എന്റെ ജീവിത യാത്രകൾ - എപ്പിസോഡ് - 33
പെട്ര എന്ന അതിശയം.
ഞാൻ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിൽ എന്നെ അതിശയിപ്പിച്ചിട്ടുള്ള ഒരു പ്രദേശവും ജനങ്ങളുമാണ് ജോർഡാനിലുള്ളത്. കാരണങ്ങൾ പലതാണ്
യു ആർ ഐ യുടെ ഒരു ഗ്ലോബൽ കൗൺസിൽ മീറ്റിംഗിനാണ് ആദ്യമായി ഞാൻ ആ രാജ്യത്തു പോകുന്നത്. ഏതാണ്ട് പത്തു വർഷം മുമ്പ്. ചെന്നിറങ്ങിയ ഉടനെ ഒരു കാര്യം മനസ്സിലായി. അവിടെ ഒരു നദി പോയിട്ട് ഒരു ചെറിയ തോടുപോലുമില്ല . ആകെയുള്ളത് അതിരിലുടെ കുറച്ചു ദുരം ഒഴുകുന്ന ജോർദാൻ നദി മാത്രം.
യു ആർ ഐ യുടെ ഒരു ഗ്ലോബൽ കൗൺസിൽ മീറ്റിംഗിനാണ് ആദ്യമായി ഞാൻ ആ രാജ്യത്തു പോകുന്നത്. ഏതാണ്ട് പത്തു വർഷം മുമ്പ്. ചെന്നിറങ്ങിയ ഉടനെ ഒരു കാര്യം മനസ്സിലായി. അവിടെ ഒരു നദി പോയിട്ട് ഒരു ചെറിയ തോടുപോലുമില്ല . ആകെയുള്ളത് അതിരിലുടെ കുറച്ചു ദുരം ഒഴുകുന്ന ജോർദാൻ നദി മാത്രം.
മരുഭൂമിയിൽ പിന്നെങ്ങിനെ ഒരു ജനത ജീവിക്കുന്നു?. ലോകോത്തര കൃഷിക്കാരായി അവരെങ്ങനെ മാറുന്നു. ഇസ്രെയേലിനെപോലെ ?
43 നദികളുള്ള കേരളത്തിൽ നിന്നാണ് ഞാൻ വന്നതെന്ന് പറയുമ്പോൾ എന്റെ ജോർഡാനിയൻ സുഹൃത്തുക്കൾ കുറെ നേരത്തേക്ക് വാപൊളിച്ചിരുന്നുപോയി. അങ്ങനെയൊന്നു അവർക്കു സങ്കല്പിക്കാനാവുന്നില്ല. അങ്ങനെയെങ്കിൽ കേരളം സ്വർഗം തന്നെയായിരിക്കണമെന്ന്. മിക്കവാറും നദികളെല്ലാം ഉണങ്ങി വരണ്ടു ഞങ്ങളും ജോർഡാൻ പോലെയാകുമെന്നു പറഞ്ഞപ്പോൾ അവർ ഉള്ളിൽ ചിരിക്കുന്നു. ജലത്തിന്റെ വിലയറിയാത്ത കേരളം.
43 നദികളുള്ള കേരളത്തിൽ നിന്നാണ് ഞാൻ വന്നതെന്ന് പറയുമ്പോൾ എന്റെ ജോർഡാനിയൻ സുഹൃത്തുക്കൾ കുറെ നേരത്തേക്ക് വാപൊളിച്ചിരുന്നുപോയി. അങ്ങനെയൊന്നു അവർക്കു സങ്കല്പിക്കാനാവുന്നില്ല. അങ്ങനെയെങ്കിൽ കേരളം സ്വർഗം തന്നെയായിരിക്കണമെന്ന്. മിക്കവാറും നദികളെല്ലാം ഉണങ്ങി വരണ്ടു ഞങ്ങളും ജോർഡാൻ പോലെയാകുമെന്നു പറഞ്ഞപ്പോൾ അവർ ഉള്ളിൽ ചിരിക്കുന്നു. ജലത്തിന്റെ വിലയറിയാത്ത കേരളം.
അവിടെ വെള്ളമില്ലെന്നത് പരമാർത്ഥം. പക്ഷെ എവിടെ തിരിഞ്ഞാലും ഒലിവു മരങ്ങളുടെ നീണ്ട നിര കാണുന്നു. അതെങ്ങനെ സംഭവിക്കുന്നു എന്ന് തിരക്കിയപ്പോൾ അവർ പറഞ്ഞ ഒരു കാര്യമുണ്ട്. ഞങ്ങൾക്ക് കാണാനാകാത്ത നീരുറവകൾ ഈശ്വരൻ ഈ പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ചിട്ടുണ്ട്. അത് ധാരാളം മതിയത്രെ.
അതുശരിയാണ്. മൂസ സ്പ്രിംഗ് എന്ന ഒരു സ്ഥലത്ത് ഞങ്ങളെ കൂട്ടുകാർ കൊണ്ടുപോയി. മരുഭൂമിയിലൂടെ നടന്ന നാളുകളിൽ മോശ ഇസ്രായേൽ മക്കൾക്ക് കുടിക്കാൻ പല നീരുറവകൾ സൃഷ്ടിച്ചിരുന്നു. അതിൽ ഒന്നാണ് മൂസ സ്പ്രിംഗ്. നല്ല ഒന്നാന്തരം തെളിനീരുറവ. അത് ഭൂമിക്കടിയിൽ നിന്ന് കുതിച്ചെത്തുന്നു. മണലാരണ്യത്തെ കുളിരണിയിച്ചുകൊണ്ടു ഒഴുകികൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകളിലൂടെ.
ഇങ്ങനെ പലതും കൊച്ചുരാജ്യമായ ജോർഡാൻ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അതുപോലെ ഒരതിശയമാണ് പെട്ര എന്ന മനോഹര പ്രദേശം. അമ്മാനിൽ നിന്ന് മൂന്നുമണിക്കൂർ സഞ്ചരിച്ചാണ് ഞങ്ങൾ അവിടെയെത്തിയത്. പാറയിൽ കൈകൊണ്ടു കടഞ്ഞെടുത്ത ഒരു അത്ഭുത സൃഷ്ട്ടി. ഗുഹകളും പള്ളികളും ശവകുടീരങ്ങളും ഒക്കെയായി അങ്ങനെ പരന്നു കിടക്കുന്നു. കാലം അതിന്റെ ചെപ്പിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു പഴയ സംസ്കൃതി. ഒരു കാലത്തു ഭൂമി കുലുക്കത്തിൽ തകർന്നു പോയ ഒരു സംസ്കാരം . അതിന്റെ പകുതിപോലും ഇതുവരെ അനാവരണം ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ കിട്ടിയത് തന്നെ ധാരാളം. അതു കാണാൻ ലക്ഷങ്ങൾ അവിടേക്കൊഴുകിയെത്തുന്നു.
നബാടീയൻസ് എന്നു പറയുന്ന ഒരു ജനതയുടെ നഷ്ട്ട സ്വപ്നങ്ങളാണ് പെട്ര. സുഗന്ധദ്രവ്യങ്ങളുടെ വൻ വ്യാപാരികളായിരുന്ന അവർ പൂർവ കാലങ്ങളിൽ മെഡിറ്ററേനിയൻ കടൽ കടന്നു അറേബ്യൻ സമുദ്രത്തിലൂടെ കേരള തീരം വരെ എത്തിയിരുന്നു. റോമക്കാരുമായും ഗ്രീക്കുകാരുമായും എല്ലാം കച്ചവട ബന്ധങ്ങൾ സ്ഥാപിച്ചിരുന്ന അവരുടെ സമ്പന്ന സംസ്കാരമാണ് A.D. 336 - ലെ ഭൂമി കുലുക്കത്തിൽ തകർന്നടിഞ്ഞു പോയത്. 1812 - നു ശേഷം സ്വിറ്റ്സർലണ്ടുകാരായ പര്യവേഷകരാണ് ഈ പട്ടണം കണ്ടുപിടിച്ചത്.
നൂറു സ് ക്വയ ർ കിലോമീറ്ററുകളിൽ പരന്നു കിടക്കുന്ന ആ പ്രദേശം കാണാൻ പല ദിവസങ്ങൾ വേണ്ടി വരും. എന്നാൽ കുതിരകളും . ഒട്ടകങ്ങളും, കഴുതകളും സന്ദർശകരെ പുറത്തു കയറ്റി സവാരി നടത്താൻ റെഡിയായി നില്പുണ്ട്. എന്നാലും കുറെ നടത്തം ഒഴിവാക്കാമെന്നേയുള്ളു. പക്ഷെ നടന്നുതന്നെ കാണുന്നതാണ് ഏറ്റവും ഉചിതം.. അതി മനോഹരമായ പെട്രയെ വർണ്ണിക്കാനും ഒരുപാടു പേജുകൾ വേണ്ടി വരും. അതിനു തുനിയുന്നില്ല.
ലോക രാഷ്ട്രങ്ങൾ സമാധാന പാതയിൽ മുന്നേറുന്നതിനെ പറ്റിയാണ് ഞാൻ കഴിഞ്ഞ ഒന്ന് രണ്ടു ലക്കങ്ങളിൽ പറഞ്ഞു വന്നത്. അതിന്റെ മുൻപന്തിയിൽ ജോർഡാൻ രാജകുടുംബമുണ്ട് 2010 - ൽ രാജാവായ അബ്ദു ള്ള രണ്ടാമനും രാജകുമാരൻ ഖാസി ബിൻ മുഹമ്മദും ചേർന്ന് യുണൈറ്റഡ് നേഷൻസിൽ അവതരിപ്പിച്ച ഒരു പ്രമേയമാണ് ലോക മത സൗഹാർദ്ദത്തിന്റെ വാരാചരണത്തിനു വഴി വച്ചത്. എല്ലാ വർഷവും ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെ ലോകം മുഴുവൻ സാർവ്വ ലൗകിക സാഹോദര്യത്തിനു വേണ്ടി ആയിരക്കണക്കിന് പരിപാടികൾ സംഘടിപ്പിക്കുന്നു. അമ്പതിനായിരം ഡോളർ വരെ ജോർഡാൻ രാജകുടുംബം ഏറ്റവും നല്ല പരിപാടികൾക്കായി സമ്മാനങ്ങളും ഓരോ വർഷവും നൽകി വരുന്നു.
സമാധാന പാതയിൽ നമുക്ക് ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. രാജ്യങ്ങൾ ഒന്നൊന്നായി ഈ നല്ല മാതൃകകൾ പിന്തുടരുമെന്നു നമുക്ക് ആശിക്കാം.
(N.B. ഇതിന്റെ മുൻ ലക്കങ്ങൾ എന്റെ ഫേസ് ബുക്ക് പേജിലും http://kipskarickam.blogspot.com/ എന്ന ബ്ലോഗിലും വായിക്കാവുന്നതാണ്)
No comments:
Post a Comment