എന്റെ ജീവിത യാത്രകൾ
: ( 18 - 25)എപ്പിസോഡ് - 18 - മെൽബൺ യൂണിവേഴ്സിറ്റിയിൽ
ഒരു താര സംഗമം
രണ്ടായിരത്തി
മൂന്നിൽ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന്
അപ്രതീക്ഷിതമായി ഒരു ക്ഷണം
വന്നു. അവർ ആദ്യമായി
ഒരു മത സംവാദ
സമ്മേളനം നടത്താൻ
പോകുന്നു. നൂറോളും മത പണ്ഡിതരെയും
സംവാദ വിദഗ്ദരെയുമാണ് ക്ഷണിക്കുന്നത്.
അങ്ങനെ ഒരിക്കൽ കുടി ഞാൻ
കങ്കാരുവിന്റെ നാട്ടിലേക്കു യാത്രയായി.
സാദാരണയിൽ
നിന്ന് വ്യത്യസ്തമായി അക്കാദമിക രംഗത്ത് ഗൗരവതരമായ
മാറ്റങ്ങൾ വരുത്തേണ്ട ആവശ്യകതയെ പറ്റി
ബോധ്യമുള്ള ഒരു കൂട്ടം
കൂട്ടുകാരെ എനിക്കവിടെ കിട്ടി. പോസ്റ്റ്
മോഡേണിസത്തിലും സ്ട്രെച്ചർലിസത്തിലും പോസ്റ്റ്
സ്ട്രെച്ചർലിസത്തിലും താല്പര്യമുള്ള
മത സംവാദക്കാരെ ഞാൻ
ആദ്യം കാണുകയാണ്. എന്റെ ഭാഷാ
ശാസ്ത്ര പരിജ്ഞാനം അവരെയും
ആകർഷിച്ചു. അങ്ങനെ മെൽബൺ യൂണിവേഴ്സിറ്റിയിലെ
പ്രൊഫസർ റുവാൻ
പലപത് വാല (ശ്രീഇലങ്കക്കാരനാണ്
),അദ്ദേഹത്തിന്റെ പി.എച്.
ഡി വിദ്യാർത്ഥികളായ ഇയാൻ
ഫ്രൈ , സന്തോഷ് കുമാർ, ശ്രീ
ലങ്കക്കാരൻ ശാന്തി ഹെറ്റിയാരാച്ചി
, ഇസ്ലാമബാദ് ക്രിസ്ത്യൻ സ്റ്റഡി സെന്റർ
ഡയറക്ടർ അഹമ്മദ് സാദാ, കൊറിയൻ
പ്രൊഫസർ ജിൻവോൾ ലീ തുടങ്ങിയവരുടെ
ഒരു പ്രത്യേക സംഘം അവിടെ
രൂപപ്പെട്ടു. അത് മറ്റൊരു
വഴിത്തിരിവായി. ദെറീദ, സൊഷൂർ , ജൂലിയ ക്രിസ്തേവ, തുടങ്ങിയ
ഭാഷാ ശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങൾ
വേദഗ്രന്ഥം പഠനത്തിന് എങ്ങനെ ഉപയോഗിക്കാം
എന്നതായി ഞങ്ങളുടെ അന്വേഷണം.
മെൽബൺ യൂണിവേഴ്സിറ്റി ഇങ്ങനെ ഒരു മതസംവാദ
പരിപാടി സംഘടിപ്പിച്ചതിനു ഒരു കാരണമുണ്ടായിരുന്നു.
അവർ വിദ്യാർത്ഥികൾക്കിടയിൽ ഒരു
സർവ്വേ നടത്തി. അതിന്റെ ഫലം
അമ്പരപ്പിക്കുന്നതായിരുന്നു. മറ്റു മതങ്ങളെ പറ്റിയോ
അവരുടെ ആചാര അനുഷ്ഠാനങ്ങളെ പറ്റിയോ എന്തെങ്കിലും
അറിയുന്നവർ കേവലം അഞ്ചു ശതമാനത്തിൽ
താഴെ ആയിരുന്നു. മതസ്പർദയും
ഭീകര വാദവും വളരുന്ന
പശ്ചാത്തലത്തിൽ കാമ്പസുകളിൽ മത സൗഹാർദ്ദം
വളർത്തുന്നതിനും മറ്റു മതങ്ങളെ പറ്റി
ഒരു കേവല പരിജ്ഞാനമെങ്കിലും
രൂപപ്പെടുത്തുന്നതിനും എന്തെല്ലാം ചെയ്യാമെന്നായിരുന്നു സെമിനാറിന്റെ അന്വേഷണം.
അമേരിക്കയിൽ എബു
പട്ടേൽ എന്ന യു. ആർ.
ഐ യിലെ ചെറുപ്പക്കാരൻ
ഇന്റർഫെയ്ത് യൂത്ത്
കോർ (ഐ.വൈ
.സി) വഴി വിപ്ലവകരമായ
മാറ്റങ്ങൾ കൊണ്ട് വന്നതും പ്രസിഡന്റ്
ഒബാമ അദ്ദേഹത്തെ അഡ്വൈസർ
ആക്കിയതും ഞാൻ
മുമ്പ് സൂചിപ്പിച്ചിരുന്നു. കലാലയങ്ങളിലൂടെ ഇന്റർ
ഫെയ്ത് വിദ്യാഭ്യാസം എന്ന
ആശയത്തിന് വമ്പിച്ച സ്വീകാര്യത ലഭിക്കുന്നു
എന്നതിന്റെ സൂചനയാണ് അമേരിക്കയും ആസ്ട്രേലിയയും
നൽകുന്നത്.
ഞാൻ മടങ്ങി വന്നു ആദ്യം
ചെയ്തത് വേൾഡ് സ്റ്റുഡന്റ് ക്രിസ്ത്യൻ
ഫെഡറേഷൻ മാതൃകയിൽ ഫെല്ലോഷിപ്പ് ഓഫ്
ഇന്റർഫെയ്ത് സ്റ്റുഡന്റസ്
മൂവ്മെന്റ് എന്ന
സംഘടനയ്ക്ക് രൂപം നൽകുകയായിരുന്നു. ഓരോ
രാജ്യത്തും ഇന്റർഫെയ്ത് സ്റ്റുഡന്റസ്
മൂവ്മെന്റ് എന്നും
അറിയപ്പെട്ടു. മാർത്തോമാ കോളേജിൽ അതിന്റെ
ഉദ്ഘാടനം നിർവഹിച്ചത് അലക്സാണ്ടർ
മാർത്തോമാ വലിയ തിരുമേനി തന്നെയായിരുന്നു.
ഇന്നിപ്പോൾ ധാരാളം സ്കൂളുകളിൽ ഞങ്ങൾ
യു. ആർ. ഐ
യൂത്ത് വിങ് എന്ന രീതിയിൽ
വ്യാപിപ്പിച്ചു കഴിഞ്ഞു.
ഐ.വൈ. സി
തുടങ്ങുന്ന കാലത്തു് മൂന്ന് തവണ
എബു പട്ടേൽ എന്നെ
ഇന്റർവ്യൂ ചെയ്തത് ഓർമയുണ്ട്. കലാലയങ്ങളിൽ
സാർത്ഥകമായ ഒരു പരിപാടി
എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചു് .
ഞങ്ങളുടെ മെൽബൺ കൂട്ടായ്മയെ
ഞാൻ ഇന്ത്യയിലേക്കു ക്ഷണിച്ചു.
2005 -ൽ. മറ്റൊരു നല്ല സംരഭത്തിന്
തുടക്കം കുറിക്കാൻ. ഡോ. അലക്സാണ്ടർ
മാർത്തോമാ സെന്ററും യു.
ആർ. ഐ കോസ്മിക്
കമ്മ്യൂണിറ്റി സെന്ററും ചേർന്ന്
വേദ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി
ഒരു അന്താരാഷ്ട്ര സെമിനാർ
പരമ്പരയ്ക്കു തുടക്കമിട്ടു. മുകളിൽ പേര് പറഞ്ഞ
എല്ലാവരും വന്നു. മറ്റു പല
രാജ്യങ്ങളിൽ നിന്നും പണ്ഡിതരെത്തി. തിയഡോഷ്യസ്
തിരുമേനിയുടെ അധ്യക്ഷതയിൽ ക്രിസോസ്റ്റം തിരുമേനി
ഒന്നാമത് സമ്മേളനം കൊട്ടാരക്കര ജൂബിലി
മന്ദിരത്തിൽ വച്ച് ഉദ്ഘാടനം
ചെയ്തു. അതിഥികളെയെല്ലാം പല
വീടുകളിലാണ് പാർപ്പിച്ചത്. എട്ടു സമ്മേളനങ്ങൾ ഇത്
വരെ നടത്താനായി എന്നത്
കൃതാർത്ഥതയോടെ സ്മരിക്കുന്നു. ആദ്യ അഞ്ചു കോണ്ഫറൻസുകൾ
കേരളത്തിലാണ് നടത്തിയത്. പിന്നീട് ശ്രീലങ്ക
, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക്
വേദികൾ മാറ്റി. അങ്ങനെ നമ്മുടെ
ഡയലോഗ് സെന്റർ അന്താരാഷ്ട്ര ശക്തിയാർജിച്ച
ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു.
ഭാവിയിൽ അത് മാർത്തോമാ
സഭ ഏറ്റെടുത്തു മുന്നോട്ടു
കൊണ്ടുപോകും എന്ന് പ്രതീഷിക്കുന്നു.
“Holy Books and
Intertextuality” എന്നതായിരുന്നു ആദ്യ
സെമിനാറിന്റെ ചിന്താവിഷയം. പിന്നീടു “One Word Many Versions – a re- reading of the Holy Books” എന്നതായിരുന്നു.
ആലുവ ശാന്തിഗിരിയിൽ സഖറിയാസ്
തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ മൂന്നാം സമ്മേളനം “Holy Books and Life after Life”, എന്ന
വിഷയം ചർച്ച ചെയ്തു. “Holy Books and People of Differing Faiths”, Holy Books and Eco
Spirituality”, “Holy Books and Creation stories”, Holy Books and World
Literature” എന്നിങ്ങനെ പോയി മറ്റു
ചിന്താധാരകൾ. ഇതേക്കുറിച്ചെല്ലാം ഓരോ പുസ്തകങ്ങളും
പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതും പ്രധാനമാണ്. ഒരു
വലിയ സ്റ്റഡി സെന്ററിന്
കഴിയാത്ത കാര്യമാണ് ഒരു ഓഫീസ്
പോലുമില്ലാത്ത അലക്സാണ്ടർ മാർത്തോമ്മാ
ഡയലോഗ് സെന്റർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മളോർക്കണം.
നിസ്വാർത്ഥരായ ഒരുപറ്റം ആളുകളുടെ ശക്തമായ
കൂട്ടായ്മയാണത്.
എട്ടിൽ ഏഴു സമ്മേളനങ്ങളിലും
വന്നു നേതൃത്വം നൽകിയ ആസ്ട്രേലിയക്കാരൻ ഡോ.
ഇയാൻ ഫ്രയ് ഞങ്ങൾക്ക്
എന്നും ആവേശമാണ്. അതുപോലെ തുടർച്ചയായി
പങ്കെടുക്കുന്ന സ്നേഹിതരെ എല്ലാം നന്ദിയോടെ
സ്മരിക്കുന്നു.
മതസവാദം കളിയല്ല. ആത്മാർത്ഥമായ അർപ്പണ
ബോധവും വിശാല മനസ്കതയും ആഴമേറിയ
അറിവും ആവശ്യമാണ്. നമ്മുടെ ഡയലോഗ്
സെന്റർ ആ രംഗത്തെ
ഒരു കെടാവിളക്കായി എന്നും
ശോഭിക്കും.
ഡയലോഗ് സെന്റർ പ്രസിഡന്റ്മാരായിരുന്ന ഡോ.
ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, തിയസോഷ്യസ് തിരുമേനി, പൗലോസ്
തിരുമേനി, തിമത്യോസ് തിരുമേനി ഇപ്പോൾ
ഞങ്ങളെ നയിക്കുന്ന കൂറിലോസ് തിരുമേനി
എന്നിവരെല്ലാം നൽകിയ ശക്തമായ പിന്തുണ
ഒരിക്കലും മറക്കാനാവില്ല.
ഇതൊക്കെയും
സാധിച്ചത് കൊട്ടാരക്കരയിലെ ഒരു കൂട്ടം
സുമനസ്സുകളുടെ നിർലോപമായ സഹകരണം കൊണ്ടാണ്.
ഉദ്ഘാടനം മുതൽ
താങ്ങായി നിന്ന വെരി. റവ
. എ.സി കുര്യാൻ,
ദീർഘനാൾ മന്ദിരം
സൂപ്രണ്ടായിരുന്ന റവ. മാത്യു
പി ജോൺ, പിന്നീടുവന്ന
മന്ദിരം സൂപ്രണ്ടുമാർ, ആരംഭത്തിൽ പ്രസിഡന്റായിരുന്ന ഡോ.
കെ.സി ജോൺ,
വൈസ് പ്രസിഡന്റുമാരായിരുന്ന കെ.വി ജോർജ്,
പ്രൊഫ. ഡോ. ജേക്കബ്
തോമസ്, സ്റ്റുഡന്റസ് കോൺഫറൻസിന്റെ കാലം മുതൽ ജോ.
സെക്രട്ടറിയായിരുന്ന അഡ്വ. മാത്യൂസ്, കെ.
ലൂക്ക്, ദീർഘനാൾ ട്രഷറാറും ഇപ്പോൾ
സെക്രട്ടറിയുമായ ജോർജ് പണിക്കർ, പി.ജെ ഡേവിഡ്,
വൈ. സ്ലീബാച്ചൻ, വൈ.
തങ്കച്ചൻ, അഡ്വ. സാജൻ കോശി,
വി.എൽ പാപ്പുകുട്ടി,
കെ. ജോർജ്കുട്ടി തുടങ്ങിയ
നീണ്ട നിരയുണ്ട്.
എന്നാൽ എന്നും നിറസാന്നിദ്ധ്യമായിരുന്ന കെ. വർഗീസ്
സാർ, ഏലിയാമ്മ കൊച്ചമ്മ,
ഇഞ്ചക്കാട് കുഞ്ഞുകോശിച്ചായൻ , കോക്കാട് കുഞ്ഞമ്മ കൊച്ചമ്മ,
കരിക്കം ആനി തോമസ്
എന്നിവർ നമ്മോടുകൂടെ ഇന്നില്ല എല്ലാ നല്ല
പ്രസ്ഥാനങ്ങളും ഒരുപറ്റം ആൾക്കാരുടെ ശക്തമായ
കൂട്ടായ്മയാണ്.
ചരിത്രം പറഞ്ഞു പോകുമ്പോൾ അനേകം
വിദേശ പ്രധിനിധികളെയൊക്കെ സ്വീകരിച്ച ഇവരുടെ
സേവനം നമ്മൾ എന്നും ഓർക്കേണ്ടതാണ്.
എൻഡോവ്മെന്റുകൾ തന്ന നിരവധിയാളുകൾ വേറെയുമുണ്ട്.
എന്റെ ജീവിത യാത്രകൾ
: എപ്പിസോഡ് - 19
ഇസ്രായേലിൽ ഒരു
യഹൂദ ക്രിസ്ത്യൻ
സംവാദം
അഖിലലോക സഭാ കൗൺസിൽ
ഡയലോഗ് ഡിപ്പാർട്മെന്റിലെ ഡോ. ഹാൻസ് യുക്കോയുമായി
ചേർന്നുള്ള എന്റെ പ്രയാണത്തിന്റെ നാൾവഴികൾ
നേരത്തെ സൂചിപ്പിച്ചിരുന്നു. അതൊക്കെ അടുത്ത് നിന്ന്
അറിഞ്ഞിട്ടുള്ളവർ മാർത്തോമാ സഭയിൽ മൂന്ന്
പേരുണ്ട്. റവ. ഐപ്പ്
ജോസഫ്, റവ ഡോ.
എം.ജെ ജോസഫ്,
റവ. എം.ഒ.
ഉമ്മൻ ജൂനിയർ. ഇവർ മൂന്നു
പേരും ഹാൻസ് യൂക്കോയുടെ
സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ അറുപതാം പിറന്നാൾ കൊയാമ്പുത്തൂർ
ഗാന്ധി ആശ്രമത്തിൽ വച്ച് വിനു
അരാമിന്റെ നേതൃത്വത്തിൽ ആഘോഷിച്ചപ്പോൾ എം.ഒ. ഉമ്മൻ അച്ഛന്റെ
കാറിലാണ് ഞങ്ങൾ എല്ലാവരും കുടി
അവിടേയ്ക്കു പോയത്. 1994 ഏഷ്യയിലെ
ഡബ്ള്യു . സി. സി.യുടെ ആദ്യത്തെ യഹൂദ
ക്രിസ്ത്യൻ സംവാദം കൊച്ചിയിൽ
വച്ച് നടത്താൻ റവ. ഹാൻസ്
എന്നോടാവശ്യപ്പെട്ടു. ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന
പ്രോഗ്രാം ഓൺ തീയോളജി
ആൻഡ് കൾചേഴ്സ്
ഇൻ ഏഷ്യയും (പി.ടി.സി.എ) കേരള
കൗൺസിൽ ഓഫ് ചർച്ചസും
സഹായത്തിനുണ്ടായിരുന്നു.
22 രാജ്യങ്ങളിൽ
നിന്നുള്ള 34 പ്രതിനിധികൾ. പകുതി യഹൂദ റബിമാരും പണ്ഡിതരും
. കൂട്ടത്തിൽ ഇസ്രായേലിലെ ആദ്യ
വനിതാ റബിമാരായ നാമാ കെൽമനും മായാ ലിബോവിച്ചും
ഉണ്ടായിരുന്നു.
ഹിറ്റ്ലർ കൊന്നൊടുക്കിയ 60 ലക്ഷം
യഹൂദന്മാരുടെ ഓർമ്മ നിലനിർത്താനായി ഇന്നും
ഞാൻ ജർമ്മനിയിൽ ജീവിക്കുന്നു
എന്ന് ജർമൻ സ്നേഹിതൻ പറഞ്ഞതോർക്കുന്നു.
ഇസ്രായേലിൽ ഇന്നുള്ളത് 80 ലക്ഷം
ആൾക്കാരാണെന്നോർക്കണം
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത,
സഖറിയാസ് തിരുമേനി, ഡോ. എം.ജെ. ജോസഫ്
. ഡോ ജാൻസി ജെയിംസ്
തുടങ്ങിയവരൊക്കെ ഒരാഴ്ചത്തെ വിവിധ സെഷനുകളിൽ
സംസാരിച്ചു. പ്രസിഡൻസി ഹോട്ടലിലായിരുന്നു പരിപാടി.
ശാബത് ആചരിക്കാൻ തീരുമാനിച്ചിരുന്നു.
പക്ഷെ അന്ന് യഹൂദർ യാത്ര
ചെയ്യില്ല. തലേ ദിവസം
അവിടുത്തെ ഒരു ഹോട്ടലിലിലേക്കു
അവരെ മാറ്റി പ്രശ്നം പരിഹരിച്ചു.
നിശ്ചിത ദൂരത്തിൽ കൂടുതൽ അന്നവർ
നടക്കുകയില്ല . തൊട്ടടുത്ത് ഹോട്ടൽ ലഭിച്ചതിനാൽ ആ
ബുദ്ധിമുട്ടു ഒഴിവായി . അപ്പോൾ മറ്റൊരു
പ്രശ്നം. 10 ആണുങ്ങൾ
ഉണ്ടെങ്കിലേ ആരാധന നടക്കു. നമ്മുടെ
കൂട്ടത്തിലെ യഹൂദരിൽ ഏഴു പുരുഷന്മാരെ
ഉണ്ടായിരുന്നുള്ളു. മട്ടാഞ്ചേരിയിൽ നിന്ന് തന്നെ മൂന്നു
പേരെ ഉൾകൊള്ളിച്ചു ആ
സംഗതിയും രമ്യതയിലാക്കി. (ഇന്നായിരുന്നെങ്കിൽ കുഴഞ്ഞു പോയേനെ) കാരണം
യഹൂദർ ആരും അവിടെയെങ്ങുമില്ല.
അപ്പോൾ വന്നു വലിയ കീറാമുട്ടി.
സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കില്ല. യഹൂദ
റബിമാരായ സ്ത്രീകൾ പൊട്ടിത്തെറിച്ചു. ഇസ്രായേലിൽ
സ്ത്രീകൾ റബിമാർ വരെ ആയി.
ഇവിടെ എന്താ ഇങ്ങനെ എന്ന
മട്ടിൽ. ഞങ്ങൾ സിനഗോഗുകാരുടെ കാലുപിടിച്ചു.
ഒടുവിൽ സ്ത്രീകൾ പുറകിൽ നിന്നുകൊള്ളട്ടെ
എന്നവർ കല്പിച്ചു. ശാബത്
ആചരണം കുഴപ്പമേറിയ ഒരു വിഷയമാകുമെന്നു
ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല
ഏറെത്താമസിയാതെ
ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന ഒരു
യഹൂദ ക്രിസ്ത്യൻ കോൺഫറൻസിൽ സംബന്ധിക്കാൻ
ക്ഷണം ലഭിച്ചു. 95 രാജ്യങ്ങളിൽ നിന്ന് 480 പേര് പങ്കെടുത്ത
ഒരു മഹാ സമ്മേളനം.
ഹീബ്രു യൂണിവേഴ്സിറ്റിയും തണ്ടൂർ
സ്റ്റഡി സെന്ററുമാണ് ക്രമീകരണങ്ങൾ എല്ലാം ചെയ്തത്
ടെൽ അവീവിൽ വന്നു എന്നെ
സ്വീകരിച്ചു. യരുശലേമിൽ കൊണ്ട് പോയത്
ആദ്യത്തെ വനിതാ റബിയായിരുന്ന മായാ
ലിബോവിച്ചാണ്.അവരുടെ കുടുംബത്തോടൊപ്പമാണ് ഞാൻ
താമസിച്ചതും. ഇസ്രായേല്യരുടെ ജീവിത രീതികൾ മനസ്സിലാക്കാൻ
അത് ഏറെ സഹായകമായി.
വഴിയിലുടനീളം
ഉണ്ടായിരുന്ന ബാനറുകൾ മായ എന്റെ
ശ്രദ്ധയിൽപെടുത്തി. "നോ ഗോലാൻ","
പീപ്പിൾ വിത്ത് ഗോലാൻ" എന്നായിരുന്നു
എഴുതി വച്ചത്. ഗോലാൻ കുന്നുകൾക്കു
വേണ്ടി സിറിയയും ഇസ്രയേലും തമ്മിൽ
വലിയ തർക്കം നടക്കുന്ന
കാലമായിരുന്നു (അതിന്റെ വിശദാംശങ്ങളെല്ലാം 1954 മെയ്
മാസത്തെ സഭാ താരകയിൽ
"ഇസ്രയേലിന്റെ മൗന നൊമ്പരം"
എന്ന ലേഖനത്തിൽ ഞാൻ
എഴുതിയിട്ടുണ്ട്.
മീറ്റിംഗിന്
ശേഷം രണ്ടു ദിവസത്തെ
പഠന പര്യടനവും ക്രമീകരിച്ചിട്ടുണ്ടായിരുന്നു.
അന്നാണ് ഞാൻ ആദ്യമായി
വിശുദ്ധ നാടുകളെ അടുത്തറിയുന്നത്. നസ്രേത്ത്
, ഗലീലിയ , കാന തുടങ്ങി
എല്ലാ പ്രധാന സ്ഥലങ്ങളും ഞങ്ങളെ
അവർ കാണിച്ചു തന്നു.
ചാവുകടലിലെകുളിയും ഗലീലിയ കടലിലെ ബോട്ടു
യാത്രയും എല്ലാം പിന്നീടും അനുഭവിച്ചിട്ടുണ്ടെങ്കിലും ആദ്യ യാത്രയുടെ ആവേശവും ആകാംഷയും
ഒന്ന് വേറെയായിരുന്നു.
യെരുശലേമിൽ ഒരു സ്റ്റഡി
സെന്ററുണ്ട്. ഹാൻസ് യുക്കോയും ഞാനും വൈകുന്നേരങ്ങളിൽ അവിടെ പോയി സമയം ചെലവഴിക്കുമായിരുന്നു.
സൽക്കാര പ്രിയരായ അവർ ഞങ്ങൾക്കായി നല്ല ഭക്ഷണവും ക്രമീകരിച്ചു തന്നിരുന്നു.
ഇനി ഞാൻ ചെല്ലുമ്പോൾ
ഒരു ഓട്ടോറിക്ഷ കേരളത്തിൽ നിന്ന് കൊണ്ട് വരണം എന്ന് പറഞ്ഞാണ് മായ ലിബോവിച്ചിന്റെ കൊച്ചു
പുത്രൻ എന്നെ യാത്രയാക്കിയത്. കൊച്ചിയിൽ വന്നപ്പോൾ അവർ അതിന്റെ ഫോട്ടോ എടുത്തിരുന്നു.
യരുശലേമിലെ കാഴ്ചകളെല്ലാം നമാ കെൽമനും കുടുംബവുമാണ് എന്നെ കൊണ്ട് പോയി കാണിച്ചു തന്നത്.
അങ്ങനെ കൊച്ചിയിലെ
ബന്ധങ്ങൾ എനിക്ക് ഇസ്രായേലിലെ ഏറെ വിലപ്പെട്ടതായി തീർന്നു. അവരോടും നന്ദി.
എന്റെ ജീവിത യാത്രകൾ
: എപ്പിസോഡ് - 20
സൗത്ത് കൊറിയൻ
ബുദ്ധമതാശ്രമത്തിലെ വിസ്മയ മുഹൂർത്തങ്ങൾ
രണ്ടാമയിരമാണ്ടിൽ യുണൈറ്റഡ്
റിലീജിയൻസ് ഇനിഷ്യേറ്റീവ് സാൻഫ്രാൻസിസ്കോ
കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു എന്ന്
പറഞ്ഞിരുന്നു. 2001 ലെ ബാലി
കോൺഫറൻസ് പോലെ പല ഭൂഖണ്ഡങ്ങളിൽ
മേഖലാ മീറ്റിംഗുകൾ പലതും നടന്നു. 2004 ആയപ്പോഴേക്കും
ഗ്ലോബൽ കൗൺസിൽ മീറ്റിംഗുകൾ വർഷം
തോറും ക്രമമായി നടക്കാൻ തുടങ്ങി.
ഏഴു ഭൂഖണ്ഡങ്ങൾ കൂടാതെ യു.
ആർ.ഐ ക്കു
മൾട്ടി റീജിയൻ എന്ന ഒരു
മേഖല കൂടിയുണ്ട്. അങ്ങനെ
എട്ടു പ്രദേശങ്ങളിൽ നിന്ന് മൂന്ന് വീതം
24 അംഗങ്ങളാണ് ഗ്ലോബൽ കൗൺസിലിലുള്ളത്. മൂന്ന്
വർഷമായിരുന്നു കാലാവധി ഇപ്പോൾ നാലാക്കിയിട്ടുണ്ട്.
സൗത്ത് കൊറിയയിലെ സോളിലായിരുന്നു തിരഞ്ഞെടുപ്പിനുശേഷമുള്ള
ആദ്യ ഗ്ലോബൽ കൗൺസിൽ.
ലോകമെന്പാടുമുള്ള സ്റ്റാഫംഗങ്ങൾ ഉൾപ്പെടെ ഏകദേശം അമ്പതുപേരുണ്ടാവും.
കൊറിയൻ മണ്ണിൽ ഞാൻ ആദ്യമായി
കാലുകുത്തുകയായിരുന്നു.
ചെന്നെറങ്ങിയപ്പോൾ
ആകപ്പാടെ ഒരു അമ്പരപ്പ്
എങ്ങും ആൾക്കൂട്ടമില്ല. പോലീസും പട്ടാളവുമില്ല. പോക്കറ്റടി
കേട്ടിട്ടേയില്ല. എങ്ങും പെൺകുട്ടികൾക്ക് പാതിരാത്രിയിൽ
ഇറങ്ങി നടക്കാം. ക്രിമിനൽകുറ്റം എന്നൊരെണ്ണം
ഒരു പോലീസ് സ്റ്റേഷനിലും
രജിസ്റ്റർ ചെയ്യാറില്ലത്രെ. ഒരു കേരളക്കാരനെ
അമ്പരിപ്പിക്കാൻ മറ്റെന്തുവേണം?
ആദ്യത്തെ ഗ്ലോബൽ കൗൺസിൽ മീറ്റിംഗിന്റെ ഉദ്വോഗം
എല്ലാവർക്കുമുണ്ട് . അന്നുമുതൽ ഞങ്ങൾ ഒരു
കാര്യം പഠിച്ചു. യു. ആർ
ഐ മീറ്റിംഗുകൾക്കു സ്റ്റേജും
പണ്ടാരവുമൊന്നുമില്ല. എല്ലാവരും വട്ടത്തിലിരിക്കും. പറയാനുള്ളവർ
എഴുന്നേറ്റു നിന്ന് കാര്യം പറയും.
ഏതു വലിയവനും ആ
വട്ടത്തിൽ നില്ക്കണം. വലിയ മത
നേതാക്കളും ബിഷപ്പുമാരുമെല്ലാമുണ്ട്. പക്ഷെ സംഗതി ക്ളീൻ.
ആകപ്പാടെ ഒരു ആനച്ചന്തം.
കാര്യങ്ങളൊക്കെ
മുറപോലെ ഭംഗിയായി നടന്നു. ദോംഗ്ക്
എന്ന യൂണിവേഴ്സിറ്റിയിലെ ബുദ്ധമത
പ്രൊഫസറും സന്യാസിയുമായ ഡോ. ജിൻ
വോൾ ലീയാണ് കൊറിയയിലെ
ഞങ്ങളുടെ നേതാവ്. അദ്ദേഹം സെക്രട്ടറി
ജനറലും ഞാൻ
ഏഷ്യാ സെക്രട്ടറിയുമായിട്ടാണ് ആദ്യത്തെ ഏഷ്യാ എക്സിക്യൂട്ടീവ്
കൗൺസിൽ രൂപം കൊണ്ടത്.
ബിസിനസ് മീറ്റിംഗിന് ശേഷം അദ്ദേഹം എല്ലാദിവസവും
ഞങളെ ഓരോ കേന്ദ്രങ്ങൾ
സന്ദർശിക്കാൻ കൊണ്ടുപോകും. രണ്ടുകൊറിയകൾക്കും ഇടയിൽ ഒരു DMZ എന്ന സ്ഥലമുണ്ട്. De Militanised Zone എന്നാണർത്ഥം. അവിടെ രണ്ടു കൂട്ടർക്കും
വരാം. പക്ഷെ അതിനപ്പുറം പ്രവേശനമില്ല.
ഇരു കൊറിയകളുടെയും ലയനത്തിനായി
ആയിരങ്ങൾ നിത്യേന എവിടെ വന്നു
പ്രാർത്ഥിച്ചു പോകാറുണ്ട്. ഇസ്രായേലുകാർക്ക് വിലാപഭിത്തി പോലെയാണ് കൊറിയക്കാർക്കു ZMZ .
ഏഷ്യാ എക്സിക്യൂട്ടീവിനും, സ്ഥിരമായി കൊറിയയിൽ നടക്കുന്ന
യുവജന ക്യാമ്പിനുമൊക്കെയായി ഞാൻ പിന്നീട്
അവിടെ പോകുമ്പോഴൊക്കെ ഈ
സ്ഥലത്തു പ്രാർത്ഥനക്കായി വരാറുണ്ടായിരുന്നു. മറ്റുള്ളവർക്കൊപ്പം.
കൗൺസിൽ മീറ്റിംഗ് കഴിഞ്ഞപ്പോൾ ജിൻ
വോൾ ഞങ്ങളെ നാന്നൂറ്
മൈൽ അകലെയുള്ള അദ്ദേഹത്തിന്റെ
ബുദ്ധ ആശ്രമത്തിലേക്കു ഒരു ഉല്ലാസ
യാത്രയായി കൊണ്ടുപോയി. ഒരു വലിയ
മലമണ്ടയിലായിരുന്നു സങ്കേതം. ചുറ്റും ഘോര
വനം.
ദീർഘ യാത്രക്കു ശേഷം വളരെ
ക്ഷീണിച്ചാണ് ഞങ്ങൾ എത്തിയത്. മണിപ്പൂരുകാരൻ
ഹരേകൃഷ്ണ നായകൻ ഡി.സി
സിംഗിന്റെ നേതൃത്വത്തിൽ പാട്ടും പാടി പോയതിനാൽ
വലിയ ബോറടിയില്ലാതെ എത്തിപ്പറ്റി.
ചെന്നപാടെ എല്ലാവരും മുറികൾ അന്വേഷിക്കുകയുണ്ടായി.
പ്രസിഡന്റ് ബിഷപ്പ് സ്വിഗും വലിയ
ശരീരമുള്ള മദാമ്മമാരും എല്ലാം
കൂട്ടത്തിലുണ്ട്. വിശാലമായ ഒരു ഹാൾ
ചൂണ്ടിക്കാട്ടി ജിൻ വോൾ
പാഞ്ഞു എല്ലാവരും ഈ തറയിലാണ്
ഉറങ്ങുന്നതെന്നു. കട്ടിലില്ല, മെത്തയില്ല, തലയിണയില്ല. വിശ്വാസം വരാത്ത മട്ടിൽ
ഏവരും കണ്ണിൽ കണ്ണിൽ നോക്കി.
സത്യം തന്നെയെന്ന് ക്രമേണ മനസ്സിലായി. പനം
പായുടെ ഒരു കഷണം
പോലും എങ്ങുമില്ല.
യാഥാർഥ്യം
പിടികിട്ടിയപ്പോൾ ചിലരൊക്കെ ഒന്ന് ചൂടാവാൻ
ശ്രമിച്ചു. പക്ഷെ ജീൻ വോൾ
ഒരു കാര്യം പറഞ്ഞു.
" നിങ്ങൾ
എന്റെ വീട്ടിലേക്കാണ് വന്നത്. ഇത് സന്യാസാശ്രമമാണ്.
ഞങ്ങൾ നൂറു കണക്കിന് അന്തേവാസികൾ
365 ദിവസവും ഈ തറയിലാണ്
ഉറങ്ങുന്നത്. നിങ്ങൾക്കു ഒരു രാത്രി
പറ്റില്ലേ?"
എല്ലാവരും
ശാന്തരായി. പെട്ടികളെല്ലാം ഒരു മൂലയ്ക്ക്
നിക്ഷേപിച്ചിട്ടു കുളിക്കാൻ പോയി. ഒരുപാടുപേർ
നിരന്നു നിന്ന് കുളിക്കുന്നു. കുറ്റാലത്തെ
വെള്ളച്ചാട്ടത്തിനു മുമ്പിൽ എന്നപോലെ. സന്ന്യാസിമാർക്ക് എന്ത്
നഗ്നത. സ്ത്രീകൾ ഒരു ഭിത്തിക്കപ്പുറമാണെന്ന
ഒരാശ്വാസമുണ്ടായിരുന്നു. ഉറങ്ങാൻ വേറൊരു ഹാളും.
കുളി കഴിഞ്ഞു ഭക്ഷണത്തിനു
ക്യൂ നിന്ന്. ഒരു ട്രേയിൽ കിംച്ചി എന്ന ഇലയിട്ട് തിളപ്പിച്ച കുറെ വെള്ളം. നല്ല പോഷക
ഗുണമുള്ള ഇലയാണത്രെ. കഞ്ഞി വെള്ളം എന്ന് കരുതി കുടിച്ചോളണം. വിശപ്പ് പമ്പ കടക്കും.
കാലത്തും അതുതന്നെ ഗതി.
കിടക്കാൻ മെത്തയൊന്നും
വേണ്ടാത്തതിന്റെ ഗുട്ടൻസ് പിന്നീട് പിടി കിട്ടി. അവിടെയാരും ഉറങ്ങാറില്ല. എന്തെങ്കിലും
വായിച്ചു കൊണ്ട് വെറുതെ ഭിത്തിയും ചാരിയിരുന്നു മയങ്ങും. കാരണം വെളുപ്പിന് മൂന്നു മണിക്
വലിയ പെരുമ്പറ മുഴങ്ങും. പ്രാർത്ഥനയ്ക്കുള്ള വിളിയാണ്. ഞങ്ങളും ഉറങ്ങാതെ നേരം വെളുപ്പിച്ചു.മൂന്ന്
മണിക്ക് പ്രഭാത ധ്യാനത്തിൽ മുഴുകി. തിരികെ പോരുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു
ഭാരക്കുറവ്. ഒരു കുളിർമ. നൂറു കൺവെൻഷൻ പ്രസംഗത്തെക്കാൾ ശക്തിയുണ്ടായിരുന്നു ആ അനുഭവജ്ഞാനത്തിന്.
മൂവായിരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി
അവിടെയുണ്ട്. ആ ബുദ്ധമത
ഗ്രന്ഥങ്ങളെല്ലാം ഇന്ത്യയിൽ നിന്ന് പല
രാജ്യങ്ങൾ കടന്നു എത്തിയതാണെന്ന്. തൊട്ടാൽ
പൊടിഞ്ഞു പോകുന്ന പരുവത്തിലായിരുന്നു.
മലമുകളിൽ നിന്ന് താഴെ എത്തിയപ്പോഴേക്കും ക്രമേണ വിശപ്പും ദാഹവും
ഞങ്ങളെ ആക്രമിച്ചു. എങ്കിലും ആരും പഴയപോലെ
ആക്രാന്തമൊന്നും കാണിച്ചില്ല. ഏതു കിംച്ചി
കിട്ടിയാലും സന്തോഷം എന്ന ഉദാത്ത
നിലവാരത്തിലെത്തിക്കഴിഞ്ഞിരുന്നു.
എന്റെ ജീവിത
യാത്രകൾ : എപ്പിസോഡ് - 21
യുണൈറ്റഡ് നേഷൻസിൽ
എന്റെ മുൻ വികാരിയായിരുന്ന
ജോൺസൻ കൂറ്റനാട് അച്ചൻ മസ്കറ്റ്
ഇടവകയിൽ സേവനം ചെയുമ്പോൾ എനിക്ക്
ഒരു രാത്രി ഒരു
ഫോൺ വന്നു. ഏഴാമത്
ഗൾഫ് മാർത്തോമ്മാ യൂത്ത്
കോൺഫറൻസ് മസ്ക്കറ്റിലാണ്.
ചെല്ലണം. ടൈറ്റസ് അച്ചനാണ് അവിടെ
സീനിയർ വികാരി . ഡോ. സാമുവേൽ
നെല്ലിക്കാടാണ് കൺവീനർ.
അദ്ദേഹം അന്നവിടെ അദ്ധ്യാപകനാണ്.
എല്ലാവരും
എനിക്ക് വേണ്ടപ്പെട്ടവർ മറ്റൊന്നും ആലോചിക്കാനില്ല. ചെല്ലാമെന്നു
സമ്മതിച്ചു. കുറഞ്ഞത് മൂന്ന് സെഷനുകൾക്ക്
എങ്കിലും നേതൃത്വം നൽകണം. തിയഡോഷ്യസ്
തിരുമേനിയായിരിക്കും അദ്ധ്യക്ഷൻ.
ഞാനും തിരുമേനിയും ഒരു വിമാനത്തിലാണ് പോയത്.
കോൺഫറൻസ് ഏറ്റവും ഹൃദ്യമായ അനുഭവമായിരുന്നു.
ഗൾഫിലുള്ള ഇത്രയധികം ചെറുപ്പക്കാരെ കാണാനും
അവരോട് സംവദിക്കാനും ലഭിച്ച അവസരം
എന്നും ഓർമ്മിക്കുന്നതാണ്. പ്രത്യേകിച്ചു തിയഡോഷ്യസ് തിരുമേനിയോടും ഗൾഫിലെ
മറ്റു അച്ചന്മാരോടും ഒപ്പമുള്ള യുവജനമേള.
അതു കഴിഞ്ഞാണ് ഞാനും ഭാര്യ
സൂസനും അമേരിക്കയിലെ ഹാരിസൻബർഗിലുള്ള ഈസ്റ്റേൺ മെനോനൈറ്റ് യൂണിവേഴ്സിറ്റിയിലേക്കു
തിരിച്ചത്. ഡാകുറിലുള്ള പീസ് ബിൽഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ഏറെ ആകർഷകവും ഹൃദയവുമാണ്.
ധാരാളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആ
സമയത്തു അവിടെ എത്താറുണ്ട്.
എന്റെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും
കൂടെ നിന്ന് പിന്തുണച്ച
ഒരാളായിരുന്നു മുൻ സഭാ
ട്രസ്റ്റീ കെ. വർഗീസ്
സാർ. എന്റെ ഏറ്റവും
വലിയ ഒരു അഭ്യുദയകാംഷിയായിരുന്ന
മണക്കാല സി.ഐ
വർഗീസ് അച്ചൻ വഴിയാണ് സാറിനെ
പരിചയപ്പെടുന്നത്.
ഞാൻ അമേരിക്കയിൽ പോകുമ്പോഴൊക്കെ അദ്ദേഹം പറയും " ഇത്തവണ
ഞാനും വരും" അന്ന് ഞങ്ങൾ പഠനം കഴിഞ്ഞു
ന്യൂയോർക്കിൽ എത്തിയപ്പോഴേക്കും സാറും
അവിടെ എത്തിക്കഴിഞ്ഞിരുന്നു. അമേരിക്കൻ ഭദ്രാസനത്തിന്റെ ഒരു
ജൂബിലി മീറ്റിംഗ് ന്യൂയോർക്കിൽ
നടക്കുന്നതിനാൽ പ്രധാനപ്പെട്ട തിരുമേനിമാരെല്ലാം അവിടെ ഉണ്ടായിരുന്നു. ആ
മീറ്റിംഗിൽ സംബന്ധിച്ചശേഷം ഞങ്ങൾ മൂന്നുപേരുംകൂടി നയാഗ്ര
കാണാൻ പുറപ്പെട്ടു.
ന്യൂയോർക്കിലുള്ള
വർക്കി ഏബ്രഹാം (ബാബു) ഞങ്ങൾക്കായി വാഹനം ഒരുക്കിത്തന്നു.
ഏതാണ്ട് എട്ടു മണിക്കൂർ സഞ്ചരിച്ചു
ഞങ്ങൾ നയാഗ്രയിലെത്തി. ടൊറോന്റൊ തീരത്തുനിന്നു ഞാൻ
മൂന്ന് നയാഗ്ര കണ്ടിട്ടുണ്ട്. പക്ഷെ
എത്രകണ്ടാലും മതിവരാത്ത
ഒരു ആകർഷണീയത ലോകത്തിലെ
ഏറ്റവും വലിയ ആ ജല
പ്രവാഹത്തിനുണ്ട്. മഴക്കോട്ടൊക്കെ അണിഞ്ഞു ഏറ്റവും താഴ്ച്ചയിലുള്ള
തീരത്തു പോയി ആ
നയനമനോഹര ദൃശ്യം ഒരിക്കൽക്കൂടി കണ്ടു.
തിരികെ ന്യൂയോർക്കിൽ എത്തിയ ഞങ്ങൾ പിറ്റേന്ന്
യുണൈറ്റഡ് നേഷൻസ് സന്ദർശിക്കാൻ പോയി.
ആവേശത്തോടെ ഞങ്ങളെ സ്വീകരിക്കാൻ അന്ന്
വാളകം കെ.സി.
മാത്യു സാറിന്റെ മകൾ മിനിമോളും
ജോജോമോനും ന്യൂയോർക്കിൽ ഉണ്ടായിരുന്നു. അടുത്ത കാലത്തു ഏറെ
വേദനിപ്പിച്ച സംഭവമായിരുന്നു മിനിമോളുടെ നിര്യാണം.
വർഗീസ് സാറും
സൂസനും ജോജോയും ഞാനും കുടി യുണൈറ്റഡ് നേഷൻസിൽ
എത്തുമ്പോൾ യു.ആർ.
ഐ യുടെ യു.
എൻ പ്രതിനിധികളായ മോണിക്ക
വില്ലാർഡും റിബോറ മോൾഡോവും കുടി
ഞങ്ങളെ സ്വീകരിച്ചു. അഞ്ചൽ സഖറിയാ പുതിയതിന്റെ
സഹോദരനും നമ്മുടെ ആയുർ കോളേജ്
സൊസൈറ്റി അംഗവുമായ ................ഒപ്പം കുടി.
അദ്ദേഹത്തിന്റെ ഭാര്യ
യു. എൻ സ്റ്റാഫാണ്.
ഞങ്ങൾക്കായി
നല്ല ഒരു പ്രോഗ്രാം
യു. ആർ. ഐ
പ്രതിനിധികൾ ഒരുക്കിയിരുന്നു. പല സുപ്രധാന
ഓഫീസർമാരെയും , പ്രേത്യേകിച്ച് ഇന്ത്യക്കാരെ
പരിചയപെട്ടു. ജനറൽ അസ്സംബ്ലിയുടെയും മറ്റു
ഏജൻസികളുടെയും പ്രവർത്തനങ്ങൾ വീക്ഷിച്ചു.
യു. എൻ സുവർണ്ണ
ജൂബിലിയോട് അനുബന്ധിച്ചാണ് മതങ്ങളുടെ ഐക്യരാഷ്ട്ര സംഘടനാ
എന്ന പേരിൽ അറിയപ്പെടുന്ന
യു. ആർ.ഐ
ചുമതലയെടുത്തത് എന്ന് നേരത്തെ
പറഞ്ഞിട്ടുണ്ട്.
അതിനാൽ യു എന്നും
യു ആർ ഐയും
തമ്മിൽ ഒരു പൊക്കിൾകൊടി
ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ യു.എൻ സന്ദർശനം
മധുരതരമായ ഒരു അനുഭവമാണ്.വർഗീസ് സാറിനൊപ്പം ഹ്യൂസ്റ്റൺ കുടി
സന്ദർശിച്ചശേഷമാണ് ഞങ്ങൾ അന്ന് മടങ്ങിയത്.
എന്റെ ജീവിത യാത്രകൾ - എപ്പിസോഡ് 22 - എഡ്മൺടൺ
മുതൽ കാൽഗറി വരെ
1952 -ൽ ആരംഭിച്ച തിരുവല്ല മാർത്തോമ്മാ
കോളേജിൽ 2002 -ൽ സുവർണ്ണ
ജൂബിലി ആഘോഷങ്ങൾ നടത്തി. ആ
കാലയളവിൽ ഞങ്ങൾ എട്ടു അദ്ധ്യാപകർ
നാലു ടീമുകളായി ലോകമെമ്പാടും
സഞ്ചരിച്ച് വിഭവ സമാഹരണം നടത്തുകയുണ്ടായി.
ഏതാണ്ട് ഒന്നേകാൽ കോടി രൂപ
ശേഖരിക്കാൻ സാധിച്ചു .
ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ
തന്നെ ബിജോയ് വർഗീസ് സാറും
ഞാനും കൂടിയാണ് പടിഞ്ഞാറൻ അമേരിക്കയിലും
കാനഡയിലും പോയത്. ലോസാഞ്ചലിൽ തുടങ്ങി
സിയാറ്റിൽ വഴി കാനഡയിലെ
എഡ്മൺടൺ , ഒട്ടാവ,
ടോറണ്ടോ പട്ടണങ്ങളിലൂടെ കാൽഗറി വരെയെത്തി. പിന്നീട്
സാൻഫ്രാൻസിസ്കോയിലെത്തിയാണ് ഞങ്ങൾ പരിപാടി അവസാനിപ്പിച്ചത്.
ഞങ്ങളുടെ പൂർവ വിദ്യാർത്ഥികൾ പട്ടക്കാരുൾപ്പെടെ
ധാരാളമുണ്ടായിരുന്നു. അവരുടെ സ്നേഹവും കരുതലും
പഠിച്ച സ്ഥാപനത്തോടുള്ള ആദരവും നേരിട്ടറിയാൻ ഈ
സന്ദർശനം ഞങ്ങളെ എത്രമാത്രം സഹായിച്ചു
എന്നൂഹിക്കാമല്ലോ. ധാരാളം പേരുള്ളതിനാൽ ആരുടെയും
പേരുകൾ ഇവിടെ പറയാൻ കഴിയില്ല. പലയിടങ്ങളിലും
പൂർവ വിദ്യാർത്ഥി സംഗമവും
നടത്തി.
ഇടവേളകളിൽ
ഹോളിവുഡിലെ നാഷണൽ സ്റ്റുഡിയോ പോലുള്ള
അതി പ്രശസ്ത കേന്ദ്രങ്ങളും
നയാഗ്രയും എല്ലാം കാണാൻ കൂട്ടുകാർ
ഞങ്ങൾക്ക് അവസരമൊരുക്കി. കൂട്ടത്തിൽ ബിജോയ് സാറുമായി
യു. ആർ. ഐ
ഹെഡ്ക്വാർട്ടേഴ്സിലും ഒരു സന്ദർശനം
നടത്താനായി.
ഒരുപാടു അനുഭവങ്ങൾ സമ്മാനിച്ച ഒരു
ദീർഘയാത്രയായിരുന്നുഅത്. സാൻഫ്രാൻസിസ്കോ പള്ളിയിൽ വച്ചുണ്ടായ ഒരനുഭവം
മാത്രം പറയാം. പ്രസംഗമൊക്കെ കഴിഞ്ഞു
ഒരു പേപ്പറിൽ ആളുകൾ
സംഭാവന എഴുതുകയാണ് പതിവ്. അത്
പള്ളിയിൽ സ്വീകരിച്ചു ഞങ്ങൾക്ക് ഇടവകയുടെ ഒരു
ചെക്ക് തരും. അതായിരുന്നു എല്ലായിടവും
പിന്തുടർന്ന രീതി.
സാൻഫ്രാൻസിസ്കോയിൽ പ്രസംഗിച്ചപ്പോൾ 1964
-ൽ പിന്നീട് കത്തോലിക്കാ ബാവയായ
കുറിലോസ് മെത്രാച്ചൻ കൊട്ടാരക്കരയിൽ ഒരു
കോളേജ് തുടങ്ങിയില്ലായിരുന്നെങ്കിൽ എന്റെ വിദ്യാഭ്യാസ യോഗ്യത
വെറും പത്താംക്ലാസ് ആയിരുന്നേനെ എന്ന് ഞാൻ പറഞ്ഞിരുന്നു.
കൃഷിക്കാരായ ഞങ്ങളുടെ മാതാപിതാക്കൾ ദൂരെയെങ്ങും
ഞങ്ങളെ അയച്ചു പഠിപ്പിക്കില്ലായിരുന്നു. മാർത്തോമാ കോളേജ്
ഇല്ലായിരുന്നെങ്കിൽ പലരുടെയും അവസ്ഥയാ അത്
തന്നെ ആയിരുന്നേനെ
എന്നും ഞാൻ പറഞ്ഞു.
സംഭാവന ലിസ്റ്റ് പരിശോധിച്ചപ്പോൾ ആർക്കും
പരിചയമില്ലാത്ത ഒരാൾ ആയിരം
ഡോളർ എഴുതിയിരിക്കുന്നത് കണ്ടു.
അന്വേഷണത്തിനൊടുവിൽ ആളെ കിട്ടി.
സി.എസ്. ഐകാരനായ
ഒരാൾ അവിചാരിതമായി അന്നവിടെ
ശുശ്രൂഷയിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. . സ്വന്ത്വം പള്ളി
ദൂരെ ആയതിനാൽ പോകാൻ
സമയം കിട്ടിയില്ല.
ഞാൻ പറഞ്ഞത് അദ്ദേഹത്തെ വല്ലാതെ
സ്പർശിച്ചു എന്ന് വ്യക്തമായി. കാരണം
മാർത്തോമ്മാ കോളേജ് ഇല്ലായിരുന്നു എങ്കിൽ
മല്ലപ്പള്ളിക്കാരനായ താൻ ഐ.ടി. എഞ്ചിനീയർ
ആയി സിലിക്കൺ വാലിയിൽ
എത്തുകയില്ലായിരുന്നു എന്ന സത്യം അദ്ദേഹം
പറഞ്ഞു. വലിയ സംഭവനയ്ക്കു അച്ഛനും
ഞങ്ങളും നന്ദി പറഞ്ഞു. എല്ലാ
ഇടവകകളിലും ഇപ്രകാരം ക്രമീകരണം ചെയ്തു
തന്ന അച്ചന്മാരോട് കോളേജിന്
വലിയ കടപ്പാടുണ്ട്. ആരോ
തന്ന നൂറു ഡോളർ
മാത്രമായിരുന്നു ചെക്കില്ലാതെ ഞങ്ങൾ പരീക്ഷിച്ച ഏക
തുക.
ഒന്നുമുതൽ
പത്തുവരെ ഞാൻ പഠിച്ചത്
ശാബത് സ്കൂളിൽ. പ്രീഡിഗ്രി ഓർത്തഡോക്സ്
കോളേജിൽ ബി.എ
യും എം.എയും
കത്തോലിക്കാ സ്ഥാപനത്തിൽ. ജോലി ചെയ്തത് മാർത്തോമ്മാ
കോളേജിലും. എത്രയോ ലക്ഷങ്ങൾ ഇവിടെയെല്ലാം
പടിയിറങ്ങി ലോകമെമ്പാടും സേവനം ചെയ്യുന്നു.
സഭയിൽ പല പുഴുക്കുത്തുകളും
ഉണ്ടാകാം. പക്ഷെ ദൈവ രാജ്യ
നിർമ്മിതിയിൽ സഭയ്ക്കുള്ള അതിശക്തമായ പങ്കിനെപ്പറ്റി എനിക്ക്
നല്ല ബോധ്യമുണ്ട്. ഒരു
ശതമാനം തിന്മയുണ്ടെങ്കിൽ തൊണ്ണൂറ്റൊമ്പതു ശതമാനം നന്മ കാണും.
പെണ്ണമ്മ ഭവനത്തിലെ ഒരു സന്ധ്യാ
മീറ്റിംഗിൽ ഞങ്ങൾ ഡോ. എം.
എ തോമസിനോട് ഈ
ചോദ്യം ചോദിച്ചു. " എന്താണ് സഭയിൽ ഇത്രയും
പ്രശ്നങ്ങൾ"? അദ്ദേഹം പറഞ്ഞ മറുപടി
ഇതായിരുന്നു. " സമൂഹത്തിൽ തിന്മ പെരുകുമ്പോൾ
അതിന്റെ നിഴലാട്ടം സഭയിലുണ്ടാകും. അത്
പരിഹരിച്ചു മുന്നോട്ട് പോകുമ്പോഴാണ് ദൈവ
നീതി നടപ്പാവുക. "
സുവർണ്ണ ജൂബിലി പ്രോജക്ടുകൾ പലതും കോളേജ് നടപ്പിലാക്കി.
ആദ്യത്തെ അക്രഡിറ്റഡ് കോളേജ് ആയി. മൂന്നാം വട്ടവും
എ ഗ്രേഡ് നേടുന്ന
അപൂർവ നേട്ടം ഇന്ന് മാർത്തോമ്മാ
കോളേജ് സ്വന്തമാക്കിയിരുന്നു . ഗവേഷണ രംഗത്തുൾപ്പെടെ ഒരുപാടു
മേഖലകളിൽ ഒന്നാമതെത്താൻ നമുക്ക്
കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് പൂർവ വിദ്യാർത്ഥികളോട് നമുക്ക്
ഒരിക്കലും തീരാത്ത കടപാടാണുള്ളത്. എന്നും.
വിഷയം കോളേജ് ആയതു കൊണ്ട്
ഒരു സംഭവം കുടി
പറഞ്ഞു ഇത് നിർത്താം.
1967 - 71 ഞാൻ
പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന സമയത്തു ഒരു
സമര ദിവസം കോളേജിന്
ആരോ തീ വച്ചു.
കോളേജ് എന്ന് പറയാൻ ഒരു
ഓല ഷെഡും പിന്നൊരു
കൊച്ചു കെട്ടിടവും. എന്റെ കോമേഴ്സ്
ക്ലാസ് ഉൾപ്പെടെയുള്ള ഷെഡ് ക്ഷണനേരം കൊണ്ട്
കത്തിയമർന്നു. നോക്കി നിന്ന് കരയാൻ
ഞങ്ങൾക്ക് കഴിഞ്ഞുള്ളു. എന്നിട്ടെന്തുണ്ടായി?
ദൈവം നട്ടുനനച്ചതു ഒരു തീയിലും വാടിക്കരിയില്ല വർധിത
സൗന്ദര്യത്തോടെ പിന്നെയും തഴച്ചു വളരും.
കൊട്ടാരക്കര കോളേജ് രജത ജൂബിലി
ആഘോഷിച്ചപ്പോൾ ആ മഹാ
സമ്മേളനത്തിൽ പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ടു
ഞാനാണ് പ്രസംഗിച്ചത്. ഈ
കഥ ഞാനോർമ്മിപ്പിച്ചപ്പോൾ അദ്ധ്യാപകനായിരുന്ന
കത്തോലിക്കാ ബാവാ തിരുമേനി ഉള്ളിൽ
തട്ടി സ്തോത്രം പറയുന്നത് ഞങ്ങൾക്ക്
കേൾക്കാമായിരുന്നു.
എന്റെ ജീവിത
യാത്രകൾ - എപ്പിസോഡ്
- 23
സമാധാനപാതയിൽ അത്യപൂർവമായ
ഒരു യാത്ര പരീക്ഷണം
രണ്ടായിരാമാണ്ടിനു
ശേഷം യുണൈറ്റഡ്
റിലീജിയൻസ് ഇനിഷ്യേറ്റീവ് ലോകരാജ്യങ്ങളിൽ വ്യാപകമായി വളരാൻ തുടങ്ങി.
ലോകകാരും മതങ്ങളും സമാധാനത്തിൽ വർത്തിക്കണം.
ഭൂമിയെ സംരക്ഷിക്കണം. ആണവായുധങ്ങൾ സീറോ ലെവലിൽ കൊണ്ടുവരണം..
ആദിവാസികൾ ഉൾപ്പെടുന്ന പീഡിത സമൂഹത്തെ സംരക്ഷിക്കണം.
ഇതൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ. ആദിവാസികളുടേതായ
ഒരു ലോക സമ്മേളനം
സാൻഫ്രാൻസിസ്കോയിൽ ഗ്ലോബൽ കൗൺസിലിനോട്
ചേർന്ന് നടത്തിയതും ഓർക്കുന്നു. സാമുവേൽ
നെല്ലിക്കാട് സാർ പങ്കെടുക്കേണ്ടിയിരുന്ന
ഒരു മീറ്റിംഗാണത്. വിസയും
ടിക്കറ്റും എല്ലാം ലഭിച്ചിരുന്നു. പക്ഷെ
ആരോഗ്യകാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ല.
ഒരുപാടു സമാധാന പ്രസ്ഥാനങ്ങളെ കോർത്തിണക്കി
പോകുന്ന പ്രസ്ഥാനമായതിനാൽ സമാധാനരീതിയിൽ നല്ല പരിജ്ഞാനമുള്ള ഒരു
തലമുറയെ വാർത്തെടുക്കേണ്ട ആവശ്യകത ആരംഭമുതൽക്കു തന്നെ ഞങ്ങൾക്ക് ബോദ്ധ്യപ്പെട്ടിരുന്നു. മെനോനൈറ്റു
യൂണിവേഴ്സിറ്റിയിൽ പലപ്പോഴായി പഠിച്ച മൂന്ന്
നാലുപേർ നേതൃനിരയിൽ ഉണ്ടായിരുന്നതിനാൽ കാണുമ്പോൾ
ഒക്കെ ഞങൾ ഇതേക്കുറിച്ചു
സംസാരിക്കുമായിരുന്നു.
ഒരുദിവസം എക്സികുട്ടീവ് ഡയറക്ടർ ഡോ. ചാൾസ്
ഗിബ്സ് വിളിച്ചു. അടിയന്തിരമായി അമേരിക്കയിലെത്തണം.
അഞ്ചാറുപേർ മാത്രം
പങ്കെടുക്കുന്ന ഒരു
പ്രധാന മീറ്റിംഗുണ്ട്. എത്തിയപ്പോഴാണ് ആ സന്തോഷ
വാർത്ത അറിഞ്ഞത്. ബൃഹത്തായ ഒരു
നൂതന പദ്ധതിക്ക് സഹായം
നല്കാനാളുണ്ട്. ഒരു പീസ്
ബിൽഡിംഗ് പദ്ധതിക്ക് രൂപം നല്കണം.
സഹായിക്കാമെന്നേറ്റ കാറ്റലിസ്റ്റ്സ് ഫോർ പീസ്
എന്ന ഫണ്ടേഷന്റെ ഡയറക്ടർ
ലൈബി ഹോഫ്മാൻ എത്തിയിട്ടുണ്ട്.
ചാൾസിനെക്കൂടാതെ ആദ്യകാല സ്റ്റാഫംഗങ്ങളായ
സാലി മാഹീ, ബാർബറ ഹാർട്ട്ഫോർഡ് എന്നിവരും
ഫിലിപ്പീൻസിൽ നിന്ന് മാർഗരറ്റ് ആഫ്രിക്കയുംലൈബി
ഉൾപ്പെടെ ഞങ്ങളെല്ലാം EMU വിലെ
പൂർവ വിദ്യാർത്ഥികൾ.
രണ്ടുവർഷം
നീണ്ടുനിൽക്കുന്ന അത്യന്തം സങ്കീർണമായ ഒരു
പരിപാടിക്ക് ഞങ്ങൾ രൂപം നൽകി.
ഇന്ത്യാ, ഫിലിപ്പീൻസ്, എത്യോപ്യ, ഉഗാണ്ട എന്നിവിടങ്ങളിൽ
നിന്ന് മൂന്നുപേര് വീതമദാകുന്ന ഓരോ
ടീമിനെ തെരഞ്ഞെടുക്കണം. കൂടാതെ സംഘടനയിൽ
നിന്ന് ഞങ്ങൾ അഞ്ചുപേരടങ്ങുന്ന ഒരു
ഓർഗനൈസേഷൻ ലേർണിംഗ് ടീം.
EMU - വിൽ
ഞങളുടെ അദ്ധ്യാപകരായിരുന്ന ഡോ ജോൺ
പോൾ ലഡാർക്ക്, ഡോ
ഹേം വീവർ
എന്നിവരുമായി രണ്ടുവർക്ഷത്തെ കരാറിൽ ഒപ്പിട്ടു. അവരാണ്
പരിശീലകർ . മൂന്ന് മാസത്തിലൊരിക്കൽ പതിനേഴുപേരടകുന്ന
സംഘവും പരിശീലകരും ടീമംഗങ്ങളുടെ ഏതെങ്കിലും
രാജ്യത്തു ഒത്തുചേരും. ഒരാഴ്ചത്തെ സമഗ്ര പരിശീലനം.
ഇടവേളകളിൽ. ഓരോ ചെറിയ
ടീം ഇതിലേതെങ്കിലും രാജ്യത്തേക്ക്
ഒരു ഫീൽഡ് വിസിറ്റ് ഇത്രയുമായിരുന്നു പദ്ധ്യതിയുടെ ചുരുക്കം.
കേരളത്തിൽ നിന്ന്
ഡോ കെ. ജേക്കബ്,
ഡോ ജോർജ് മാത്യു,
ഡോ ജെ പ്രമീള
ദേവി എന്നിവരെ തിരഞ്ഞെടുത്തു.
എല്ലാവരും ഉ.ആർ.
ഐ അംഗങ്ങളും ഭാവിയിൽ
പരിശീലകരായി പോകാൻ പ്രാപ്തിയുള്ളവരും. ഭാഷ
പരിജ്ഞാനവും യാത്ര സന്നദ്ധതയും അത്യന്താപേഷിതം.
അങ്ങനെ
2006 -2008 കാലയളവിൽ
ഈ സംഘാംഗങ്ങൾ രണ്ടു
പ്രാവശ്യം അമേരിക്കയിലും പിന്നീട് ഇന്ത്യ,
ഫിലിപ്പീൻസ്, എത്യോപിയ, ഉഗാണ്ട എന്നീ
രാജ്യങ്ങളിലും ഒത്തുകൂടി.
എല്ലാവർക്കും ഓരോ
പ്രോജക്ടും ചെയ്യാനുണ്ടായിരുന്നു.
ഈ രംഗത്തു ലോകത്തെ
ഏറ്റവും നല്ല അധ്യാപകരുടെ
നേതൃത്തത്തിലൊള്ള പഠന കളരി എത്രമാത്രം
പ്രയോജനകരമായിരുന്നു എന്ന് ഞങ്ങൾ നേരിട്ടനുഭവിച്ചു.
പല പ്രശ്നബാധിത പ്രദേശങ്ങളും
സന്ദർശിച്ചു. സംഘട്ടനങ്ങൾ, അവയുടെ കാരണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ
തുടങ്ങിയവയെല്ലാം ഫീൽഡിൽ ചെന്ന്
നേരിട്ട് മനസ്സിലാക്കി.
ഉഗാണ്ടയിലെ
ഗറില്ലാ നേതാവായിരുന്ന ജോസഫ് കോണിയുടെ സംഘം
ഒരു ദിവസം തൊണ്ണൂറു
പുരുഷന്മാരെ കൊന്നൊടുക്കിയിട്ടു സ്ത്രീകളെയും കുട്ടികളെയും ഘോര
വനത്തിലേക്ക് കൊണ്ട്
പോയ ആ ഗ്രാമ
ഞങ്ങൾ ചെന്ന് കണ്ടു. പിന്നീട്
യു. ആർ.ഐ
അംഗങ്ങൾ ഉൾപ്പെടുന്ന സംഘം വനത്തിൽ പോയി
ഗറില്ലകളുമായി സംസാരിച്ചു സന്ധിയുണ്ടാക്കുകയും ആ
ഗ്രാമത്തിൽ നിന്നോടിപ്പോയവരെയെല്ലാം തിരികെ കൊണ്ട് വരികയും
ചെയ്തു.
കൊട്ടാരക്കര വച്ച് നടത്തിയ രണ്ടാമത്
ഹോളി ബുക്ക്സ് കോൺഫറൻസിൽ
ഈ സംഘങ്ങങ്ങളെല്ലാം പങ്കെടുത്തു.
അതിനു ശേഷം തിരുവല്ലയിൽ ജോസഫ്
ചാക്കോ സാറിന്റെ നേതൃത്വത്തിലുള്ള യു.
ആർ .ഐ പീസ്
സെന്റർ ഉദ്ഘാടനത്തിനു
എല്ലാവരും സംബന്ധിച്ചു. രണ്ടു സെന്റ് സ്ഥലം
സാർ ഇതിനായി സംഭാവന
ചെയ്തതും നന്ദിയോടെ സ്മരിക്കുന്നു. തുടർന്ന്
ഈ പരിശീലന പരിപാടി
കോവളത്തായിരുന്നു.
മാർത്തോമ്മാ
കോളേജിൽ ക്രിസോസ്റ്റം തിരുമേനിയും
ശ്രീരാമകൃഷ്ണാശ്രമത്തിലെ സമഗ്രാനന്ദ സ്വാമികളും
തിരുവല്ല പായിപ്പാട് മസ്ജിദുകളിലെ മൗലവിമാരും
എല്ലാം ചേർന്ന് സംഘത്തിന് ഊഷ്മളമായ
ഒരു സ്വീകരണം നൽകുകയും ചെയ്തു.
എല്ലാവർക്കും
ഈ രാജ്യത്തിനുള്ളിലേക്കെല്ലാം ടിക്കറ്റും വിസയും
സംഘടിപ്പിക്കുന്നതിലും യാത്രകൾ ക്രമീകരിക്കുന്നതിലും ബറബറാ
കാണിച്ച പാടവം അനിതരസാദാരണമായിരുന്നു. ഉഗാണ്ടയിൽ
എയർപോർട്ടില്ലാത്ത ഗുലു എന്ന സ്ഥലത്തേക്ക്
രണ്ടു കൊച്ചു വിമാനങ്ങൾ ചാർട്ടർ
ചെയ്തു പോയതായിരുന്നു ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങൾ.
എന്റെ ജീവിത
യാത്രകൾ - എപ്പിസോഡ്
– 24
വാരാണസി, ജനീവ
വഴി ബ്രസീലിലേക്ക്
1990 ൽ
അഖിലലോക സഭാ കൗണ്സിലിന്റെ
ഡയലോഗ് ഡിപ്പാർട്മെന്റിൽ
പ്രവേശിച്ച സ്വീഡൻകാരൻ ഡോ.
ഹാൻസ് യൂക്കോയോടൊപ്പമുള്ള മതസംവാദ തീർത്ഥാടനത്തെപ്പറ്റി
മുൻപ് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആഗ്നറ്റു
വേൾഡ് ലൂഥറൻ ഫെഡറഷ്യനിലും പിന്നീട്
ജപ്പാനിലെ അരികത്തോ ഇന്റര്നാഷനലിലും നേതൃസ്ഥാനത്തുണ്ടായിരുന്നു.
ഹാൻസ് ബാംഗ്ലൂർ ധർമ്മാരാം കോളേജിലാണ്
ഇതിനിടയിൽ പി .എച്.
ഡി. പഠനം പൂർത്തിയാക്കിയത്.
മകൻ ഡേവിഡ്
ഒരു മാസം ഞങ്ങളോടൊപ്പം
കാരിക്കത്ത് താമസിച്ചു മാർക്സിസ്റ്റു ദർശനങ്ങളും
സഭയും എന്ന വിഷയത്തിൽ ഗവേഷണം
നടത്തിയിരുന്നു. കൂടുതൽ സമയവും എസ്.സി.എം സെന്ററിലും തിരുവനന്തപുരം
ലൈബ്രറികളിലുമായിരുന്നു.
അല്പം ചരിത്രം ഇവിടെ പറഞ്ഞതിന്
കാരണമുണ്ട്, 2006 -ലെ ഡബ്ല്യൂ.സി.സി
യുടെ പോർട്ട് അലാഗ്രൈ അസംബ്ളിയോടെ ഹാൻസ് പടിയിറങ്ങി. സാധാരണ പരമാവധി
പതിനഞ്ചു വർഷം വരെയാണ് ഒരാൾക്ക് WCC -യിൽ തുടരാനാവുക. ഹാൻസ് ഡയലോഗ് വകുപ്പിനോട് വിടപറഞ്ഞതോടെ
എന്റെ ജീവിതത്തിലെ രണ്ടാം ഘട്ടവും അവസാനിച്ചു. അപ്പോഴേക്കും ഞാൻ മതങ്ങളുടെ കോൺസിലിൽ
നിമഗ്‌നനായിരുന്നു.
അതിനു മുമ്പ് വാരണാസിയിൽ
വച്ച് വളരെ ഫലപ്രദമായ ഒരു ഹിന്ദു ക്രിസ്ത്യൻ സംവാദം സംഘടിപ്പിച്ചിരുന്നു. പതിനഞ്ചു ഹൈന്ദവ പണ്ഡിതരും പതിനഞ്ചു ക്രിസ്ത്യാനികളുമായിരുന്നു.
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറിയായിരുന്ന ഐപ്പ് ജോസഫ് അച്ഛനായിരുന്നു അതിന്റെ
പ്രധാന സംഘാടകൻ.
ഗംഗാ തീരത്തോട് വാരണാസി
പട്ടണം കാസി വിശ്വനാഥ ക്ഷേത്രം മൂലം ആഗോള പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്. ഗംഗാ നദിയിലൂടെ
ആദ്യമായി യാത്ര ചെയുന്നത് അന്നാണ്. ഗംഗാ ആരതി എന്നറിയപ്പെടുന്ന പ്രത്യേക പൂജക്കുവേണ്ടി.
അന്ന് ഗംഗയിലുടെനീളം ചത്ത പശുക്കളും മനുഷ്യ ശരീരങ്ങളും ഒഴുകി നടക്കുന്നത് കാണുമ്പോൾ
അറപ്പും വെറുപ്പുമായിരുന്നു. എങ്കിലും ഗംഗാ പരിശുദ്ധമാണെന്നു നാട്ടുകാർ വിശ്വസിക്കുന്നു.
എന്നാൽ ഗംഗാ ആരതിയുടെ
വിശ്വോത്തരമായ കാഴ്ച്ച എനിക്ക് കാണാൻ സാധിച്ചത് ഋഷികേശ് പാർമാത് നികേതൻ ആശ്രമത്തിൽ
വച്ചാണ്. സ്നേഹിതൻ റെജി കുന്നുംപുറവും ഞാനും കൂടി മസൂറി, ഡെറാഡൂൺ, ഹരിദ്വാർ വഴി ഒരിക്കൽ
ഋഷികേശിൽ പോയിരുന്നു. യൂ. ആർ. ഐ യുടെ ഗ്ലോബൽ കൗൺസിൽ അംഗമായ സ്വാമിനി ആദിത്യാനന്ദ സരസ്വതി
അവിടെയാണ്. വെനിസ്വലകാരിയായ അവർ ക്ളീൻ ഗംഗാ പദ്ധതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വനിതയാണ്.
പ്രിൻസ് ചാൾസ് വരെ ഇവിടത്തെ ഗംഗാ ആരതി കാണാൻ ഋഷികേശ് ആശ്രമത്തിൽ വന്നിട്ടുണ്ടെന്ന്
അവിടെ ചെന്നപ്പോൾ മനസ്സിലായി.
ഈയിടെ യു.ആർ.ഐ യുടെ
എട്ടാമത് നാഷണൽ അസംബ്‌ളി ഞങ്ങൾ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തുകയുണ്ടായി.
ഗംഗാ ഘട്ടുകളിൽ പലവട്ടം പോയി. അഭുതകരമായ മാറ്റമാണ് വന്നിരിക്കുന്നത്. മൃത ശരീരങ്ങൾ
പോയിട്ട് ഒരല്പം പ്ലാസ്റ്റിക് കഷണം പോലും എങ്ങും കാണാറില്ല. സ്വന്തം മണ്ഡലമായ വാരണാസിയിൽ
പ്രധാന മന്ത്രി നരേന്ദ്ര മോഡി ഒരു പ്രത്യേക പട്ടാള ബറ്റാലിയനെ നിയമിച്ചിരുന്നു. ഗംഗയെ
ശുദ്ധീകരിക്കുകയാണ് അവരുടെ ജോലി. അവരും ഞങ്ങളും ചേർന്ന് കുറെയേറെ വൃക്ഷ തൈകൾ വച്ച്
പിടിപ്പിച്ചു. എല്ലാവരും മരങ്ങൾ നട്ടു നാടിനെ രക്ഷിക്കണമെന്ന് ഞങ്ങളെ ഉപദേശിച്ചത് ഇന്ത്യൻ
പട്ടാളമാണെന്ന് ഓർക്കുമ്പോൾ ഒരു പ്രേത്യേക അഭിമാനമൊക്കെ തോന്നുന്നു.
പറഞ്ഞു വന്നത് ഹിന്ദു
ക്രിസ്ത്യൻ സംവാദമാണ്. അവഗാഹമായ വിഷയങ്ങളാണ് ഓരോ ആഴ്‌ച്ചത്തെ സംവാദ പരിപാടിയിലും ഉൾക്കൊള്ളിക്കുന്നതു.
അതുകൊണ്ടാണ് ആ വിഷയങ്ങളൊന്നും പ്രതിപാദിക്കാത്തതു. പറഞ്ഞാൽ എല്ലാം പറയേണ്ടി വരും.
ഇതെല്ലാം കഴിഞ്ഞു
ബ്രസീൽ അസംബ്ലിക്ക് തൊട്ടുമുൻപ് ജനീവയിൽ വച്ച് ഡയലോഗ് ഡിപ്പാർട്മെന്റ് ഒരു പ്രീ അസംബ്‌ളി
മീറ്റിംഗ് നടത്തി. ഞാൻ കണ്ട ഏറ്റവും മനോഹരമായ ഒരു മതസംവാദ പരിപാടിയായിരുന്നു അത്.
WCC ആസ്ഥാനത്തുതാനെയായിരുന്നു സമ്മേളനം. ഏതാണ്ട് ഇരുനൂറു പേർ സംബന്ധിച്ചു.
ഹാൻസ് യൂക്കോ തന്റെ
പതിനഞ്ചു വർഷത്തെ സംവാദ തീർത്ഥാടനത്തിൽ കണ്ടുമുട്ടിയ പണ്ഡിത ശ്രേഷ്ഠരെ എല്ലാം അതിലേക്കു
ക്ഷണിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു വിടവാങ്ങൽ പരിപാടി എന്നു പറയാം. ഐപ്പ്
ജോസഫ് അച്ഛനും ഞാനും ഉണ്ടായിരുന്നു.
ലക്ഷകണക്കിന് ആരാധകരുള്ള
ആഫ്രിക്കയിലെ യോരുബാ മതത്തിന്റെ നേതാവ് ഗംഭീരമായ
ഒരു പ്രസംഗം നടത്തിയത് നല്ല ഓർമയുണ്ട്. അവർക്കു. ഏതെങ്കിലും വേദഗ്രന്ഥമുണ്ടോ എന്നു
ഞാൻ ആ പ്രസംഗമധ്യേ ചോദിച്ചു. നാലു വാല്യങ്ങളിലായി അത് ക്രോഡീകരിച്ചുകൊണ്ടിരിക്കയാണെന്നു
അദ്ദേഹം പറഞ്ഞു. അപ്പോൾ ഒരു സത്യം മനസ്സിലായി. വേദ ഗ്രന്ഥങ്ങൾ ഇനിയും ജനിക്കാനിരിക്കുന്നതേയുള്ളു.
മാത്യൂസ് ജോർജ് ചുനക്കര
അപ്പോൾ ഏഷ്യാ ഡസ്ക്കിന്റെ എക്സികുട്ടീവ് സെക്രട്ടറിയായി അവിടെ ഒണ്ടായിരുന്നു. കേരളാ
കാര്യങ്ങൾ ഒരുപാട് ഞങ്ങൾ ചർച്ച ചെയ്തു.
എനിക്കു ഫ്രാൻസിലെ
തെസെ കമ്മ്യൂണിറ്റി വരെ പോയാൽ കൊള്ളാമെന്നു ഞാൻ ഡയലോഗ് വകുപ്പിലെ സ്റ്റാഫയ ലൂസിയയോട്
പറഞ്ഞു. അവർ സ്റ്റാഫിനെല്ലാം ഈമെയിൽ അയച്ചു. വാരാന്ത്യത്തിൽ ആരെങ്കിലും തെസയിലേക്കു
പോകുന്നെങ്കിൽ അറിയിക്കണമെന്ന്. അതവരുന്നു മറുപടി എന്റെ പ്രീയപ്പെട്ട സ്ഥാപനമായ തെസയിൽ
നിന്ന് തന്നെ. അവിടത്തെ സ്റ്റുഡന്റ് ചാപ്പിളയിനായ ജർമ്മൻകാരി ഡൊറോത്തി റിച്ചാർഡ്സണും
സുഹൃത്തുക്കളും പോകാനുണ്ട്.
അങ്ങനെ ഞാൻ വീണ്ടും
ബൊസെ എക്യുമെനിക്കൽ ഇൻസ്റ്റിട്യൂട്ടിലെത്തി. ഒരുകാലത്തു ഞാൻ ചെയർമാനായി വിളങ്ങിയ പഠന
കേന്ദ്രം. അവരോടൊപ്പം പിറ്റേന്ന് തെസെ എന്ന എന്റെ യൂറോപ്പിലെ ഭവനത്തിലേക്ക് പോയി.
എന്റെ ജീവിത യാത്രകൾ
: എപ്പിസോഡ് - 25
ലാറ്റിൻ അമേരിക്കൻ
മാസ്മരികതയിലേക്ക്
ബ്രസീൽ എന്നു കേൾക്കുമ്പോൾ പെലെയും
വേൾഡ് കപ്പ് ഫുട്ബോളും ഒക്കെയാണ്
മനസ്സിൽ. പക്ഷെ യു. ആർ.
ഐ ഗ്ലോബൽ കൗൺസിലിൽ
ശക്തമായ വേദശാസ്ത്ര
അടിത്തറയുള്ള ചില ബ്രസീലുകാർ
ഉണ്ടായിരുന്നു.അവരുമായുള്ള ചങ്ങാത്തം ആ നാട്ടിലേക്കു
എന്നെ അടുപ്പിച്ചു.
അങ്ങനെ ഇരിക്കുമ്പോഴാണ് അഖില ലോകസഭാ കൗണ്സിലിന്റെ
ഒൻപതാമത് ജനറൽ അസംബ്ലി പോർട്ട്
അലഗ്രേയിൽ നടക്കുന്നത്. കാൻബറ, ഹരാരേ അസംബ്ലി
കൾ മനസ്സിൽ നിന്ന് മറന്നിട്ടില്ല. എട്ടു
വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാസംഭവമാണത്.
അപ്രതീക്ഷിതമായി ഡബ്ല്യൂ
.സി. സി യുടെ
ക്ഷണം യു. ആർ.
ഐ ഹെഡ്ക്വാർട്ടേഴ്സിലെത്തി . ഒരു പ്രതിനിധിയെ
പങ്കെടുപ്പിക്കണം. എന്റെ ഡബ്ല്യൂ .സി.
സി ബന്ധങ്ങൾ അറിയാവുന്ന
ഹെഡ് ഓഫീസ് മറ്റൊന്നും
ആലോചിച്ചില്ല . എന്നെ നാമനിർദേശം ചെയ്തു.
അങ്ങനെ
2006 ഫെബ്രുവരിയിൽ
ഞാനും ഐപ്പ് ജോസഫ് അച്ചനും
കൂടി ബോംബയിൽ നിന്ന്
വിമാനം കയറി. മയാമി വഴിയായിരുന്നു
ഞങ്ങളുടെ യാത്ര. രണ്ടുപേരും ഫ്ലോറിഡയിൽ
ഒരാഴ്ച ചെലവഴിച്ച ശേഷമാണ് വീണ്ടും
ബ്രസീലിലേക്ക് തിരിച്ചത് . എനിക്ക് ഫ്ലോറിഡയിൽ സഹോദരനുണ്ട് . അച്ചന് നിരവധി
പഴയകാല മിത്രങ്ങളുണ്ട് .ഡോ. ജോസഫ്
മാർത്തോമ്മാ, സഖറിയാസ് തിരുമേനി , ഫീലക്സിനോസ്
തിരുമേനി എന്നിവരെ കൂടാതെ നിരവധിപേർ
ഇത്തവണ മാർത്തോമ്മാ സംഘത്തിലുണ്ടായിരുന്നു. പി.ഓ.സണ്ണിയും ന്യൂയോർക്കിൽ നിന്ന്
വർക്കി ഏബ്രഹാമും ഉണ്ടായിരുന്നതോർമ്മയുണ്ട്.
(ഇതൊരു പുസ്തകമാവുമ്പോൾ സഭാ രേഖകൾ പരിശോധിച്ചു എല്ലാവരുടെയും
പേരുകൾ ചേർക്കാം എന്നു വിചാരിക്കുന്നു)
ഞാനന്ന് യു.ആർ.ഐ സുഹൃത്തുക്കളുടെ
ഭവനങ്ങളിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടു നമ്മുടെ ഡലിഗേഷനുമായി
ഇടപെഴുകാൻ അവസരം ലഭിച്ചിരുന്നില്ല. ഡബ്ല്യൂ .സി. സി
സ്റ്റാഫിൽ മാത്യൂസ് ജോർജ് ചുനക്കര
ഉണ്ടായിരുന്നു. നൈനാൻ കോശി സാറും
പ്രേത്യേക ക്ഷണിതാവായെത്തി. ഓർത്തഡോൿസ് സഭയിലെ പ്രതിനിധികളുടെ കൂട്ടത്തിൽ
ഡോ. അലക്സാണ്ടർ കാരക്കൽ
സാറും പോൾ മണലിലും
ഉണ്ടായിരുന്നത് എനിക്ക് വലിയ സന്തോഷമായിരുന്നു.
ഞങ്ങൾ മിക്കപ്പോഴും നാട്ടിൽ കാണാറുണ്ടായിരുന്നു.
“God, in Your Grace, Transform the World”(ദൈവമേ അങ്ങയുടെ കൃപയിൽ
ലോകത്തെ രൂപാന്തരപ്പെടുത്തേണമേ ) എന്നതായിരുന്നു പ്രധാന ചിന്താ വിഷയം.
ആ വിഷയം തന്നെ
രണ്ടു ശാഖകളായി തിരിച്ചു പ്രേത്യേക
പഠന സമ്മേളനങ്ങൾ ക്രമീകരിച്ചിരുന്നു.
പതിവുപോലെ
ഞാൻ മതസംവാദവുമായി ബന്ധപ്പെട്ട
സെഷനിലായിരുന്നു. സഖറിയാസ് തിരുമേനിയും വെസ്ലി അരിയരാജ
തുടങ്ങിയ ഈ രംഗത്തെ
ലോകനേതാക്കളെല്ലാം അവിടെയുണ്ടായിരുന്നു. എന്റെ ഒരു സിദ്ധാന്തം
ആദ്യമായി ഞാൻ ആ മീറ്റിംഗിൽ
അവതരിപ്പിച്ചു.
ലോകത്ത് ഒരൊറ്റ മതഗ്രന്ഥമേയുള്ളു എന്നു
ഞാൻ പറഞ്ഞു. എല്ലാ
വേദഗ്രന്ഥങ്ങളും അതിലെ അദ്ധ്യായങ്ങളാണ്. എല്ലാം
ചേർത്ത് ഒരു പുസ്തകമാക്കിയാൽ
എല്ലാവരുടെയും വേദഗ്രന്ഥമാകും. ഇത് വെറുതെ
പറഞ്ഞതല്ല. കാര്യകാരണ സഹിതം സമർത്ഥിച്ചു.
കാരണം വേദഗ്രന്ഥങ്ങളിൽ യേശുക്രിസ്തുവിനെപ്പറ്റി പറഞ്ഞിട്ടുണ്ട് എന്നു ചിന്തിക്കുന്ന നിരവധി
പണ്ഡിതരുണ്ട്. അങ്ങനെയെങ്കിൽ അത് യഹൂദരുടെ
പുസ്തകമായ പഴയ നിയമത്തോട്
ചേർത്ത് വായിക്കേണ്ടി വരും. പഴയനിയമവും ക്രിസ്ത്യാനികളുടെ
പുതിയ നിയമവും ചേർന്ന് നിൽക്കുന്നു.
പിന്നെ പരിശുദ്ധ ഖുറാനിൽ ബൈബിളിലെ
പ്രധാന കഥാപാത്രങ്ങളും പ്രവാചകരും വീണ്ടും അവതരിക്കുന്നു.
അത് കഴിഞ്ഞു വരുന്ന
സിഖ് മതത്തിന്റെ ഗുരുഗ്രന്ഥ
സാഹിബ് പോലെയുള്ള പുസ്തകങ്ങൾ ശരിക്കും
മറ്റെല്ലാ മതഗ്രന്ഥങ്ങളെയും ഉൾകൊള്ളുന്നവയാണ്
ഇത് പറഞ്ഞു കഴിഞ്ഞയുടനെ എന്നെ
അനുമോദിക്കാനെത്തിയത് സഖറിയാസ് തിരുമേനിയായിരുന്നു. അതോടെ
എനിക്കാശ്വാസമായി. 2007 -ൽ കൊട്ടാരക്കര
ജൂബിലി മന്ദിരത്തിൽ വച്ച് നടത്തിയ രണ്ടാമത്
ഹോളി ബുക്ക്സ് കോൺഫറൻസിന്റെ
ചിന്താവിഷയം ഞാൻ ഇങ്ങനെയാക്കി.
“One World, Many Versions - a Re –
reading of the Holy Books” (ഒരു
വചനം, വിവിധ രൂപങ്ങൾ - വേദഗ്രന്ഥങ്ങളുടെ
ഒരു പുനർ വായന)
നിരവധി പണ്ഡിതരുടെ പ്രബന്ധങ്ങൾ ചേർത്ത്
ഞങ്ങൾ അത് പുസ്തകമാക്കി.
അസംബ്ലിയുടെ
ഉദ്ഘാടന സമ്മേളനത്തിൽ
നടന്ന രസകരമായ ഒരു സംഭവം
ഓർക്കുന്നു. ഒൻപതാം അസംബ്ലി മുതൽ
സംബന്ധിച്ചിട്ടുള്ള പ്രതിനിധികൾ എല്ലാം എഴുനേൽക്കാൻ പറഞ്ഞു.
താഴോട്ട് വന്നു ഒന്നാം അസംബ്ലി
മുതൽ എല്ലാത്തിലും പങ്കെടുത്തവർ
ഒരേ ഒരാൾ മാത്രം.
മുൻ സെക്രട്ടറി ഗയാനക്കാരൻ
ഫിലിപ്പ് പോട്ടർ. ഒന്നാമത്തെ ആംസ്റ്റർഡാം
അസംബ്ലിയിൽ അദ്ദേഹം വോളന്റീർ ആയിരുന്നു. (Steward)) 58 വർഷങ്ങൾക്കിടയിൽ
നടന്ന എല്ലാ പ്രധാന സമ്മേളനത്തിലും
പങ്കെടുത്തത് ഒരേ ഒരാൾ.
കൂട്ടുകാരോടൊപ്പമായിരുന്നു എന്റെ താമസം എന്നു
പറഞ്ഞല്ലോ. ബ്രസീലിയൻ ഗ്രാമ ജീവിതവും
ശൈലികളും അടുത്ത് നിന്ന് മനസ്സിലാക്കാൻ
അതിനാൽ സാധിച്ചു. അതൊക്കെ എഴുതണമെങ്കിൽ
മറ്റൊരു ഗ്രന്ഥ രചന വേണ്ടി
വരും.
വർക്കി എബ്രഹാം ഇന്ത്യൻ ഡലിഗേഷന്
വേണ്ടി ഹോട്ടലിൽ ഒരു ഗംഭീര
വിരുന്നൊരുക്കിയിരുന്നു. പക്ഷെ അന്തികൂരാപ്പിനു മുമ്പ്
എന്റെ വീട്ടിലെത്തേണ്ടിയിരുന്നതിനാൽ എനിക്ക് പോകാൻ പറ്റിയില്ല.
ലൈൻ ബസിലായിരുന്നു എന്റെ
യാത്രകൾ.
ഫിലിക്സിനോസ് തിരുമേനി സെൻട്രൽ
കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പതിന്നാലു വർഷം എക്സിക്യൂട്ടീവിൽ
ശക്തമായ നേതൃത്വം നൽകിയ സഖറിയാസ് തിരുമേനി ആ
ചുമതലയൊഴിഞ്ഞു.
വിമാനം മാറികയറി ബ്രസീൽ മുഴുവൻ
കാണാൻ പോയതിന്റെ വിശേഷങ്ങളൊക്കെ പോൾ
മണലിൽ എഴുതുമായിരിക്കും. അതുകൊണ്ടു ഞാൻ ഒന്നും
പറയുന്നില്ല.