല്ലപ്പൂമ്പൊടിയുടെ സുഗന്ധം കുറച്ചൊക്കെ നമ്മൾക്കും കിട്ടുമല്ലോ.
തെസെ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ലോകമെമ്പാടും ദീപം തെളിച്ചു നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമാണിന്നു.അവരോടൊപ്പം ഞാൻ ഏറെ സഞ്ചരിച്ചു. 1948- ബ്രദർ റോജർ സ്ഥാപിച്ച കമ്മ്യൂണിറ്റി യൂറോപ്യൻ യുവജനങ്ങളുടെ ഹരമാണ്. "തെസെ കമ്മ്യൂണിറ്റി ഈശ്വര ചൈതന്യത്തിന്റെ നിത്യ വസന്തംഎന്ന പേരിൽ ഞാൻ രചിച്ച പുസ്തകം ഒരു ഏഷ്യക്കാരൻ അവരെപ്പറ്റി എഴുതുന്ന ആദ്യ കൃതിയായി. Manorama സൺഡേ സപ്ലിമെന്റിലും ചില ആഴ്ചകൾ എഴുതിയിരുന്നു. അതിനാൽ കൂടുതൽ വർണ്ണിക്കുന്നില്ല. പക്ഷെ ലോകമെമ്പാടുമുള്ള യുവജങ്ങളുടെ ജീവിതത്തിനു വിളക്കായി ശോഭിക്കുന്ന അവരെപ്പറ്റി പഠിക്കുന്നത് നല്ലതാണു. പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ പറഞ്ഞത് " തെസെ, ചെറിയ വസന്തം" എന്നാണ്.
ലാളിത്യം എന്താണെന്ന് നൂറ്റിയിരുപതു രാജയങ്ങളിൽ നിന്നുള്ള Brothers നമ്മെ പഠിപ്പിക്കും. വിമാനത്തിൽ Standby ടിക്കറ്റിൽ മാത്രമാണ് സഞ്ചാരം. അന്നത്തെ യാത്രകളിൽ ഞാനും അങ്ങനെ ആയിരുന്നു. നമ്മൾ ബോര്ഡിങ്ങിനു കാത്തു നില്ക്കണം. സീറ്റ് ഉണ്ടെങ്കിൽ കൊണ്ട് പോകും. ഇല്ലെങ്കിൽ അവിടെ കിടന്നുറങ്ങി അടുത്ത പ്ലെയിനിൽ പോകാം. ചാർജ് വളരെ കുറവാണ്. തങ്ങൾക്കുവേണ്ടി ഒരു പൈസയും ആരിൽ നിന്നും സംഭാവന വാങ്ങില്ല. സ്വയം അധ്വാനിച്ചു ജീവിക്കും. എല്ലാ വർഷവും January ഒന്നിന് ബാങ്ക് അക്കൗണ്ട് ശൂന്യമാക്കും. സിറോയിൽ തുടങ്ങും. ജീവിതം ഏറ്റം ലളിതം. പതിനായിരക്കണക്കിന് ചെറുപ്പക്കാർ അവിടേക്കു ഒഴുകിയെത്തുന്നു. എല്ലാം കണ്ടു പഠിക്കാൻ.
മാർത്തോമാ സഭയിൽ നിന്ന് അവിടെ എത്തുന്ന ആദ്യ വോളന്റീർ ആയിരുന്നു ഞാൻ. ( മുൻ സഭാ സെക്രട്ടറി K. V. മാത്യു അച്ചൻ ലണ്ടനിൽ പഠിക്കുമ്പോൾ അവിടെ പോയിട്ടുണ്ടെന്ന് പിന്നീട് എന്നോട് പറഞ്ഞു).
ഏതാണ്ട് കാൽ നൂറ്റാണ്ടു ഞാൻ അവരോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ഇതിനിടയിൽ എത്രയോ പേരെ അവിടേക്കു നിയോഗിച്ചയച്ചു. അവിടെ മാത്രമല്ല. ബൊസ്സേയ്‌, EMU (Eastern Mennonite University, America)., തുടങ്ങി പലയിടത്തേക്കും. ചിലരെയൊക്കെ ഓർമയിൽ നിന്ന് പറയാം:
1. ജോയ് ജോൺ (തിരുവല്ല YMCA സെക്രട്ടറി -- അന്ന് Kottayam YL ഭദ്രാസന സെക്രട്ടറി ആയിരുന്നു)
2. P. O.
സണ്ണി ( അന്ന് TVM- Kollam YL. ഭദ്രാസന സെക്രട്ടറി )
3. Rev.
പ്രകാശ് എബ്രഹാം, തലച്ചിറ
4. Rev.
ബോബി മാത്യു, Mallappally ( ജേക്കബ് ജോർജ് സാർ മല്ലപ്പളി recommend ചെയ്തു )
5. Rayson. K.
അലക്സാണ്ടർ ( S. അലക്സാണ്ടർ അച്ഛന്റെ മകൻ )
6.
മറിയാമ്മ ഉമ്മൻ
7.
ജയൻ കൊട്ടാരക്കര
8. Dr. K.
ജേക്കബ് (MTC. മുൻ പ്രിൻസിപ്പൽ )
9.
സാജൻ വര്ഗീസ് (MTC. Librarian. എന്റെ വിദ്യാർത്ഥി )
10. Prof.
ബിജോയ് വര്ഗീസ് (MTC. തിരുവല്ല )
11. Prof.
ലാലു ( ചെങ്ങന്നൂർ കോളേജ്)
12.
തോമസ് P. മലാഖി, കരിക്കo.
13.
ജേക്കബ് ജോൺ, (Excise Dept. Karickam MTC Ex. Mandalam Member)
14. Adv.
ബിജു തങ്കച്ചൻ , സദാനന്ദപുരം
15.
റിജു എബ്രഹാം , കൊട്ടാരക്കര (ഇപ്പോൾ കാലിഫോർണിയ സാൻ ഹൊസെയിൽ )
16. Adv.
ഡേവിഡ് കോശി സാറിന്റെ മകൾ
17. Rev. G.
കോശി അച്ഛന്റെ മകൾ
18.
ഷിബു ജോർജ് മുണ്ടക്കൽ
19.
റോജൻ P. മലാഖി (ഇപ്പോൾ ജർമനിയിൽ )
20. Rev.
ജോർജ് മാത്യു കരിക്കo.(ബൊസ്സേയ്‌/തെസെ )
21.
എബി ഷാൻ എബ്രഹാം ( ബൊസ്സേയ്‌ / തെസെ )
22.
ലുബിന. S. (സൗത്ത് കൊറിയ)
23.
ആൻ Mary എബ്രഹാം ( സൗത്ത് കൊറിയ )
24.
ഗ്രീഷ്മ പി രാജു (സൗത്ത് കൊറിയ)
25. Adv. Prakash P Thomas (
മുൻ സഭാ ട്രൂസ്റ്റി )-- ഈസ്റ്റേൺ Mennonite. University, America)
26. Dr. K.
ജേക്കബ് ( അമേരിക്ക, ഫിലിപ്പൈൻസ്, Ethiopia, Uganda. )
27. Dr. J.
പ്രമീളാദേവി (അമേരിക്ക, ഫിലിപ്പൈൻസ്, Ethiopia, Uganda. )
28. Dr.
ജോർജ് മാത്യു (America, Philippines. എത്യോപ്യ, Uganda )
29.
സൂസൻ എബ്രഹാം ( EMU America.)
30.
സുനി മറിയം മാത്യു ( കെ സി മാത്യു സാറിന്റെ മകൾ -- ഇപ്പോൾ ഡയറക്ടർ ഓഫ് ദി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് , മുംബൈ)
31.
ഗ്രീഷ്മ പി രാജു -- UN. പീസ് യൂണിവേഴ്സിറ്റി, കോസ്റ്റ റിക്ക
32.
ജിജി പി മാത്യു (Former Principal, KIPS -- URI Conference, America.)
ജോസഫ് ചാക്കോ സാർ , സാമുവൽ നെല്ലിക്കാട് സാർ എന്നിവരെ അമേരിക്കയിൽ അയക്കാൻ എല്ലാം ചെയ്തെങ്കിലും വിസ തുടങ്ങിയ പ്രയാസങ്ങളാൽ കഴിഞ്ഞില്ല. വിഷമമുണ്ട്.
മറന്നു പോയവരുണ്ടാകാം. ക്ഷമിക്കണം. ഇത്രയും പേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലനത്തിനയച്ചതു ഇപ്പോൾ അത്ഭുതകരമായി തോന്നുന്നു പല പ്രസ്ഥാനങ്ങളുമായി നമ്മൾ സ്ടാപിക്കുന്ന ത്യാഗോജ്വലമായ ബന്ധങ്ങളാണ് ഇതിനൊക്കെ കാരണം. ക്രിസോസ്ടം തിരുമേനിയോടു ഞാൻ ആദ്യം പറഞ്ഞു തിരുമേനി ആളുകളെ നോമിനേറ്റ് ചെയ്യണമെന്ന്. തിരുമേനി കല്പിച്ചു: " You are our Taize Ambassador. You do it.” ഇന്ന് വരെയും ഞാൻ Kalpana അനുസരിച്ചുകൊണ്ടിരിക്കുന്നു. അതിലും സന്തോഷമുണ്ട്.


Friday, 15 November 2019

Wednesday, 6 November 2019

KIPS Football Trophy champions of 2019– KIPS Karickam. Cherupushpa Ayur became runners up. Other teams were KPM Mayyanadu, St. Mary’s Mulakuzha, Bethany, Valakom and Cherupushpam, Umayanalloor. Former Kerala Captain Kurikesh Mathew inaugurated.