Tuesday, 7 January 2020


എന്റെ വിദേശ യാത്രകൾ - എപ്പിസോഡ് 4 : ബംഗ്ലാദേശിലേക്ക്

ഓയിസ്ക ഇന്റർനാഷണൽ എന്ന സംഘടനയുടെ ക്ഷണപ്രകാരം ബംഗ്ലാദേശിലേക്കായിരുന്നു എന്റെ അടുത്ത പ്രയാണം. 1976 . പക്ഷെ അതിനുമുൻപ്ജീവിതത്തിലെ ഏറ്റം മനോഹരമായ ഒരു കാലം കൈവന്നു. കൽക്കട്ടയിൽ മദർ തരേസയോടൊപ്പം ചില നാളുകൾ.
ഫ്രാൻസിലെ തെയ്സ് കമ്മ്യൂണിറ്റി സ്ഥാപകൻ ബ്രദർ റോജർ എല്ലാ വർഷവും ഏതെങ്കിലും ഒരു ഭൂഖണ്ടത്തിൽ കുറെ ചെറുപ്പക്കാരോടൊപ്പം പോവുക പതിവായിരുന്നു. അവിടെ ഏറ്റവും ദരിദ്രമായ ഒരു സ്ഥലത്തു താമസിച്ചുകൊണ്ട് ലോക ജനതയ്ക്ക് വേണ്ടി ഒരു കാത്തെഴുതും. കത്താണ് ഒരു വര്ഷം മുഴുവൻ തെസ്സയിൽ ഗ്രൂപ്പ് മീറ്റിംഗുകളിൽ പഠനവിധേയമാക്കുന്നതു . പ്രാവശ്യം തെരെഞ്ഞെടുത്തത് Calcutta. ക്ഷണിച്ചത് മദർ തെരേസയും. അവർ രണ്ടുപേരും ആദ്മ മിത്രങ്ങളായിരുന്നു. എന്നെയും സംഘത്തിലേക്ക് ക്ഷണിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ഏതാണ്ട് മുപ്പത്തഞ്ചു പേര് ഒത്തുകൂടി. താമസിക്കാൻ കണ്ടുപിടിച്ചത് ഒരു ചേരിപ്രദേശം.
ഞങ്ങൾ രാവിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഏതെങ്കിലും ഒരു പ്രോജെക്ടിൽ പോകും. അവിടെ ജോലി ചെയ്യും. വൈകുന്നേരങ്ങളിൽ മീറ്റിംഗിന് കൂടണം. അതാണ് പതിവ്. ചില ദിവസങ്ങളിൽ മദർ തെരേസ വരും.ഞങ്ങളോട് സംസാരിക്കും. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങൾ. കഷ്ടപ്പെടുന്ന മനുഷ്യരുടെ യഥാർത മുഖം ഭവനങ്ങളിൽ ഞങ്ങൾ കണ്ടു. ലോകത്തിനു വേണ്ടാത്ത മനുഷ്യരെ എല്ലാം അമ്മക്ക് വേണമായിരുന്നു. പല കഥകൾ ഞങ്ങൾ കേട്ടു. ഞങ്ങളെല്ലാം പുതിയ മനുഷ്യരായി.
"Second Letter to the People of God. "
എന്ന കത്ത് ഞങ്ങളുടെ സംഘം എഴുതിത്തീർത്തു. ഒരു വര്ഷം മുഴുവൻ തെസയിൽ നടക്കുന്ന മീറ്റിംഗുകളിൽ അതാണ് പഠിക്കുന്നത്. ഉള്ളിൽ തട്ടുന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ തയാറാക്കുന്ന എഴുത്തുകൾ പതിനായിരങ്ങൾക്ക് ആവേശം പകരാറുണ്ട്.
അന്ന് ഞങ്ങൾക്ക് വളരെ സഹായം ചെയ്തു തന്നത് കോട്ടയം ഇറഞ്ഞാലുള്ള ജോസഫ് അച്ചായനും കുടുംബവുമാണ്. അവരുമായുള്ള സ്നേഹബന്ധം ഇപ്പോഴും തുടരുന്നു. ഒരു മകൾ ആനി വലിയ സാമൂഹിക പ്രവർത്തകയാണിപ്പോൾ. തെസ്സയിൽ എപ്പോൾ ചെന്നാലും ജോസഫ് കുടുംബത്തിലെ ആരെങ്കിലും അവിടെ കാണുമായിരുന്നു. ബ്രദർ റോജർ അവരെ അത്രമാത്രം സ്നേഹിച്ചു. കൽക്കട്ടയിൽ നിന്ന് പോകുമ്പോൾ 'അമ്മ ഒരു അനാഥ കുഞ്ഞിനെ ബ്രദർ റോജറിന് സമ്മാനമായി നൽകി. അവൾ തെസെയ്കുന്നുകളിൽ ഓടിച്ചാടി വളർന്നു. എല്ലാവര്ക്കും പ്രിയപ്പെട്ടവളായി മാറി.
കൽക്കട്ടയിൽ നിന്ന് ഞാൻ ധാക്കയിലേക്കു പറന്നു. വിമാനത്താവളത്തിൽ ഒരു കൂട്ടം ആളുകൾ പിറകെ കുടി. അവർക്കു ഇന്ത്യൻ രുപ വേണം. നമ്മൾ എന്തോ ആണെന്ന ഒരു തോന്നൽ. ജപ്പാനിൽ നിന്ന് വന്ന സംഘത്തോടൊപ്പം പിന്നെ ഒരു വർക്ക് ക്യാമ്പിലായിരുന്നു ഒരാഴ്ച.
ഞങ്ങൾ ഒരു കനാൽ നിർമ്മിച്ച് വരണ്ടു കിടന്ന നിലത്തേക്ക് ജലമൊഴുക്കി. അതായിരുന്നു പരിപാടി . ഇടയ്ക്കു ധാക്കയിലെ ചില പ്രദേശങ്ങളൊക്കെ കണ്ടു . എന്നാൽ വിലപ്പെട്ട പല പാഠങ്ങൾ ജപ്പാൻകാരുടെ ക്യാമ്പ് എനിക്ക് സമ്മാനിചു. തൊണ്ണൂറു വയസുള്ള വല്യമ്മച്ചി വരെ ക്യാമ്പിൽ ഉണ്ടായിരുന്നു, കാലത്തു അഞ്ചു മണിക്ക് ഉണരും. കനാൽ വെട്ടു തുടങ്ങും. ഒരു ക്ഷീണവും ഇല്ലാതെ എല്ലാ ദിവസവും അവസാനം വരെ പണിയുന്നത് അമ്മച്ചിയായിരുന്നു. ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരോർമ്മയാണത്. നാൽപ്പതു കഴിയുമ്പോഴേക്കും എനിക്ക് നടുവ് വയ്യായെ എന്ന് പറയുന്ന നമ്മുടെ കക്ഷികൾ എല്ലാം ഒരാഴ്ച്ചയെങ്കിലും ജപ്പാനിൽ പോയി ജീവിക്കണം. അപ്പോൾ എല്ലാം ശരിയാവും.
പിന്നീട് ഞാൻ ബംഗ്ലാദേശിൽ പോകുന്നത് ഒരാഴ്ചത്തെ സമാധാന നിർമിതിയുടെ പരിശീലനം നൽകാനായിരുന്നു. (Peace Building Training.). 2010.. സാവരിലെ YMCA യിൽ വച്ച് അമ്പത് NGO നേതാക്കൾക്കായി ഞങ്ങൾ ക്ലാസുകൾ എടുത്തു. ഡോക്ടർ ജോര്ജ് മാത്യു എന്നോടൊപ്പമുണ്ടായിരുന്നു. URI-യുടെ പല രാജ്യങ്ങളിൽ വച്ചുള്ള പരിശീലനം പൂർത്തിയാക്കിയവരിൽ ഒരാളായിരുന്നു അദ്ദേഹം.
വളരെ സന്തോഷം തന്ന മറ്റൊരു കാര്യം ഇവിടെ സംഭവിച്ചു. കൊല്ലത്തു വച്ച് ആദ്യമായി എന്നെ കണ്ട തെസ്സയിലെ ബ്രദർ Klaws പിന്നീട് ഏറിയ കാലം ജീവിച്ചത് ബംഗ്ലാദേശിലായിരുന്നു, അദ്ദേഹം തുടങ്ങിയ ANANDO എന്ന പ്രസ്ഥാനം നാനൂറു ആൾകാർ ജോലി ചെയ്യുന്ന വലിയൊരു സംഘടനയാണ്. ഞങ്ങളുടെ URI യൂണിറ്റാണ് . അവരാണ് എല്ലാ ക്രമീകരണവും ചെയ്തതു തന്നത് . എന്റെ ചിരകാല സുഹൃത്തായ ഫ്രാൻസിസ് ഹാൽഡർ ചുക്കാൻ പിടിച്ചു . ബ്രദർ ക്ലൗസ്സ് ഇന്നും എന്റെ ആത്മ മിത്രമാണ്. എന്റെ വിദേശ യാത്രകൾക്ക് കരണഭൂതമായതു അദ്ദേഹമായിരുന്നല്ലോ. ഇപ്പോൾ ജർമനിയിലാണു. നാല്പത്തഞ്ചു വർഷത്തെ നല്ല സൗഹ്രദത്തിനായി ദൈവത്തെ സ്തുതിക്കുന്നു.
രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ധാക്ക യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ഷണം വന്നു. ഒരു അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നാണ് അവർ ധാക്ക യൂണിവേഴ്സിറ്റിയെ വിളിക്കുന്നത്. അവിടുത്തെ Department of World Religions and Cultures URI യോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രസ്ഥാനമാണ്. വകുപ്പ് മേധാവിയായ ഡോക്ടർ കാസി നൂറുൽ ഇസ്ലാം ഉറ്റ സുഹൃത്തും. ഇന്ത്യയിലും വിദേശത്തും പല മീറ്റിംഗുകളിൽ ഞങ്ങൾ ഒന്നിച്ചു സംബന്ധിച്ചിട്ടുണ്. ഏതെങ്കിലും ഒരു മീറ്റിംഗ് ഞങ്ങൾ എവിടെ നടത്തിയാലും ധാക്ക യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടു പേരെ അദ്ദേഹം അയച്ചിരിക്കും. ഞാനല്ലാതെ മറ്റാരും വളരരുത് എന്ന് ചിന്തിക്കുന്ന ഒട്ടനവധി പേരിൽ നിന്ന് വ്യത്യസ്തനാണ് ഡോക്ടർ കാസി. അതിനാൽ ഞാൻ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. പ്രൊഫസർ ജോൺ കുരാ ക്കാരനോടൊപ്പ൦ ഏഷ്യയിൽ നിന്നുള്ള പ്രതിനിധിയായി മൂന്ന് വര്ഷം URI ഗ്ലോബൽ കൗൺസിലിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കുകയും ചെയ്തു.




എന്റെ വിദേശ യാത്രകൾ -- എപ്പിസോഡ് 3.
മുപ്പതിലധികം ചെറുപ്പക്കാരെ വിദേശ രാജ്യങ്ങളിൽ പരിശീലനത്തിന് അയച്ച കാര്യം പറഞ്ഞല്ലോ. അമേരിക്കയിൽ ആയിരുന്നെങ്കിൽ എന്നെ പ്രസിടെന്റിന്റെ അഡ്വൈസർ ആക്കിയേനെ. URI യുടെ ആരംഭകാലത്തു ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അബൂ പട്ടേൽ എന്ന ചെറുപ്പക്കാരൻ പിന്നീട് ഇന്റർഫെയ്ത് യൂത്ത് കോർ (IYC) എന്ന പ്രസ്ഥാനം തുടങ്ങി. American കോളേജുകളിൽ ഇന്റർഫെയ്ത് പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ഒബാമ അദ്ദേഹത്തെ അഡ്വൈസർ ആക്കി. നല്ല കാര്യങ്ങൾക്കു അവിടെ വിലയുണ്ട്.
പാരിസിൽ നിന്ന് ാനൂറു കിലോ മീറ്റർ അകലെ മനോഹരമായ ഒരു ഗ്രാമമാണ് തെസെ. ജനീവയിൽ നിന്ന് 250 കിലോമീറ്റര് മാത്രം. അതിന്നു ലോക യുവജങ്ങളുടെ സിരാകേന്ദ്രമായ മാറിയതിന്റെ പിന്നിൽ തെസെ സഹോദരങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്. ലോകമെമ്പാടുമുള്ള അവരുടെ പ്രവർത്തനങ്ങൾ വർണിക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. അടുത്തയിടെ ഞങ്ങൾ കുടുംബമായി അവിടം സന്ദർശിച്ചിരുന്നു. കൊച്ചു പള്ളിയുടെ മുറ്റത്തു സ്ഥാപകൻ ബ്രദർ റോജറിന്റെ ശവകുടീരം കണ്ടു. ഒരു കൊച്ചു മൺകൂന. ചുറ്റും കുറെ പൂക്കൾ മാത്രം. ലക്ഷോപ ലക്ഷം യുവജനങ്ങളുടെ ആദര്ശ പുരുഷൻ( എന്റെയും ) അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. ഒരു കല്ലറപോലുമില്ല. മാർബിൾ കല്ലറകളിലല്ല മഹാന്മാർ വസിക്കുന്നത്. ലക്ഷങ്ങളുടെ മന്സ്സുകളിലാണ്.
1975: അന്ന് തേസിയിൽ വച്ച് അവിചാരിതമായി Ninan Koshy സാറിനെ കണ്ടുമുട്ടി. SCM നാഷണൽ ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം WCC ഇന്റർനാഷണൽ റിലേഷൻസ് ഡിപ്പാർട്മെന്റിൽ വന്നിട്ട് അധികം നാളായിരുന്നില്ല. എന്നോടുപറഞ്ഞു തിരികെ പോകുമ്പോൾ ജനീവ വഴി ചെല്ലണമെന്ന്. ട്രെയിനിൽ ഞാൻ അങ്ങനെ ആദ്യമായി ജനീവയിലെത്തി. സാറും കൊച്ചമ്മയും സ്റ്റേഷനിൽ വന്നു സ്വീകരിച്ചു. ഏതാനും ദിവസങ്ങൾ Switzerland എന്ന മനോഹര രാജ്യത്തിൻറെ സൗന്ദര്യം കണ്ടറിഞ്ഞു. സാറിനോടൊപ്പമാണ്ണ് ആദ്യമായി അഖില ലോക സഭാ കൌൺസിൽ ആസ്ഥാനത്തു പോകുന്നത്. അതും പിന്നീടുള്ള പല യാത്രകളുടെയും ഒരു നിമിത്തമായി മാറിയത് ദൈവ നിശ്ചയം.
ഏതു മനുഷ്യന്റെയും മനസ്സ് കുളുർപ്പിക്കുന്ന സുന്ദരിയാണ് ജനീവ പട്ടണം. ഫ്ലെമിംഗോ പക്ഷികൾ മേഞ്ഞു നടക്കുന്ന അതിസുന്ദരമായ ജനീവ തടാകത്തിനു ചുറ്റും എത്രയോ പുന്തോട്ടങ്ങൾ! ആൽപ്സ് പർവത നിരകളുടെയും ജൂറ കുന്നുകളുടെയും മടിത്തട്ടിൽ ശൈത്യ കാലത്തു ഹിമകണികകൾ പുതച്ചു കിടക്കുന്ന രാജകീയ ശോഭയുള്ള പട്ടണത്തെ ഒരിക്കലും മറക്കാനാവില്ല. വളരെ വർഷങ്ങൾ അവിടെ ജിവിച്ച എന്റെ സ്നേഹിതൻ മാത്യൂസ് ജോർജ് ചുനക്കര ഇത് വായിക്കും എന്നതുകൊണ്ട് കൂടുതൽ എഴുതാൻ പേടി.
അവിടെ നിന്ന് ഞാൻ ട്രൈനിൽത്തന്നെ ജർമനിക്കു പോയി. അന്നവിടെ പോകാൻ ഇന്ത്യക്കാർക്ക് വിസ വേണ്ടായിരുന്നു. കൊളോൺ, മ്യൂണിക്, ഡ്യൂസൽഡോർഫ് തുടങ്ങിയ നഗരങ്ങൾ കൂട്ടുകാരോടൊപ്പം കറങ്ങി കണ്ടിട്ട് തിരികെ നാട്ടിലേക്ക് വന്നതോടെ ഞാൻ കോളേജിൽ ചെറിയൊരു ഹീറോ ആയി. റൊസാരിയോ അച്ഛനായിരുന്നു പ്രിൻസിപ്പൽ. അച്ഛന്റെ പ്രോത്സാഹനം ഒരിക്കലും മറക്കാൻ പറ്റില്ല. പിന്നീട് പ്രിൻസിപ്പലും കൊല്ലം ബിഷപ്പുമായ Stanley Roman പിതാവ് എം യ്ക്കു എന്റെ ജൂനിയർ ആയിരുന്നു. ഈയിടെ ഇംഗ്ലീഷ് department ഗോൾഡൻ ജൂബിലിക്ക് പോയപ്പോൾ എന്റെ പല അദ്ധ്യാപകരെയും കാണാൻ സാധിച്ചതും ഒരു ഭാഗ്യമായി