എന്റെ വിദേശ യാത്രകൾ -- എപ്പിസോഡ് - 7. ഒരു വിദ്യാർത്ഥിയായി സ്വിറ്റസർലണ്ടിലേക്കു.
ഒരു കാര്യം പറയാനുണ്ട്. പാശ്ചാത്യ പൗരസ്ത്യ സാഹിത്യ ശാഖകളിലെ അലങ്കാര ശാസ്ത്രo പഠിച്ചു പി എച് ഡി എടുത്ത എനിക്ക് മലയാളം അക്ഷരങ്ങൾ അറിയാൻ പാടില്ല എന്ന് ചിന്തിക്കരുത്. അക്ഷര തെറ്റുകൾ ഏറെയുണ്ട്. അത് മംഗ്ലീഷിൽ എഴുതുന്നതിന്റെ കുഴപ്പമാണ്. ക്ഷമിക്കണം.
അങ്ങനെ ദീപിക പത്രത്തിൽ സസുഖം വാഴുന്ന കാലത്തു മറ്റൊരു വഴിത്തിരിവുണ്ടായി. ഒരേ സമയത്തു മറ്റു രണ്ടു ജോലികൾക്കുള്ള ക്ഷണം.ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റര് സ്ഥാപകൻ എം. എ തോമസ് അച്ചൻ പറഞ്ഞതനുസരിച്ചു അന്ന് ഡയറക്ടർ ആയിരുന്ന കെ. സി എബ്രഹാം അച്ചൻ എനിക്കൊരു കത്തയച്ചു. അടിയന്തിരമായി
ECC.യിൽ എത്തണം. മുൻപ് ചില നാളുകൾ ഞാൻ ECC യിൽ പോയി താമസിച്ചു പഠിച്ചിരുന്നു. അതിനു എന്നെ പ്രോത്സാഹിപ്പിച്ചത് ഞങ്ങളുടെ വികാരി ആയിരുന്ന സി. ഇ. തോമസ് അച്ചനായിരുന്നു. എം. എ തോമസ് അച്ചൻ അങ്ങനെ എന്റെ സ്നേഹിതനായി. കാര്യം ഇതാണ്. സുസി നെല്ലിതാനം ഇംഗ്ലണ്ടിൽ പഠിക്കാൻ പോകുന്നു. ആ ചുമതല ഞാൻ ഏറ്റെടുക്കണം. അപ്പോൾത്തന്നെ തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇന്റർവ്യൂവിനുള്ള കത്തും വന്നു.
വിഷമദ്യ ദുരന്തം റിപ്പോർട്ട് ചെയ്യാൻ ബാംഗ്ലൂരിലെത്തിയ ഞാൻ
ECC യിൽ പോയി സുസി നെല്ലിത്താനത്തോട് കാര്യം പറഞ്ഞു. ഇനി എനിക്കിങ്ങനെ ഓടി നടക്കാൻ പറ്റില്ല. കോളേജിൽ കിട്ടിയാൽ ഞാൻ അവിടെ തുടരും. സുസി ഒന്നും പറഞ്ഞില്ല. വിഷ മദ്യ ദുരന്തത്തിന്റെ റിപ്പോർട്ട് നൽകുന്നതിന് രാത്രി തന്നെ എനിക്ക് അടിയന്തിരമായി മടങ്ങേണ്ടിയിരുന്നതിനാൽ രണ്ടു അച്ചന്മാരെയും കാണാതെ ഞാൻ സ്ഥലം വിട്ടു .
കോളേജിൽ അഭിമുഖത്തിന് 32 പേരുണ്ടായിരുന്നു. ഡോക്ടർ അലക്സാണ്ടർ മാർത്തോമാ അധ്യക്ഷനായ കമ്മിറ്റി എനിക്ക് ഒന്നാം റാങ്കു തന്നു. ഒരു ഇന്റർവ്യൂ പോലുമില്ലാതെ എനിക്ക് ജോലി തന്ന ദീപികയോട് വിട പറയാൻ പ്രയാസമായിരുന്നു. എങ്കിലും ഞാൻ രാജിവച്ചു പോന്നു. അങ്ങനെ പത്രപ്രവർത്തകൻ പ്രൊഫസ്സറായി. കുറെ നാൾ അടങ്ങി ഒതുങ്ങി കഴിഞ്ഞപ്പോൾ അത് സംഭവിച്ചു.
എന്റെ യാത്രകളിൽ ഏറ്റവും സഫലവും അനുഗ്രഹപ്രദവുമായ ഒന്നായിരുന്നു
1887- 88ൽ ജനീവയിലെ ബൊസ്സേ എക്യൂമെനിക്കൽ ഇന്സ്ടിട്യൂട്ടിൽ പഠിക്കാൻ പോയ കാലഘട്ടം. ആറുമാസത്തെ ലീവും ശമ്പള നഷ്ടവും ഒന്നും കാര്യമാക്കിയില്ല.എനിക്ക് റെകമന്റഷന് ലെറ്റർ എഴുതി തന്നത്
Chrysostom തിരുമേനി.
നേരത്തെ വിദേശത്തു പോയവരുടെ കൂട്ടത്തിൽ നമ്മുടെ കോഴഞ്ചേരി കോളേജ് മുൻ പ്രിൻസിപ്പൽ റോയ്സ് മല്ലശ്ശേരിയുടെ കാര്യവും, പട്ടമല പള്ളിയിലെ ജിജോയുടെ കാര്യവും പറഞ്ഞിരുന്നില്ല. ബോസ്സേയിലേക്ക് പോകാൻ പണ നഷ്ടം കാര്യമാക്കരുതെന്നു റോയ്സിനെ ഉപദേശിച്ച കാര്യവും ഓർക്കുന്നു.
നാല്പതോളം രാജ്യങ്ങളിൽനിന്നുള്ള അറുപത്തിനാല് പേരായിരുന്നു അന്ന് ഞങ്ങളുടെ ബാച്ചിൽ. ശാന്തസുന്ദരമായ അന്തരീക്ഷം. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറി. ഒന്നാന്തരം അദ്ധ്യാപകർ. മഞ്ഞും മാമലകളും തടാകങ്ങളും എല്ലാമായി മനം കുളിർപ്പിക്കുന്ന ചുറ്റുപാടുകൾ. പിന്നെ നൈനാൻ കോശി സാർ.
T. K. തോമസ് സാർ, സാം അമൃതം തിരുമേനി തുടങ്ങിയവരുടെ സാന്നിധ്യം. അന്ന് അദ്ദേഹം തിരുമേനി ആയിരുന്നില്ല.
WCC സ്റ്റാഫ് ആയിരുന്നു. താമസം ബൊസ്സയിലും. അതുകൊണ്ടു പലപ്പോഴും ഞങ്ങൾ അവരുടെ അടുക്കളയിലേക്കു അതിക്രമിച്ചു കയറി. കൊച്ചമ്മക്കും അത് സന്തോഷമായിരുന്നു. ഞങ്ങളുടെ സംഘത്തിൽ എല്ലാ നേരവും നാല് പേരുണ്ടായിരുന്നു. മലയിൻകീഴ് യേശുദാസൻ അച്ചൻ
(CSI ), യുപിയിലെ ദീപക് മൊണ്ഡൽ (CNI ), ജാഫ്നയിലെ ജോയ്സ് തമ്പു (CSI) പിന്നെ ഞാനും.
എന്റെ പേർസണൽ ഗൈഡ് റുമേനിയക്കാരൻ ഡാനിയേൽ സിബോടീയ ആയിരുന്നു. ഇപ്പോൾ റുമേനിയൻ ആർച്ച്ബിഷപ്. ലോക മതങ്ങളുടെ ലോകത്തേക്കുള്ള പ്രയാണം ഞാൻ ആരംഭിക്കുന്നത് അവിടെ വച്ചാണ്. എന്റെ പ്രബന്ധം ഈശ്വരൻ എന്ന ഒരു ബിന്ദുവിന് ചുറ്റും കറങ്ങുന്ന പല മതങ്ങളെപ്പറ്റി ആയതു സ്വാഭാവികം. അങ്ങനെ ഞാൻ
WCC യുടെ ഇന്റർ റിലീജിയസ് ഡയലോഗ് ഡിപ്പാർട്മെന്റിൽ നിത്യ സന്ദർശകനായി. അന്നത്തെ ഡയറക്ടർ ഡോക്ടർ വെസ്ലി ആര്യരാജാ എനിക്ക് ഗുരുവായി. “ദി ബൈബിൾ ആൻഡ് ദി പീപ്പിൾ ഓഫ് അദർ ഫെയിതസ്” എന്ന തന്റെ പുതിയ പുസ്തകം എനിക്ക് സമ്മാനിചു. അത് എന്റെ വഴി കാട്ടിയായി.
ബൊസ്സയിലെ വിദ്യാർത്ഥികളുടെ ചെയർമാനായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ
WCC യൂത്ത് വർക് കമ്മിറ്റി അംഗമായി. അതെല്ലാം പിന്നീട് വളരെ ഉപകരിച്ചു എന്നത് പ്രത്യേകം പറയേണ്ടല്ലോ.
ഫ്രാൻസിലെ തെസ്സേ കമ്മ്യൂണിറ്റി 250 കിലോ മീറ്റർ അകലെയാണെന്നു നേരത്തെ പറഞ്ഞിരുന്നു. യൂറോപ്പിലെ എന്റെ വീടാണ് തെസ്സയ്. ശനിയും ഞായറും ക്ലാസ്സില്ലാത്തതിനാൽ പറ്റുമെങ്കിൽ ഞാൻ അങ്ങോട്ടൊടുമായിരുന്നു.
ഒക്ടോബറിലാണ് ഞാൻ പഠനത്തിനായി പോയത് . ക്രിസ്തുമസ് അവധിക്കാലത്തു ഒരിക്കലും മറക്കാത്ത വേറെ രണ്ടു യാത്രകൾ വേണ്ടി വന്നു. തെസ്സയ് എല്ലാ വർഷവും പുതുവത്സരം ആഘോഷിക്കുന്നത് അമ്പതിനായിരത്തോളം ചെറുപ്പക്കാരുടെ മീറ്റിംഗ് നടത്തിക്കൊണ്ടാണ്. ബ്രദർ റോജറും മറ്റു ബ്രതെര്സ്ഉം പറഞ്ഞു ആ വർഷത്തെ മീറ്റിഗിന് ഞാൻ റോമിൽ എത്തണമെന്ന്.
ഒക്ടോബറിലാണ് ഞാൻ പഠനത്തിനായി പോയത് . ക്രിസ്തുമസ് അവധിക്കാലത്തു ഒരിക്കലും മറക്കാത്ത വേറെ രണ്ടു യാത്രകൾ വേണ്ടി വന്നു. തെസ്സയ് എല്ലാ വർഷവും പുതുവത്സരം ആഘോഷിക്കുന്നത് അമ്പതിനായിരത്തോളം ചെറുപ്പക്കാരുടെ മീറ്റിംഗ് നടത്തിക്കൊണ്ടാണ്. ബ്രദർ റോജറും മറ്റു ബ്രതെര്സ്ഉം പറഞ്ഞു ആ വർഷത്തെ മീറ്റിഗിന് ഞാൻ റോമിൽ എത്തണമെന്ന്.
പത്തു ദിവസത്തെ അവധി ചെലവഴിക്കാനുള്ള പൈസ ബൊസ്സേ നമുക്ക് തരും. അത് ധാരാളം. ഡിസംബർ ഇരുപതിന് കോളേജ് അടച്ചപ്പോൾ (ജനീവ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണ് ബൊസ്സേ.) ഞാൻ നേരെ ഇന്ഗ്ലണ്ടിലേക്കു പറന്നു. ഒരു സുഹൃത്തിനൊപ്പമാണ് പോയത് എങ്കിലും നമ്മുടെ ജോർജ് മാത്യു കുറ്റിയിൽ അച്ചൻ എയർപോർട്ടിൽ വന്നു എന്നെ സ്വീകരിച്ചു. നമ്മുടെ ആദ്യ
parsonage വാങ്ങിയ സമയം.അവിടുത്തെ ആദ്യ അതിഥി ആകാനുള്ള ഭാഗ്യമുണ്ടായി.
പിറ്റേന്ന് ഞാൻ നമ്മുടെ ഇന്ത്യൻ YMCA ഹോസ്റ്റലിലേക്ക് മാറി. തോമസ് വര്ഗീസ് സാറായിരുന്നു സെക്രട്ടറി. നാഷണൽ ജനറൽ സെക്രട്ടറി ചിന്ന ദുരൈ എനിക്ക് വേണ്ടി നല്ലൊരു കത്തെഴുതിയിരുന്നു. ഒരാഴ്ച താമസിക്കാൻ അനുവാദം തന്നെങ്കിലും പിന്നെ ഞാൻ എന്റെ തെസ്സയ് കൂട്ടുകാരോടൊപ്പം കൂടി. അവരുടെ കൂടെ ഓക്സ്ഫോർഡ്, കെയിംബ്രിഡ്ജ് തുടങ്ങി എല്ലാടവും പോയി കണ്ടു. തേംസ് നദിയിലൂടെ യാത്ര ചെയ്തു. London
തീയേറ്ററിൽ പോയി ആന്റണി ആൻഡ് ക്ളിയോപാട്ര കണ്ടു. സെന്റ് പോൾസ് കത്തീദ്രൽ ദീനിന്റെ മകൾ അലിസൺ എന്റെ കൂട്ടുകാരി ആയിരുന്നു. അവിടെ പോയി മനോഹരമായ ദേവാലയം കണ്ടു. ബക്കിങ്ങാം കൊട്ടാരവും ലണ്ടൻ മ്യൂസിയവും കാണാനായി. കൊടും തണുപ്പായിരുന്നെങ്കിലും ഒന്നും വിട്ടില്ല. ഇംഗ്ലീഷ് പ്രൊഫസർ ആയ എനിക്ക് ഇതിൽ വലിയ ഒരു അനുഭവം വേറെ കിട്ടാനില്ലായിരുന്നു.
ഇരുപത്തിയെട്ടിന് തിരികെ ജനീവയിലെത്തി ഞാൻ
YMCA ഇന്റർനാഷണൽ ഓഫിസിൽ സെക്രട്ടറി ആയിരുന്ന രഞ്ജൻ സോളമന്റെ വീട്ടിൽ ഒരുദിവസം താമസിച്ചു. പിറ്റേന്നു തെസ്സയ് കമ്മ്യൂണിറ്റി റോമിലേക്ക് ചാർട്ടർ ചെയ്തിരുന്ന ട്രെയിനിൽ അങ്ങോട്ട് പോയി. സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു മീറ്റിംഗ്. അമ്പതിനായിരത്തിലധികം വരുന്ന യുവജനങ്ങൾ എല്ലാം പല പള്ളികളിലും മറ്റുമായി മുന്ന് ദിവസം താമസിച്ചു. ലോകത്തെവിടെ ആയാലും തെസ്സയ് സഹോദരങ്ങൾക്കായി എല്ലാവരും വീടുകൾ തുറന്നിടുന്ന മനോഹര കാഴ്ച്ചയാണ് എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുള്ളത്. മദ്രാസിൽ രണ്ടു മീറ്റിംഗുകൾ ഞങ്ങൾ നടത്തിയപ്പോഴും ഇത് തന്നെയായിരുന്നു പ്രത്ത്യേകത . പിൽക്കാലത്തു നമ്മുടെ അലക്സാണ്ടർ മാർത്തോമാ ഡയലോഗ് സെന്ററിന്റെ പല അന്താരാഷ്ട്ര മീറ്റിംഗുകളും നടത്തുമ്പോൾ കൊട്ടാരക്കരയിലെയും കരിക്കതെയും വീടുകൾ നമുക്ക് വേണ്ടി എല്ലാവരും തുറന്നു തന്നതും നന്ദിയോടെ ഓർക്കുന്നു.
ഒരക്ഷരം ഇംഗ്ലീഷ് അറിയാത്ത ഒരു കുടുംബത്തോടൊപ്പം ഞാൻ ആ മുന്ന് ദിവസം റോമിൽ താമസിച്ചു. ആംഗ്യ ഭാഷ നന്നായി പഠിച്ചത് അന്നാണ്. എനിക്കുവേണ്ടി അവർ വളരെ കഷ്ടപ്പെട്ടു. ഓക്സ്ഫോർഡിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ വിളിച്ചു വരുത്തി എന്റെ കുടുംബ കാര്യങ്ങൾ എല്ലാം അവർ ചോദിച്ചു മനസിലാക്കി. എങ്ങനെ മറക്കും നമുക്ക് വേണ്ടി വീടുകൾ തുറന്നു തരുന്ന ലോകമെമ്പാടുമുള്ള ഈ ദൈവ ദുതന്മാരെ?
റോമിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്. സിസ്റ്റെയിൻ ചാപ്പലിലെ മിഖൽ ആഞ്ചലോ ചിത്രങ്ങളും, കൊളോസിയവും, ബസിലിക്കകളും എല്ലാം കുടി ഒരു മായിക പ്രപഞ്ചം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഞങ്ങളെ അഭിസംബോധന ചെയ്തു. അതിനു മുൻപ് ദേവാലയത്തിലെ ഇടവഴിയിലൂടെ ഞങ്ങളെ കാണാനായി വന്നപ്പോൾ എത്തി വലിഞ്ഞു ആ കൈകളിലൊന്ന് തൊട്ടു. അത് തന്നെ വലിയ കാര്യം.
എന്റെ വിദേശയാത്രകൾ - എപ്പിസോഡ് 8. വീണ്ടും റോമിലേക്ക്
ക്രിസ്തുമസ് അവധി എല്ലാവരും ഗംഭിരമായി ആഘോഷിച്ചു. കഥകൾ ധാരാളമുണ്ടായിരുന്നു. വീണ്ടും എല്ലാവരും പഠനത്തിൽ മുഴുകി. തീസിസ് എത്രയും വേഗം തീർത്തുകൊടുക്കാനുള്ള തത്രപ്പാടിലായി. അങ്ങനെയിരിക്കുമ്പോൾ അതാ വരുന്നു മറ്റൊരു നോട്ടീസ്. വത്തിക്കാൻ നമ്മളെ അതിഥികളായി റോമിലേക്ക് ക്ഷണിച്ചിരിക്കുന്നു ഫെബ്രുവരിയിൽ രണ്ടാഴ്ച അവിടെയാണ് പഠനം. ഇതിൽ പരം ഒരു സദ്വാർത്ത കിട്ടാനുണ്ടോ?
ബോസ്സയിൽ എന്നിലെ പത്രപ്രവർത്തകൻ വീണ്ടും ഉണർന്നിരുന്നു. ബൊസ്സേ ന്യൂസ് എന്ന പേരിൽ ഞങ്ങൾ ഒരു പത്രം അങ്ങ് തുടങ്ങി. പൊടിപ്പും തൊങ്ങലും കാർട്ടുണുകളും വച്ച് എല്ലാ കാര്യങ്ങളും ഞങ്ങൾ അച്ചടിച്ച് വിട്ടു.
WCC യിൽ വരെ അത് ചർച്ചാവിഷയമായി. എല്ലാവരും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ബൊസ്സയുടെ ചരിത്രത്തിൽ വിദ്യാർത്ഥികളുടെ ഒരു പത്രം ആദ്യ സംഭവമായിരുന്നു.
ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഞങ്ങൾ എല്ലാവരും കൂടി ട്രെയിനിൽ ഇറ്റലിയിലേക്ക് തിരിച്ചു. ഞാൻ രണ്ടാമതും അങ്ങോട്ട് വച്ച് പിടിക്കുന്നതിൽ കൂട്ടുകാർക്കൊക്കെ അല്പം അസൂയ ഉണ്ടായിരുന്നെങ്കിലും ക്രമേണ അത് മാറിക്കിട്ടി. ഫോക്കലാറി പ്രസ്ഥാനത്തിലെ ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങൾക്ക് താമസം ക്രമീകരിച്ചിരുന്നത്. അവിടുത്തെ സിസ്റ്റേഴ്സ് ശരിക്കും മാലാഖമാരെപോലെയായിരുന്നു.
ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഞങ്ങൾ എല്ലാവരും കൂടി ട്രെയിനിൽ ഇറ്റലിയിലേക്ക് തിരിച്ചു. ഞാൻ രണ്ടാമതും അങ്ങോട്ട് വച്ച് പിടിക്കുന്നതിൽ കൂട്ടുകാർക്കൊക്കെ അല്പം അസൂയ ഉണ്ടായിരുന്നെങ്കിലും ക്രമേണ അത് മാറിക്കിട്ടി. ഫോക്കലാറി പ്രസ്ഥാനത്തിലെ ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങൾക്ക് താമസം ക്രമീകരിച്ചിരുന്നത്. അവിടുത്തെ സിസ്റ്റേഴ്സ് ശരിക്കും മാലാഖമാരെപോലെയായിരുന്നു.
അഖില ലോക സഭാ കൗൺസിലും വത്തിക്കാനുമായുള്ള ബന്ധം ഉഉട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ വർഷവും ബൊസ്സേ ഗ്രാഡുവേറ്റു വിദ്യാർത്ഥികളെ അതിഥികളായി അങ്ങോട്ട് ക്ഷണിക്കുന്നത്. പക്ഷെ ചില വർഷങ്ങളിൽ അത് നടക്കാറില്ല. ഏതായാലും മുപ്പത്താറാമതു ബാച്ചിലുള്ള ഞങ്ങൾക്ക് അതിനുള്ള ഭാഗ്യമുണ്ടായി.
റോമാ നിഗരിയുടെ മുക്കും മൂലയും ഞങ്ങൾ അരിച്ചുപെറുക്കി എന്ന് പറഞ്ഞാൽ കഴിഞ്ഞു. സെന്റ് പീറ്റേഴ്സ് സ്കയരും , ബസിലിക്കകളും, രക്തസാക്ഷി കുടീരങ്ങളും , കൊളോസിയവും എല്ലാം ഞങ്ങൾക്ക് കാണാപ്പാഠമായി. പിന്നെ വത്തിക്കാൻ സെക്രെട്ടറിയേറ്റുകളുമായുള്ള കൂടിക്കാഴ്ചകൾ വേറെ. എന്നാൽ ഇതിലേറെ സന്തോഷം തരുന്ന ഒരു കാര്യം മറ്റൊന്നായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഞങ്ങൾക്ക് പ്രൈവറ്റ് ഓഡീൻസ് അനുവദിച്ചിരിക്കുന്നു. സ്വന്തം വസതിയിൽ പിതാവ് ഞങ്ങളെ സ്വീകരിക്കും.
ആ ദിവസം വന്നു. എല്ലാവരും അണിഞ്ഞൊരുങ്ങി പരിശുദ്ധ പിതാവിന്റെ സവിധത്തിലെത്തി. ഓരോരുത്തരെ അദ്ദേഹം സ്വീകരിച്ചു. കുടെ നിർത്തി ഫോട്ടോ എടുത്തു. കേരളത്തിൽ വന്നുപോയതിന്റെ ഓർമ്മകൾ ഉണ്ടായിരുന്നതിനാൽ ഞാൻ കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ വളരെ സന്തോഷം. മുൻപ് വന്നപ്പോൾ ബസിലിക്കയിൽ വച്ച് എത്തിവലിഞ്ഞു ആ കൈയിൽ ഞാൻ ഒന്ന് സ്പർശിച്ചതാണ്. ഇപ്പോൾ ഇതാ പിതാവിനരികിൽ കൈപിടിച്ച് നിൽക്കുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം ? റോമിൽ ഇനി ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല എന്ന തോന്നൽ എല്ലാവര്ക്കും.
തിരികെ പോരുമ്പോൾ ഞാൻ എന്റെ വഴിക്കു പോയി. നേരെ മിലാനിലേക്കു. അതറിഞ്ഞപ്പോൾ കൂട്ടുകാർക്കു വീണ്ടും കണ്ണുകടി . ഞാനുണ്ടോ കാര്യമാക്കുന്നു? മിലാനിൽ എന്റെ രണ്ടു തെസെ സുഹൃത്തുക്കളുണ്ടായിരുന്നു. ഒന്ന് എന്റെ സഹമുറിയൻ കാർലോ ഗ്രാൻഡി. ഉഗ്രൻ പാട്ടുകാരൻ. ഗിറ്റാറിൽ കേമൻ. ഞാൻ പഠിപ്പിച്ച മലയാളം പാട്ടുകൾ അവൻ സുന്ദരമായി പാടുമായിരുന്നു. മറ്റെയാൾ നമ്മുടെ വീട്ടിൽ വന്നിട്ടുള്ള റിനേറ്റ ചെല്ലി. അവരോടൊപ്പം മിലാൻ കത്തീഡ്രലിൽ പോയി ഡാവിഞ്ചിയുടെ ലാസ്റ് സപ്പർ എന്ന വിഖ്യാതമായ ചിത്രം കണ്ടു. അതിന്റെ കഥ കേട്ടപ്പോൾ രോമാഞ്ചമുണ്ടായി എന്നതാണ് സത്യം.
രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരികൊണ്ടുനിൽക്കുന്ന കാലം. ആ ചിത്രമുള്ള ദേവാലയംഏതു നിമിഷവും ബോംബ് വീണു തകരും എന്ന് എല്ലാവര്ക്കും ഉറപ്പായിരുന്നു. ചീറിപ്പായുന്ന വെടിയുണ്ടകൾ വകവയ്ക്കാതെ ജനങ്ങൾ മണൽ ചാക്കുകളുമായി വന്നു ആ ചിത്രമുള്ള മതിൽ മുടി വചു. പ്രതീക്ഷിച്ചപോലെ ആ ദേവാലയം യുദ്ധത്തിൽ തകർന്നു. പക്ഷെ ലാസ്റ് സപ്പർ എന്ന ആ ലോക പ്രശസ്ത കലാസൃഷ്ടിയും അതിന്റെ ഭിത്തിയും സുരക്ഷിതമായിരുന്നു. അത് നിലനിർത്തികൊണ്ടുതന്നെ ജനങ്ങൾ പള്ളി പുതുക്കി പണിതു. വിശ്വോത്തരമായ ആ ചിത്രം കാണാൻ ഇന്ന് പതിനായിരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.
കൂട്ടുകാർക്കൊപ്പം ഒന്ന് രണ്ടു ദിവസങ്ങൾ ആഘോഷിച്ചശേഷം സ്വിറ്റസർലണ്ടിലെ സെന്റ് ഗാലൻ എന്ന സ്ഥാലത്തേക്കു ട്രെയിൻ പിടിച്ചു. അവിടെ ഞങ്ങളുടെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വി. ജെ . തോമസ് സാറും കുടുംബവും (തിരുവല്ല വരംമ്പതു ) താമസിക്കുണ്ടായിരുന്നു. അവരെ കണ്ടു ബന്ധം പുതുക്കിയ ശേഷം അടുത്ത ട്രെയിനിൽ ബൊസ്സയിലെത്തി. ചില ദിവസങ്ങൾക്കു ശേഷം എന്നെ കണ്ടപ്പോൾ ഇന്ത്യൻ സന്ഘത്തിന്റെ മുഖങ്ങൾ കടന്നൽ കുത്തിയപോലെ.
കൂട്ടുകാർക്കൊപ്പം ഒന്ന് രണ്ടു ദിവസങ്ങൾ ആഘോഷിച്ചശേഷം സ്വിറ്റസർലണ്ടിലെ സെന്റ് ഗാലൻ എന്ന സ്ഥാലത്തേക്കു ട്രെയിൻ പിടിച്ചു. അവിടെ ഞങ്ങളുടെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വി. ജെ . തോമസ് സാറും കുടുംബവും (തിരുവല്ല വരംമ്പതു ) താമസിക്കുണ്ടായിരുന്നു. അവരെ കണ്ടു ബന്ധം പുതുക്കിയ ശേഷം അടുത്ത ട്രെയിനിൽ ബൊസ്സയിലെത്തി. ചില ദിവസങ്ങൾക്കു ശേഷം എന്നെ കണ്ടപ്പോൾ ഇന്ത്യൻ സന്ഘത്തിന്റെ മുഖങ്ങൾ കടന്നൽ കുത്തിയപോലെ.
ബൊസ്സേയ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു പഴയ കൊട്ടാരത്തിലാണ് പ്രവർത്തിക്കുന്നതു. ഇപ്പോൾ ചുറ്റും മഞ് മൂടിക്കിടക്കുന്നു. തണുത്തു വിറക്കുമെങ്കിലും ചേതോഹരമായ ആ കാഴ്ച കാണേണ്ടതുതന്നെയാണ്. ഒരിക്കലും മറക്കാനാവാത്ത ബൊസ്സേയ് അനുഭവങ്ങൾ ഒരുപാടുണ്ട്. അതെല്ലാം
"ഒരു പഠന പര്യടനത്തിന്റെ മധുര സ്മരണകൾ"
എന്ന എന്റെ പുസ്തകത്തിൽ ഞാൻ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതിനാൽ കൂടുതൽ വിവരിക്കുന്നില്ല.
തിരികെ കുവൈറ്റ്, ബഹറിൻ, ദുബായ്, ഷാർജ വഴിയായിരുന്നു മടക്കം. ഞാൻ പോയത് സ്വിസ് എയർ വിമാനത്തിന്റെ നോർമൽ ഫെയർ ടിക്കറ്റിലായിരുന്നു. രാജകീയ യാത്രയായിരുന്നു. ബോംബെ വഴി വരുമ്പോൾ ഒരു ഓഫീസർ സ്വീകരിച്ചു നേരെ ലീല പെന്റാ ഹോട്ടലിലേക്കായിരുന്നു കൊണ്ടുപോയത്. അന്നാണ് ആദ്യമായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നത്. വഴി മധ്യേയുള്ള ഏതു രാജ്യത്തും ഇറങ്ങാനുള്ള സൗകര്യം എന്റെ ടിക്കറ്റിനുണ്ടായിരുന്നു. അങ്ങനെയാണ് ഗൾഫ് ചുറ്റി വരാം എന്ന് തീരുമാനിച്ചതു. കുവൈറ്റിൽ V.
തോമസ് അച്ചനും ഷാർജയിൽ K.
P. അലക്സാണ്ടർ അച്ചനും ബഹറിനിൽ T. K. മാത്യു അച്ച നുമായിരുന്നു. പള്ളികളിലെല്ലാം പ്രസംഗിച്ചു. ബന്ദ്ധുക്കളെയും കൂട്ടുകാരെയും എല്ലാം കണ്ടു മടങ്ങുമ്പോൾ എനിക്കറിയാമായിരുന്നു ഇതുപോലെ ധന്യമായ മറ്റൊരു യാത്ര ജിവിത്തിൽ അസാധ്യമായിരിക്കുമെന്നു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു എന്ന് സത്യത്തിൽ പകച്ചു നിന്നതു അന്നാണ്.
No comments:
Post a Comment