അദ്ധ്യായം - ഇരുപത്തിരണ്ട്
അസ്ഥിര ബന്ധങ്ങൾ
ഡൽഹിയിൽ നിന്നെത്തിയ മത്തച്ചൻ നേരെ പോയത് ഗോപി സാറിന്റെ വീട്ടിലേക്കായിരുന്നു. രേവതി ടീച്ചർ ഓടിയിറങ്ങി വന്നു.
" എങ്ങനെയിരുന്നു മോനെ ഇന്റർവ്യൂ ....." അവർ എന്തെങ്കിലും തീർത്തു പറഞ്ഞോ ? എന്നത്തേയ്ക്കറിയാം?"
ഒത്തിരിച്ചോദ്യങ്ങൾ ടീച്ചർ ഒന്നിച്ചു ചോദിക്കയായി. പായിൽ കാലിളക്കിക്കളിക്കുന്ന മാറിയക്കുട്ടിയെ കോരിയെടുത്തുമ്മവച്ചുകൊണ്ടു അവൻ സാറിന്റെ ചാര് കസാലയ്ക്കരികിലെത്തി. രണ്ടുപേരും കണ്ണിൽ നോക്കിയിരുന്നു. മൗനത്തിനു വല്ലാത്ത കനം.
"സാർ .....ഞാൻ തീരുമാനിച്ചു. രാജ്യത്തിനുവേണ്ടി, പാർട്ടിക്കുവേണ്ടിയുള്ള വഴിയാണ് എനിക്കുത്തമം. ഒരപേക്ഷയെ എനിക്കുള്ളൂ. എന്റെ ആപ്പീസിന്റെ ഭിത്തിയിൽ എപ്പോഴും ചില്ലിട്ട മൂന്നു ചിത്രങ്ങളുണ്ടാവും. അതoഗീകരിക്കുന്ന പക്ഷം ഞാൻ ചാർജ് എടുക്കും.
ഗോപിസാർ അവനെ ആലിംഗനം ചെയ്തു. രേവതി ടീച്ചർ ഒരു നിമിഷത്തേക്ക് മൂകയായി. അവരുടെ കണ്ണിൽ ജലകണങ്ങൾ പൊടിഞ്ഞു.
കളീലിന്റെ ഓരത്തുള്ള
മുറിയിൽ ശോശക്കുട്ടി കാത്തിരുന്നു. ഇന്റർവ്യൂ ജയിച്ചു വരുന്ന ചെറുക്കന് മറ്റാരും കാണാതെ ഒരു സമ്മാനം കൊടുക്കാൻ.
മത്തച്ചൻ അവളെ കോരിയെടുത്തില്ല. ഉമ്മ വച്ചില്ല. തോളിൽ പിടിച്ചു നിർത്തി കണ്ണിലേക്കു നോക്കി.
" ഞാൻ തെരഞ്ഞെടുക്കുന്ന വഴി ദുർഘടമാണെങ്കിലും.......പെണ്ണെ ......നീ ഒപ്പം പോരുമോ.....? അങ്ങനെ ചോദിക്കണമെന്നാണവൻ നിശ്ചയിച്ചത്. വാക്കുകൾ പുറത്തു വന്നില്ല. " എന്താ....? അവൾ വിക്കി.
" നമുക്കീവഴി വേണോ.....? ഐ . എ. എസ്സിന്റെ വഴി.......?"
ശോശക്കുട്ടി ചിരിച്ചു. നിഗൂഢമായ ഒരു ചിരി. നിക്കറിട്ടകാലം മുതൽ കാണുന്നതല്ലേ ചെറുക്കനെ....? അവന്റെ മനസ്സിനെ. തന്നെപോലെ അതിന്റെ ഉള്ളറയിൽ കടന്നവരാരുണ്ട്?
" വനവാസമായാലും എന്ത് ദുർഘടമായാലും രാമനോടൊപ്പമുണ്ടാവും സീത. നിയോഗം അങ്ങനെയാണ്. അല്ലെങ്കിൽ അവളെ ഭൂമി ആവാഹിച്ചെടുക്കണം. അവൾ മൊഴിഞ്ഞു. നെഞ്ചിൽ കടിക്കാൻ ഇപ്പോൾ മോഹമുദിച്ചതു ചെറുക്കന്റെ മനസ്സിലായിരുന്നു. പെണ്ണൊന്നു പിടച്ചു.
പുസ്തകവും കുടയുമെടുത്തു അവൾ റോഡിലേക്ക് നടന്നു. താരുണ്യം ഒഴുകിപ്പോയ വഴിയേ നോക്കി മത്തച്ചനും നിന്നു.
ജോണിയുടെ പരാക്രമത്തെകുറിച്ചു തല്ക്കാലം മത്തച്ചനോട് ഒന്നും പറയേണ്ടെന്നു എല്ലാവരും കുടി തീരുമാനിച്ചിരുന്നു. നല്ല നേരത്ത് ഒരു പുകിൽ വേണ്ടെന്നു കരുതി.
കളികൂട്ടുകാരനായ ജോണി ഗൾഫിൽ നിന്നു വന്നിട്ട് ഇത് വരെ ഒന്ന് കാണാൻ തരo കിട്ടിയില്ല. എപ്പോഴും യാത്രയിലിയാരുന്ന മത്തച്ചന് തന്നോട് തന്നെ നീരസം തോന്നി. ബന്ധങ്ങളുടെ വേരറ്റു പോവുകയല്ലേ ? അവനു ഭയം തോന്നി. ലോകം തന്നെ ഉഗ്രൻകുന്നുപോലെ ചെറുതായിരിക്കുന്നു. ജീവിതം ഫ്ളക്സിബിളാകുമ്പോൾ ഒന്നിനും സ്ഥിരതയുണ്ടാവില്ല.
മലയിൽ
ഗാർഡൻന്സിന്റെ ഗേറ്റിൽ ഒരു ഗൂർഖ പിച്ചാത്തിയും പിടിച്ചു നിന്നു. താൻ ഉഗ്രൻകുന്നിൽ തന്നെയോ എന്ന് മത്തച്ചൻ ശങ്കിച്ചുപോയി. ഈച്ചരൻ നമ്പൂതിരിയും കുടുംബവും നാട് വിട്ടത് അവൻ അറിഞ്ഞിരുന്നു. നക്സലുകളെ ഭയക്കേണ്ടാത്ത ഏതു പട്ടണത്തിലേക്കാണ് ഭാര്യയുടെയും പെൺമക്കളുടെയും കൈകളും പിടിച്ചയാൾ പോയത് ? . അധോലോക കൊലയാളികളുമായി തട്ടിച്ചു നോക്കുമ്പോൾ ഈ നക്സലുകൾ ആത്മീയ പിതാക്കളല്ലായിരുന്നോ? ഇവിടെയുണ്ടായിരുന്ന എരുത്തിലും കളീലും എവിടെ? കറ്റകളുടെ നീണ്ട നിരയടുക്കാൻ പാകത്തിൽ സിമന്റിട്ട വിശാലമുറ്റമെവിടെ ?
ഗൂർഖ ഇന്റർകോമിൽ അകത്തു ബന്ധപെട്ടു. ജോണി അത്തരമൊരു വരവ് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഇടഞ്ഞാൽ കൊമ്പുചെത്താനുള്ള വഴികളും ആലോചിച്ചിരുന്നു. അവൾ പറഞ്ഞുവിട്ടതാവും പകരം ചോദിയ്ക്കാൻ. ഏതായാലും വരട്ടെ. താനൊന്നു ഞൊടിച്ചാൽ പട്ടികളെപ്പോലെ വരാൻ ഉഗ്രൻകുന്നിൽ ഇന്നെത്രപേരാ....? അതാണ് ദിനാറിന്റെ ശുദ്ധമന്ത്രം.
കടത്തിവിടാൻ ഉത്തരവായി.
അകത്ത്
നല്ലൊരുപറ്റം ചെറുപ്പക്കാരുണ്ടായിരുന്നു മേളിക്കാൻ. ഉഗ്രൻകുന്നിലെ രണ്ടാം നിര പോരാളികൾ. അവർക്കു മദ്യവും മറ്റെന്തും നൽകി വഴികാണിക്കാൻ പുതിയ അവതാരങ്ങളുണ്ട്. തേര് തെളിക്കാൻ മഹാസാരഥികളുണ്ട്. പുത്തൻ പണത്തിന്റെ ദേവന്മാർ.
സായന്തന ഡർബാർ ഇപ്പോൾ സെമിത്തേരിയിലെ കളിക്കളത്തിലല്ല. ഗാർഡൻസിൽ ഡൈനിoഗ്
ഹാളിലാണ്.
കുടിക്കാൻ തോട്ടിലെ ശുദ്ധജലമല്ല. വെള്ളം ചേരാത്ത വിദേശമദ്യമാണ്. അടിതടപരിശീലനമില്ല. ചടഞ്ഞിരുന്നു ടി. വി കാണാനെന്തു രസം ?
ഗ്ലാസിൽ തിളങ്ങുന്ന ദ്രാവകവുമായി ഉല്ലസിച്ചിരുന്ന ചിലരൊക്കെ മത്തച്ചനെക്കണ്ടു ചൂളി. ഒന്നുരണ്ടുപേർ വിലകൂടിയ കർട്ടനുകൾക്കു പിന്നിലൊളിച്ചു.
" ഹാലോ .......മിസ്റ്റർ മത്തച്ചൻ .... കമോൺ ഇൻ .......ഹൗ നൈസ് ടു മീറ്റ് യു ആഫ്റ്റർ സോമെനി
ഇയേഴ്സ് ........." ആടിയാടി വന്നു ജോണി മത്തച്ചന്റെ കരം ഗ്രഹിച്ചു. സായിപ്പിന്റെ ഭാവത്തിൽ. കേട്ടോടാ എന്റെ ഇംഗ്ലീഷ് എന്ന മട്ടിൽ. നീ പണ്ട് വല്ല്യ ഇംഗ്ലീഷുകാരനല്ലായിരുന്നോ എന്ന് ധ്വനി.
മത്തച്ചനോർത്തു. തനിക്കറിയാവുന്ന ഏക സായിപ്പു സ്കൂളിലെ സായിപ്പായിരുന്നു. അദ്ദേഹം മദ്യം പോയിട്ട് ചായപോലും തൊടുന്ന ആളല്ലായിരുന്നു. ലഹരിക്കെതിരെ ഉഗ്രൻകുന്നിൽ കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്നയാൾ.
അഭിനവ
സായിപ്പന്മാർ എത്രയോ കാതം മുന്നിൽ. .......!
അവനു വിമ്മിഷ്ട്ടമായി.
"പിന്നെ എന്തുണ്ട് വിശേഷിച്ച് .....? നിങ്ങൾ രാഷ്ട്രീയക്കാർ ഗൾഫിലോട്ടൊക്കെ ഒന്ന് വരണം. ഇറ്റ് ഈസ് എ ഫന്റാസ്റ്റിക് വേൾഡ്. ....,...മാൻ.......... റിയലി. ......."
മത്തച്ചൻ ചിരിക്കാൻ ശ്രമിച്ചു.
" ഷേക്ക് എന്റെ സ്വന്തം ആളാ......നോ പ്രോബ്ലം ......."
മത്തച്ചൻ മൂകൻ.
" പിന്നെ ഞാനായിട്ട് എന്താണ്
ചെയ്യേണ്ടത് ......മത്തച്ചൻ ........?
എനി പ്രൊജക്റ്റ് ? ഐ മീൻ.......പിരിവു വല്ലതും.......എത്രയെന്നു ചോദിച്ചോളൂ”.
മത്തച്ചന്റെ കാൽ അറിയാതെ ഒന്ന് പൊങ്ങി താണു. ഒരു പെൺകുട്ടി കുപ്പിയും ഗ്ലാസ്സുമായി വന്നു. വല്ലാതെ വേഷം കെട്ടിയ ഒരു ഗ്രാമീണ കന്യക.
ജോണി ഗ്ലാസിൽ തിളങ്ങുന്ന ദ്രാവകം നിറച്ചു മത്തച്ചന്റെ നേർക്ക് നീട്ടി.
" കമോൺ.....മാൻ ....ചിയേഴ്സ്......"
പെട്ടെന്ന് അവൻ ഗ്ലാസ്സ് വാങ്ങി ജോണിയുടെ മോന്തക്കെറിഞ്ഞു. ഗ്ലാസ് മാർബിൾത്തറയിൽ വീണുടഞ്ഞ് നൂറു കഷണങ്ങളായി.
സ്വയം
ശപിച്ചുകൊണ്ടാവൻ ഇറങ്ങിപ്പോയി. ഒന്നുരണ്ടുപേർ കൈ നിവർത്തിയതാണ്. ജോണി തടഞ്ഞു. തുറന്ന സംഘട്ടനം വേണ്ട. പാർട്ടിക്ക് പണത്തേക്കാൾ ശക്തിയുണ്ട്. ബുദ്ധികൊണ്ട് കളിക്കണം.
" അവനു ഒരെല്ലു കൂടുതലാ. .....പണ്ടേ ഞങ്ങൾക്കറിയാമത്”........സദസ്സിലൊരുത്തൻ ഷർട്ടിന്റെ കൈ ചുരുട്ടിക്കയറ്റികൊണ്ടു പറഞ്ഞു.
" പഠിക്കുന്ന കാലത്തു ഒന്ന് കുത്തിയതാ..... തള്ളേടെ പ്രാർത്ഥനകൊണ്ടവൻ രക്ഷപെട്ടു. " വേറൊരുത്തൻ.
" പാവം പെണ്ണുങ്ങളെ പെഴപ്പിച്ചു നടക്കുന്ന ഇവനെയൊക്കെ വളർത്തി വിടുന്നതാ അപകടം". മറ്റൊരാൾ.
നാണക്കേട് മറക്കാൻ ജോണി ഫിൽട്ടറുള്ള ഒരു സിഗരറ്റു കത്തിച്ചു.
സാമ്രാജ്യവാദികൾ പിൻവാങ്ങി . പ്രേതങ്ങളും പിശാചുക്കളുമുള്ള ലോകവും മാറി . താൻ സാമൂഹ്യസേവനത്തിനിറങ്ങുമ്പോൾ ഏതുതരം ഭ്രാന്തിനോടും
ഏതുതരം ജന്മിത്വത്തോടുമാണ് പൊരുതി ജയിക്കേണ്ടതെന്നു മത്തച്ചൻ ശങ്കിച്ചു . സിരകളിൽ അതൊരു
വ്യാധിയായി പടർന്നു കയറി .
ഗാർഡൻ സംഭവം അറിഞ്ഞതോടെ കുട്ടാപ്പി ഉണർന്നുഷാറായി . നാഭിയിലെ നീര്
പൂർണ്ണമായും മാറിയിരുന്നതിനാൽ ഓടി നടക്കാൻ ഇപ്പോൾ അവനു നല്ല ഉത്സാഹമായിരുന്നു.
" ഉഗ്രൻക്കുന്നിൽ ജോണി ഇന്നാരാ ......? നിന്റെ പട്ടിക്ക് വിലയുണ്ടോ
ആ പന്നന്? ഇത്രയും അഹങ്കാരമോ ? മദ്യം വേണ്ടെങ്കിൽ വേണ്ട . അത് മോന്തെക്കെറിയുകാന്ന്
വച്ചാൽ .......? ഛേ
........പ്രതികാരം ചെയ്യാൻ ഒറ്റവഴിയേയുള്ളു ......?
എന്തുവഴി ......?"
"ശോശക്കുട്ടിയെ നീ കെട്ടണം .......അല്ലെങ്കിൽ തട്ടണം . അവന്റെ
ചങ്കിനു കൊള്ളും . "
ലഹരി മൂത്തപ്പോൾ ജോണിക്കുട്ടി പറഞ്ഞു .
" ആദ്യം കെട്ടാം ........... പിന്നെ തട്ടാം
...............പക്ഷെ എനിക്ക് ചില കണക്കുകൾ തീർക്കാനുണ്ട് ....അതിനു സമയമായി
......."
" ഭേഷ് ...... ബലേ ഭേഷ്........നീ അല്ലേലും ഒരു
ജീനിയസ് ആണെന്ന് എനിക്കറിഞ്ഞൂടെ .......:
എന്താണൊരു വഴി ...........? അവൾ മദമിളകിയപോലെ ഇടഞ്ഞു നിൽക്കയല്ലേ
.........?"
"വഴിയുണ്ട് ..........."
" പറയെടാ കുട്ടാപ്പീ ........"
" ഒരാൾ വിചാരിച്ചാൽ എല്ലാം നടക്കും . പക്ഷെ കാശെറിയണം
.......? "
" ആരാ അത് .........? "
" ഇലവുംമൂടച്ചൻ ......"
കാറിൽ ഉടൻ അവർ പള്ളിമേടയിലേക്കു തിരിച്ചു .
No comments:
Post a Comment