Tuesday, 10 September 2013

Titles of Dr. Karickam - (No.14 രക്ഷാസങ്കല്പം ഉപനിഷത്തുകളിലും ബൈബിളിലും ഖുറാനിലും)

രക്ഷാസങ്കല്പം ഉപനിഷത്തുകളിലും ബൈബിളിലും ഖുറാനിലും


മരണാനന്തര ജീവിതം ഉണ്ടോ ? വേദ ഗ്രന്ഥങ്ങക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടോ? രക്ഷ അല്ലെങ്കിൽ  മോക്ഷം എന്നാൾ  എന്ത്? ആത്മാവിന്റെ പ്രയാണം എങ്ങനെ? രക്ഷാ മാര്ഗം എന്ത്? തുടങ്ങിയ നിരവധി ചോദ്യങ്ങള്ക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുന്ന് മതങ്ങളുടെ വേദ ഗ്രന്ഥങ്ങള് ആസ്പദമാക്കിയ അവഗാഹമായ പഠനമാണ് ഡോ. ഏബ്രഹാം കരിക്കത്തിന്റെ "രക്ഷാസങ്കല്പം ഉപനിഷത്തുകളിലും ബൈബിളിലും ഖുറാനിലും" എന്ന പുസ്തകം . ക്രൈസ്തവ സാഹിത്യ സമിതി പ്രസിദ്ധീകരിച്ച ഉടന്  വിറ്റുതീര്‍ന്നു എന്ന പ്രത്യേകതയും ഈ ഗ്രന്ഥത്തിനുണ്ട് .

മതത്തിന്റെ പേരിൾ  തമ്മിലടിക്കുന്ന മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഇതിവൃത്തം അയത്നലളിതമായ ശൈലിയിൾ   ഇവിടെ പ്രതിപാദിച്ചിട്ടുണ്ട് . മതസംവാദത്തിനു ഏറ്റവും വിലപ്പെട്ട ഒരു സംഭാവനയാണ് ഇത് എന്നതിന് രണ്ട് 
í പക്ഷമില്ല . വേദഗ്രന്ഥങ്ങളുടെ  എല്ലാം പ്രഭവകേന്ദ്രവും ഉല്പത്തി സ്ഥാനവും ഒന്നുതന്നെയല്ലേ എന്ന അന്വേഷണത്തിന് ഈ ഗ്രന്ഥം വഴിഒരുക്കുന്നു.

വേദ ഗ്രന്ഥങ്ങള് പരസ്പര പുരകങ്ങളാണ്  എന്നും അവഎല്ലാം ഒരു ഗ്രന്ഥത്തിന്റെ വിവിധ അദ്ധ്യായങ്ങൾ പോലെ വായിക്കേണ്ടതാണ് എന്നും ഗ്രന്ഥകര്‍ത്താവ്  ഉദ്ബോധിപ്പിക്കുന്നു.


ക്രൈസ്തവ സാഹിത്യ സമിതി  2003ല്  പ്രസിദ്ധീകരിച്ച ഗ്രന്ഥം തിരുവല്ല മാര്‍ത്തോമാ കോളേജില്   വച്ച് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രൊപ്പൊലീത്ത പ്രകാശനം ചെയ്തു. പ്രൊഫ. ഡോ.കെ.എം.തരകX ആദ്യ പ്രതി ഏറ്റുവാങ്ങി.  

No comments:

Post a Comment